മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതുകൊണ്ട് മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് യുവാവ്; സംഭവമിങ്ങനെ
മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാഗ്യം എന്നല്ലാതെ എന്താണ് പറയുക എന്നാണ് സംഭവത്തെക്കുറിച്ച് ആളുകള്‍ പറയുന്നത്. സംഭവം നടന്നത് ബൊളീവിയയില്‍ ആണ്. വിക്ടര്‍ ഹ്യൂഗോ മിക ആല്‍വരസയാണ് ഈ കളയിലെ നായകന്‍. ഇനി സംഭവം പറയാം..
നരബലിയില്‍ നിന്നാണ് ഈ യുവാവ് രക്ഷപ്പെട്ടത്..അതും തലനാരിഴയ്ക്ക്. മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതുകൊണ്ട് മാത്രമാണ് 30കാരനായ വിക്ടര്‍ ഹ്യൂഗോ മിക ആല്‍വരസ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരു ആചാരത്തിന്റെ ഭാഗമായി ഇയാളെ ഭൂമിക്ക് ബലി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഉറങ്ങിയ ഇയാളെ ശവപ്പെട്ടിയില്‍ അടച്ചിരുന്നെങ്കിലും മൂത്രമൊഴിക്കാനായി എഴുന്നേറ്റ വിക്ടര്‍ രക്ഷപ്പെടുകയായിരുന്നു.

ബൊളീവിയയിലെ എല്‍ ആല്‍ട്ടോ എന്ന സ്ഥലത്താണ് സംഭവം. സംഭവം നടക്കുന്നതിനു തലേ ദിവസം വിക്ടര്‍ കാര്യമായി മദ്യപിച്ചിരുന്നു. അന്ന് മദര്‍ എര്‍ത്ത് ഫെസ്റ്റിവല്‍ ആരംഭിച്ച ദിനമായിരുന്നു. അന്ന് തദ്ദേശീയവര്‍ ദേവിയ്ക്ക് കാണിക്കയര്‍പ്പിക്കാറുണ്ട്. ജീവനുള്ള മൃഗങ്ങളും മധുരവുമടക്കം പലതും ദേവിയ്ക്ക് സമര്‍പ്പിക്കാറുണ്ട്. താന്‍ ദേവിയ്ക്കുള്ള നരബലിയായിരുന്നു എന്നാണ് വിക്ടര്‍ പറയുന്നത്.
''കഴിഞ്ഞ രാത്രി ഞാന്‍ ഉത്സവര്‍ത്തിനു പോയി കുടിച്ച് നൃത്തം ചെയ്തു. പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല. ഓര്‍മ വന്നപ്പോള്‍ കിടക്കയില്‍ ആണെന്നു കരുതി മൂത്രമൊഴിക്കാനായി എഴുന്നേറ്റു. പക്ഷേ, എനിക്ക് ചലിക്കാനായില്ല. അപ്പോഴാണ് കിടക്കുന്നത് വേറെവിടെയോ ആണെന്ന് മനസ്സിലായത്.
ആഞ്ഞുതള്ളി ശവപ്പെട്ടിയുടെ ഗ്ലാസ് തകര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് പുറത്തുകടന്നത്. ഗ്ലാസ് തകര്‍ന്നപ്പോള്‍ ഉള്ളിലേക്ക് ചളി വീണു. താന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല.''- വിക്ടര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇതാണ് വിക്ടര്‍ പറയുന്നത് കഥ.












Click it and Unblock the Notifications