യുവതിക്ക് അടിച്ചത് 2879 കോടി, ഒരു രൂപ പോലും വേണ്ടെന്ന് തീരുമാനം; കൊടുക്കുന്നത് ഇവര്‍ക്ക്
ലോട്ടറിയടിച്ച പണം സഹായം ആവശ്യമുള്ളവര്‍ക്കായി അവര്‍ നല്‍കാന്‍ പോവുകയാണ്. 2879 കോടിയില്‍ അധികം രൂപയാണ് ഇവരുടെ കൈവശം ഉള്ളത്.അധികം രൂപയാണ് ഇവരുടെ കൈവശം ഉള്ളത്.

വാഷിംഗ്ടണ്‍: ജീവിതത്തിലേക്ക് വലത് കാലും വെച്ച് ഭാഗ്യം വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും. രണ്ട് കൈയ്യും നീട്ടി അതിനെ സ്വീകരിക്കും. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. അത്തരമൊരു മഹാഭാഗ്യത്തെ തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഒരു യുവതി. അമേരിക്കയിലെ അയോവയില്‍ നിന്നുള്ള ഒരു അമ്മയാണ് ഇവര്‍. സിംഗിള്‍ മോം എന്ന് വേണമെങ്കില്‍ ഇവരെ വിളിക്കാം.
കോടികളാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. എന്നാല്‍ ആ ഭാഗ്യം കൊണ്ട് തനിക്ക് രക്ഷപ്പെടേണ്ടെന്ന് ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ മറ്റുള്ളവരുടെ ജീവിതം രക്ഷപ്പെട്ടടെ എന്നാണ് ഇവരുടെ നിലപാട്. ആ മഹാമനസ്സിന് നിരവധി പേരാണ് കൈയ്യടിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

സിംഗിള്‍ മദറിന് അടിച്ചത് കോടികള്‍
image credit: goalcost.com/Erik Mclean
അയോവയില്‍ നിന്നുള്ള ഒരു യുവതിക്കാണ് ഇപ്പോള്‍ ബംപറടിച്ചത്. അടുത്തിടെയാണ് പവര്‍ബോള്‍ ജാക്‌പോട്ട് ഇവര്‍ക്കടിച്ചത്. അതോടെ ഇവരുടെ ജീവിതവും മാറി. 34 കോടി 90 ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. എന്നാല്‍ ഈ പണം സഹായം ആവശ്യമുള്ളവര്‍ക്കായി അവര്‍ നല്‍കാന്‍ പോവുകയാണ്. 2879 കോടിയില്‍ അധികം രൂപയാണ് ഇവരുടെ കൈവശം ഉള്ളത്. ഈ ലോട്ടറി എടുത്തതും അത് അടിച്ചതും തന്റെ ജീവിതത്തിലെ വളരെ ഭാഗ്യം നിറഞ്ഞ സമയത്താണെന്ന് ലെറയന്‍ വെസ്റ്റ് എന്ന യുവതി പറയുന്നു.

കാപ്പി കുടിക്കാന്‍ പോയപ്പോള്‍
image credit: goalcost.com/Erik Mclean
പുതിയ വീട്ടിലേക്ക് താമസം മാറിയ സമയത്താണ് ആ ഭാഗ്യം ലെറയനെ തേടിയെത്തിയത്. വീട്ടിലേക്ക് സാധനങ്ങളെല്ലാം ഇറക്കിവെച്ചപ്പോള്‍ തന്നെ അവര്‍ തളര്‍ന്നിരുന്നു. സഹോദരിയോട് തന്നെ അടുത്തുള്ള ഗ്യാസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തുടര്‍ന്ന് ആവശ്യപ്പെട്ടു. കുറച്ച് കോഫിയും പിസ്സയും വാങ്ങുക എന്ന ഉദ്ദേശത്തിലായിരുന്നു ഈ പോക്ക്. സ്‌നാക്‌സ് വാങ്ങി പോകാന്‍ നേരത്ത് ഒരു കൗതുകം തോന്നിയത് കൊണ്ട് കുറച്ച് ലോട്ടറിയെടുക്കാന്‍ ലെറയന്‍ തീരുമാനിച്ചത്. അതാണ് വലിയ ഭാഗ്യമായി മാറിയിരിക്കുന്നത്.

