മകന്റെ ലോ സ്‌കൂളില്‍ കൊടുക്കാന്‍ പണമില്ല: ഭാഗ്യം ലോട്ടറി രൂപത്തില്‍, യുവതിക്ക് അടിച്ചത് കോടികള്‍
മകന്റെ വിദ്യാഭ്യാസത്തിനുള്ള പണം പോലും ബെര്‍നാഡാഡിന്റെ കൈവശമില്ലായിരുന്നു. മകന് ഒരു അഭിഭാഷകനാവണം എന്നായിരുന്നു ആഗ്രഹം.

വാഷിംഗ്ടണ്‍: നമ്മുടെ കഷ്ടപ്പാടുകള്‍ എപ്പോള്‍ അവസാനിക്കും എന്ന് പൊതുവേ ആത്മഗതം പോലെ നമ്മള്‍ പറയാറുണ്ട്. പക്ഷേ അത് അങ്ങനെ പെട്ടെന്ന് അവസാനിക്കുന്നതല്ലെന്ന് നമുക്ക് അറിയാം. പക്ഷേ ഇതിനൊക്കെ അവസാനം വരണമെങ്കില്‍ നമ്മുടെ ഭാഗ്യം തൊട്ടടുത്ത് തന്നെയുണ്ടാവണം. അത്തരത്തില്‍ ഒരു യുവതിയുടെ ഭാഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയാവുന്നത്.
ഇവരുടെ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. മകന്റെ ജീവിതം പോലും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പോലും ഇവര്‍ക്കറിയാതെ നില്‍ക്കുകയായിരുന്നു. ഇപ്പോഴവര്‍ കോടീശ്വരിയായിരിക്കുകയാണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം....

അഞ്ച് ഡോളര്‍ കൊണ്ട് ജീവിതം മാറി
വെറും അഞ്ച് ഡോളര്‍ കൊണ്ട് ജീവിതം മാറി മറിയുമോ? കൃത്യമായി പറഞ്ഞാല്‍ വെറും 414 രൂപ കാണും ഇത്. ഒരു യുവതിയുടെ ജീവിതം ഇത്രയും കൊണ്ട് വേറെ ലെവലില്‍ എത്തിയിരിക്കുകയാണ്. ബെര്‍നാഡാഡ് കമ്പി എന്ന നോര്‍ത്ത് കരോലിയന്‍ യുവതിക്കാണ് ഇപ്പോള്‍ ആരോടാണ് നന്ദി പറയേണ്ടതെന്ന് അറിയാത്തത്. ദൈവത്തോട് മാത്രമാണ് അവര്‍ നന്ദി പറയുന്നത്. കാരണം തന്റെ ദുരിതം കാണാന്‍ ആരുമില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. അങ്ങനെയുള്ള ജീവിതത്തിലേക്ക് ഭാഗ്യത്തിന്റെ വെളിച്ചം കൊണ്ടുവന്നത് ദൈവമാണെന്ന് അവര്‍ പറയുന്നു.

മകനെ കോളേജില്‍ അയക്കണം
മകന്റെ വിദ്യാഭ്യാസത്തിനുള്ള പണം പോലും ബെര്‍നാഡാഡിന്റെ കൈവശമില്ലായിരുന്നു. മകന് ഒരു അഭിഭാഷകനാവണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ലോ കോളേജില്‍ അടയ്ക്കാന്‍ പണമില്ലാതെ ഇരിക്കുകയായിരുന്നു കമ്പി. പക്ഷേ അവരുടെ ദുരിതം കണ്ടറിഞ്ഞ് ഭാഗ്യം വന്നുവെന്ന് വേണം കരുതാന്‍. എന്തോ ഭാഗ്യം പോലെ എടുത്ത അഞ്ച് ഡോളറിന്റെ ഇന്‍സ്റ്റന്റ് സ്‌ക്രാച്ച് ലോട്ടറി അവരെ കോടീശ്വരിയായിരിക്കുകയാണ്. നാല് ലക്ഷം ഡോളറാണ് അവര്‍ക്ക് സമ്മാനമായി സമ്മാനമായി അടിച്ചത്. ശനിയാഴ്ച്ച രാവിലെയായിരുന്നു നറുക്കെടുപ്പ്.

അവനോടെല്ലാം പറയണം
ഇത്രയധികം സന്തോഷം മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. ഇനി വേണം മകനെ വിളിക്കാന്‍. അവനോട് തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ എല്ലാം അവസാനിച്ചുവെന്ന് വിളിച്ച് പറയണം. എനിക്ക് നാല് ലക്ഷം ഡോളര്‍ സമ്മാനം കിട്ടിയ കാര്യവും അവനെ അറിയിക്കണമെന്നും ബെര്‍നാഡാഡ് പറഞ്ഞു. ഹോള്‍ ഫുഡ്‌സിലാണ് യുവതി ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് മകനെ കോളേജില്‍ അയച്ചിരുന്നത്. അവന്റെ ലോ സ്‌കൂളിലേക്ക് വേണ്ട പണം ഇവിടെ നിന്നായിരുന്നു യുവതിക്ക് കണ്ടെത്തേണ്ടിയിരുന്നത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നു ഈ യുവതി. ഇവിടെ നിന്ന് കിട്ടുന്ന പണം കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇതിനിടെയാണ് അവര്‍ ക്വിക്ക് മാര്‍ട്ടില്‍ നിന്ന് അഞ്ച് ഡോളറിന്റെ ബ്ലോഔട്ട് ടിക്കറ്റെടുത്തത്. ഗ്രീന്‍സ്ബറോയില്‍ തന്നെയുള്ള കടയായിരുന്നു ഇത്. ഇതിന്റെ ഫലം പരിശോധിച്ച ബെര്‍നാഡാഡ് ആകെ ഷോക്കായി പോവുകയായിരുന്നു. ഇങ്ങനെയൊരു ഫലം അവര്‍ പ്രതീക്ഷിച്ചതേയില്ല. മൂന്ന് കോടി 31 ലക്ഷം രൂപയില്‍ അധികം വരും ഇത് ഇന്ത്യന്‍ രൂപയില്‍.

ചാടിയെണീറ്റ് ആഘോഷം
ആ കടയില്‍ വെച്ച് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഫലം അറിഞ്ഞത്. വലിയ ആഘോഷമായിരുന്നു പിന്നീട്. അവിടെയിരുന്ന് ക്യാഷിയറോട് വന്‍ തുക അടച്ചതായി പറഞ്ഞ ഉടനെ അദ്ദേഹം ചാടിയെഴുന്നേറ്റു. പിന്നെ എന്നെ കെട്ടിപ്പിക്കുന്നതാണ് കണ്ടത്. താന്‍ ഒരുപാട് കാലമായി ലോട്ടറിയെടുക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ ദിവസവും വരുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ ദിവസവും ലോട്ടറി ജേതാക്കളെ കാണാറുണ്ട്. അതുകൊണ്ട് അടുത്തത് താനായിരിക്കുമെന്ന് പണ്ടേ വിശ്വസിച്ചിരുന്നു. ഈ പണം കൊണ്ട് ബി്ല്ലുകള്‍ ഇനി അടച്ച് തീര്‍ക്കാനാവുമെന്നും ബെര്‍നാഡാഡ് പറഞ്ഞു.












Click it and Unblock the Notifications