Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലെങ്കിലും ലോട്ടറിയടിക്കണമെന്ന് പ്രാര്‍ത്ഥന, പിന്നാലെ യുവാവിന് ബംപര്‍, തുക മൂന്നിരട്ടി

കോടികള്‍ സമ്മാനമടിച്ച യുവാവ് ഇപ്പോള്‍ ആ തുക സംഭാവന ചെയ്യാന്‍ പോവുകയാണ്. തനിക്ക് അര്‍ഹതപ്പെട്ട ഈ തുക തന്നേക്കാള്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കണമെന്നാണ് യുവാവിന്റെ നിലപാട്.

us lottery

വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി അടിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും. സ്ഥിരമായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇത്തരം ഭാഗ്യമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ ഒരിക്കലും സമ്മാനം അടിച്ചില്ലെങ്കില്‍ നമുക്ക് ആക നിരാശയുണ്ടാവും. എന്തുകൊണ്ടാണ് ഒരിക്കല്‍ പോലും സമ്മാനം അടിക്കാത്തതെന്ന് തോന്നിപ്പോകാം.

ഇത്തരത്തില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച ഒരു യുവാവിന് ഇപ്പോള്‍ ബംപര്‍ അടിച്ചിരിക്കുകയാണ്. അക്കാര്യം പറയുമ്പോള്‍ വലിയ സന്തോഷമാണ് ഇയാളുടെ മുഖത്തുള്ളത്. പക്ഷേ കോടികള്‍ കൈയ്യിലെത്തിയെങ്കിലും യുവാവ് ഒട്ടും അഹങ്കരിക്കുന്നില്ല. വലിയൊരു തീരുമാനം കൂടി അദ്ദേഹം എടുത്തിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

പവര്‍ബോള്‍ അടിച്ചു

പവര്‍ബോള്‍ അടിച്ചു

ദക്ഷിണ കരോലിനയിലെ ഗ്രീന്‍വില്ലെയില്‍ നിന്നുള്ള യുവാവിനാണ് ഈ ബംപറടിച്ചിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക് ഭാഗ്യമൊന്നും ഇതുവരെ കിട്ടിയില്ലെന്ന നിരാശയിലായിരുന്നു ഈ യുവാവ്. പക്ഷേ ആ നിരാശ മായാന്‍ അധികം സമയം വേണ്ടി വന്നില്ല. ഒന്നരലക്ഷം ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. ഒരു കോടി 23 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. യുവാവിന്റെ ജീവിതം മാറിയെന്ന് സുഹൃത്തുക്കള്‍ അടക്കം കരുതിയിരുന്നു. എന്നാല്‍ ഇയാളുടെ തീരുമാനം ഇപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ആരും ചെയ്യാത്ത കാര്യം

ആരും ചെയ്യാത്ത കാര്യം

കോടികള്‍ സമ്മാനമടിച്ച യുവാവ് ഇപ്പോള്‍ ആ തുക സംഭാവന ചെയ്യാന്‍ പോവുകയാണ്. തനിക്ക് അര്‍ഹതപ്പെട്ട ഈ തുക തന്നേക്കാള്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കണമെന്നാണ് യുവാവിന്റെ നിലപാട്. ഇതിലാണ് എല്ലാവര്‍ക്കും അമ്പരപ്പ്. ആരും ചെയ്യാത്തൊരു കാര്യമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്. മനസ്സില്‍ ഇത്രയും നന്മയുള്ളത് കൊണ്ടായിരിക്കും ഈ യുവാവ് പ്രാര്‍ത്ഥിച്ചപ്പോള്‍ തന്നെ സമ്മാനം തേടി വന്നത്. എന്തായാലും സ്വന്തം ജീവിതം മാറിയിട്ടും, ആ പണം കൊണ്ട് മറ്റുള്ളവരെ സഹായിക്കാന്‍ തീരുമാനിച്ചതിന് സോഷ്യല്‍ മീഡിയ ഇയാളെ അഭിനന്ദിക്കുകയാണ്.