ഫലം അറിഞ്ഞത് അടുത്ത ദിവസം
വാലന്റൈന്‍സ് ദിനത്തില്‍ ഒന്ന് പ്രണയിച്ചാലോ, ഈ യാത്ര ഒഴിവാക്കരുത്, പോയാല്‍ കളറാകും
അടുത്ത ദിവസം തന്നെ പവര്‍ബോള്‍ ഈ ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. ഒരു ജേതാവ് ഇവരുടെ സംസ്ഥാനത്താണെന്ന് മാത്രം മനസ്സിലായി. അതിലേറെ രസം ഈ ടിക്കറ്റ് കാണാനില്ലായിരുന്നു എന്നതിലാണ്. വീട് മാറുന്നത് കൊണ്ട് സാധനങ്ങളെല്ലാം അലങ്കോലമാക്കപ്പെട്ടിരിക്കുകയായിരുന്നു. അതിനുള്ളില്‍ എവിടെയോ ഈ ടിക്കറ്റ് മറന്നുവെച്ചിരിക്കുകയായിരുന്നു ലെറയന്‍. ഇവരുടെ സമയം ശരിയായത് കൊണ്ട് സഹോദരി ആ ടിക്കറ്റ് കാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റിലെ നമ്പറുകള്‍ ഇവര്‍ അയച്ച് കൊടുക്കുകയായിരുന്നു. അതിലൂടെയാണ് ഇവരുടെ ഭാഗ്യം തെളിഞ്ഞതായി മനസ്സിലായത്.

മെഷീന് കംപ്ലെയിന്റാണ്
ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത് നോക്കവെയായിരുന്നു അടുത്ത രസകരമായ സംഭവം. അതില്‍ ജാക്‌പോട്ട് എന്നായിരുന്നു കാണിച്ചത്. ഇത് ശരിക്കും അബദ്ധത്തിലൂടെ സംഭവിച്ചതാണെന്നായിരുന്നു യുവതി കരുതിയത്. ലെറയന്‍ ആകെ ഷോക്കില്‍ നില്‍ക്കുമ്പോഴാണ് സഹോദരിയെ വിളിച്ച് വീട്ടിലേക്ക് ടിക്കറ്റുമായി വരാന്‍ ആവശ്യപ്പെട്ടത്. അയോവ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ലോട്ടറിയിലൂടെ ഇവര്‍ അടിച്ചെടുത്തത്. ഈ പണം ഉപയോഗിച്ച് കാലം ഫൗണ്ടേഷന്‍ എന്ന സംഘടന അവര്‍ തുടങ്ങിയിരിക്കുകയാണ്. തന്റെ പേരക്കുട്ടിയുടെ പേരില്‍ തുടങ്ങിയതാണ് ഇത്. അവന്‍ ഇന്ന് ജീവനോടെയില്ലെന്ന് ലെറയന്‍ പറയുന്നു.

പേരക്കുട്ടിയുടെ ഓര്‍മയ്ക്ക്
24ാം മാസത്തിലായിരുന്നു പേരക്കുട്ടിയുടെ ജനനം. അതുകൊണ്ട് ഒരു ദിനം മാത്രമാണ് അവര്‍ ജീവിച്ചത്. ഈ സംഘടനയിലൂടെ അവനുള്ള ആദരം നല്‍കാനും, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുമാണ് ഈ ഫൗണ്ടേഷനെന്ന് ലെറയന്‍ പറഞ്ഞു. 1634 കോടിയോളം രൂപയാണ് നികുതിയും കിഴിച്ച് യുവതിക്ക് ലഭിക്കുക. അഞ്ച് ലക്ഷം ഡോളര്‍ ഇവര്‍ ട്രാവിസ് മില്‍സ് ഫൗണ്ടേഷനും സംഭാവന ചെയ്യും. തന്റെ പിതാവ് വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത വെറ്ററനാണ്. സൈന്യത്തിന്റെ ഭാഗമായിരുന്നു തന്റെ കുടുംബം. നമ്മുടെ സൈനികരുടെ ത്യാഗം മറക്കരുത്. അവരുടെ കുടുംബം ഈ രാജ്യത്തിന് വേണ്ടി സഹിച്ച കാര്യങ്ങളും മറക്കരുതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications