ആദ്യ അവസരത്തില്‍ എല്ലാം പോയി, ഭാഗ്യം തേടിയെത്തിയത് രണ്ടാം അവസരത്തില്‍; യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍
തനിക്ക് വന്ന മെയില്‍ അവഗണിക്കാനും ഈ യുവതിക്ക് കാരണമുണ്ടായിരുന്നു. കാരണം ലോട്ടറിയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ യുഎസ്സില്‍ നടക്കുന്നുണ്ട്.

വാഷിംഗ്ടണ്‍: ചില ഭാഗ്യങ്ങള്‍ നമ്മളെ തേടി എപ്പോഴാണ് വരികയെന്ന് പറയാനാവില്ല. നമ്മള്‍ പോലും വിചാരിക്കാത്ത സമയത്തായിരിക്കും അത്തരം കാര്യങ്ങള്‍ നമ്മുക്ക് നേട്ടങ്ങള്‍ സമ്മാനിക്കുക. അത്തരമൊരു യുവതിക്ക് അമേരിക്കയിലൊരു ബംപര്‍ അടിച്ചിരിക്കുകയാണ്. എല്ലാം പോയി, നിര്‍ഭാഗ്യം തന്നെ ചതിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ നേട്ടം അവരെ തേടിയെത്തിയത്.
അവര്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്തൊരു നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കൈയ്യിലാണെങ്കില്‍ ഇപ്പോഴുള്ളത് ലക്ഷങ്ങളാണ്. ഇങ്ങനൊരു നേട്ടം വന്ന വഴിയും യുവതിയെ അത്ഭുതപ്പെടുത്തുന്നു. വിശദമായ വിവരങ്ങളിലേക്ക്....

എല്ലാം നഷ്ടമായെന്ന് കരുതി
മിഷിഗണിലെ ഓക്ല്ന്‍ഡില്‍ നിന്നുള്ള യുവതിക്കാണ് ഇപ്പോള്‍ ഭാഗ്യം തേടിയെത്തിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഭാഗ്യമെല്ലാം നഷ്ടമായി എന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു ഈ യുവതി. അതുകൊണ്ട് തന്നെ ആര് എന്ത് ഭാഗ്യത്തിന്റെ കാര്യം പറഞ്ഞാലും ഇവര്‍ വിശ്വസിക്കില്ലായിരുന്നു. ഇവര്‍ക്ക് സമ്മാനം അടിച്ചുവെന്ന് കഴിഞ്ഞ ദിവസം ഒരു ഇമെയില്‍ ലഭിച്ചിരുന്നു. അതും ജാക്‌പോട്ടാണ് അടിച്ചത്. പക്ഷേ ഈ മെയില്‍ പോലും കാര്യമായ പരിഗണന നല്‍കാതെ ഇവര്‍ ഒഴിവാക്കുകയായിരുന്നു.

തന്നെ പറ്റിക്കാന്‍ നോക്കേണ്ട
തനിക്ക് വന്ന മെയില്‍ അവഗണിക്കാനും ഈ യുവതിക്ക് കാരണമുണ്ടായിരുന്നു. കാരണം ലോട്ടറിയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ യുഎസ്സില്‍ നടക്കുന്നുണ്ട്. തന്നെയും ഈ തട്ടിപ്പുകാര്‍ കുടുക്കാന്‍ നോക്കുകയാണെന്ന് ഇവര്‍ കരുതിയിരുന്നു. അതുകൊണ്ട് ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് വന്ന മെയില്‍ അവര്‍ കാര്യമായി എടുത്തത്തേയില്ല. എന്നാല്‍ പിന്നീടാണ് പല സാധ്യതകളും അവര്‍ പരിശോധിച്ച് നോക്കിയത്. ഒടുവില്‍ ആ ഭാഗ്യം തനിക്കാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.

അടിച്ചത് മെഗാ ജാക്ക്‌പോട്ട്
മിഷിഗണിലെ ഓക്ല്‌ലന്‍ഡ് സ്വദേശിനിയായ 47കാരിക്ക് തനിക്ക് കൈവന്ന ഭാഗ്യം നോക്കിയപ്പോള്‍ വലിയ അമ്പരപ്പാണ്. കാരണം 1,10689 യുഎസ് ഡോളറാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ലക്ഷങ്ങളണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. തനിക്ക് ആദ്യ അവസരം ഭാഗ്യമില്ലാത്തത് കൊണ്ട് നഷ്ടമായതാണ്. പക്ഷേ ഭാഗ്യം മന്ത്‌ലി ജാക്‌പോട്ടില്‍ തനിക്ക് രണ്ടാമത് എന്‍ട്രികള്‍ ലഭിച്ചതായി അറിഞ്ഞിരുന്നു. മിഷിഗണ്‍ ലോട്ടറി എടുത്തത് കൊണ്ടാണ് ഇങ്ങനൊരു കാര്യം ലഭിച്ചത്. പക്ഷേ ഈ അവസരം ബംപറായി മാറുമെന്ന് താന്‍ വിചാരിച്ചതേയില്ലെന്നും യുവതി വ്യക്തമാക്കി.

രണ്ടാം അവസരം
മിഷിഗണ്‍ ലോട്ടറിയുടെ മന്ത്‌ലി ജാക്‌പോട്ട് കളിക്കുന്നതിലൂടെ രണ്ടാമതൊരു അവസരം ഈ ജാക്‌പോട്ടിന്റെ ഭാഗമാവാന്‍ ലഭിക്കും. അത്തരമൊരു ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്ന് യുവതി പറയുന്നു. ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു താന്‍ എടുത്തിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും രണ്ടാമത്തെ അവസരത്തില്‍ സമ്മാനം അടിക്കുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് താന്‍ സ്ഥിരമായി ഇന്‍സ്റ്റന്റ് ലോട്ടറികള്‍ എടുത്തിരുന്നതായി യുവതി വ്യക്തമാക്കി.

ഇമെയില്‍ കണ്ട് സംശയിച്ചു
ഭാഗ്യം വരുമോ എന്നറിയാത്ത ഒരു ഘട്ടമായിരുന്നു അത്. അപ്പോഴാണ് തന്നെ തേടി ആ മെയില്‍ വരുന്നത്. അതുകൊണ്ട് സംശയം ഉണ്ടായിരുന്നു. ഡിസംബര്‍ പതിനാലില്‍ നടക്കുന്ന നറുക്കെടുപ്പിന്റെ ഭാഗമാവാന്‍ ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു ആ ഇമെയില്‍. 90 ലക്ഷത്തില്‍ അധികം രൂപയാണ് ഇതിലൂടെ യുവതിക്ക് ലഭിച്ചിരിക്കുന്നത്. ആ മെയില്‍ തട്ടിപ്പാണെന്ന് കരുതി ഞാന്‍ അവഗണിച്ചിരിക്കുകയായിരുന്നു. സമ്മാനം അടിച്ചില്ലെന്ന് എനിക്ക് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കോള്‍ വന്നതോടെയാണ് സമ്മാനം ഉണ്ടെന്ന് ഉറപ്പിച്ചത്. തന്റെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഈ പ ണം സഹായിക്കും. ശരിക്കും വിശ്വസിക്കാനാവാത്ത ഒരു ഫീലിംഗാണ് ഇപ്പോഴുള്ളതെന്ന് യുവതി പറഞ്ഞു.












Click it and Unblock the Notifications