ലോട്ടറി അടിച്ചത് ഇങ്ങനെ

ലോട്ടറി അടിച്ചത് ഇങ്ങനെ

തനിക്ക് അടിച്ചത് പവര്‍ബോള്‍ ലോട്ടറിയാണെന്ന് യുവാവ് പറയുന്നു. പക്ഷേ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താനും യുവാവ് തയ്യാറല്ല. ജനുവരി 16നാണ് തനിക്ക് ബംപറടിച്ചതെന്ന് യുവാവ് പറയുന്നു. ജിടി എക്‌സ്പ്രസ് മാര്‍ട്ടില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. അതേസമയം ഈ യുവാവിന്റെ നേട്ടത്തില്‍ മാര്‍ട്ടിനും സന്തോഷമാണ്. ജിടി മാര്‍ട്ടിനും ബോണസായി 1500 ഡോളര്‍ ലഭിച്ചു. വിജയിച്ച ടിക്കറ്റ് വിറ്റതിനാണ് സമ്മാനം ലഭിക്കുന്നത്. 416 മില്യണിന്റെ ജാക്‌പോട്ടാണ് ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഇത് വെറും ഒരു നമ്പറിന്റെ വ്യത്യാസത്തിലാണ് യുവാവിന് നഷ്ടമായത്.

തുക മൂന്നിരട്ടിയായി

തുക മൂന്നിരട്ടിയായി

സൂര്യന്‍ ഇവിടെ അസ്തമിക്കുകയേ ഇല്ല, യാത്രയ്ക്കാണെങ്കില്‍ റെഡിയായിക്കോളൂ

ഈ ലോട്ടറിയുടെ ഒറിജിനല്‍ സമ്മാനത്തുക 50000 ഡോളറായിരുന്നു. എന്നാല്‍ ഒരു ഡോളര്‍ അധികം നല്‍കി ഈ ടിക്കറ്റ് പവര്‍ബോളാക്കുകയായിരുന്നു യുവാവ്. വല്ലാത്തൊരു നിമിഷത്തിലാണ് ഈ ലോട്ടറി അടിച്ചതെന്ന് യുവാവ് പറയുന്നു. എന്നാല്‍ ഈ തുക കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പേര്‍ക്ക് കൂടി സൗത്ത് കരോലിനയില്‍ നിന്ന് പവര്‍ബോള്‍ നറുക്കെടുപ്പല്‍ സമ്മാനം അടിച്ചിട്ടുണ്ട്. അതേസമയം പണം സംഭാവന ചെയ്യുമെന്ന ഇയാളുടെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇയാളെ നിരവധി പേര്‍ അഭിനന്ദിക്കുന്നുണ്ട്.

മധ്യവയസ്‌കനും നേട്ടം

മധ്യവയസ്‌കനും നേട്ടം

ഫ്‌ളോറിഡയിലെ താമ്പയിലുള്ള ഹില്‍സ്ബറോ കൗണ്ടിയിലും പുതിയൊരു ജേതാവ് ഉണ്ടായിരിക്കുകയാണ്. ഒരു മില്യണാണ് ഇയാള്‍ക്കും സമ്മാനം അടിച്ചത്. ഫ്‌ളോറിഡ ലോട്ടറിയിലായിരുന്നു നേട്ടം. റോമന്‍ റോഡ്രിഗസ് എന്ന 61കാരന് എട്ട് കോടി 25 ലക്ഷം രൂപയാണ് സമ്മാനമായി കിട്ടുക. 500 എക്‌സ് ക്യാഷ് സ്‌ക്രാച്ച് കാര്‍ഡാണ് എടുത്തത്. റോഡിഗ്രസ് റേസ്ട്രാക്കില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഇവര്‍ക്ക് രണ്ടായിരം ഡോളര്‍ ബോണസായി ലഭിക്കും. ഒറ്റത്തവണ പേമെന്റായിട്ടാണ് റോഡിഗ്രസിന് ഈ സമ്മാനം ലഭിക്കും. 8,20000 ഡോളറാണ് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+