തനിക്ക് മാത്രം ലോട്ടറിയടിക്കുന്നില്ല, യുവാവിന് നിരാശ, ഒടുവില്‍ കുട്ടികളെ വെച്ചൊരു ഗെയിമില്‍ കോടിപതി
ലോട്ടറിയടിക്കുന്നത് പോലും ഇയാള്‍ മനസ്സില്‍ കണ്ടിരുന്നില്ല. അങ്ങനെ ഒരു നിരാശയില്‍ നിന്ന് രൂപം കൊണ്ട തന്ത്രം ഇപ്പോള്‍ യുവാവിന്റെ ജീവിതം വേറെ ലെവലില്‍ എത്തിച്ചിരിക്കുകയാണ്

വാഷിംഗ്ടണ്‍: ഭാഗ്യം വരാന്‍ വേണ്ടി നമ്മള്‍ എന്തും ചെയ്യാന്‍ തയ്യാറാവും അല്ലേ. ഒരു യുവാവ് അത്തരത്തില്‍ നിരാശപ്പെട്ട് നില്‍ക്കുന്ന വേളയില്‍ പരീക്ഷിച്ച തന്ത്രം അതുപോലെ തലവര മാറ്റിയിരിക്കുകയാണ്. ഇന്ന് അതേ യുവാവ് കോടീശ്വരനായി മാറിയിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത സമ്മാനമാണ് ഇയാളെ തേടിയത്. ഒരിക്കല്‍ പോലും ഇത്രയും വലിയൊരു തുക അടിക്കുന്നത് ഇയാള്‍ സ്വപ്‌നം കണ്ടിരുന്നില്ല.
എന്തിനേറെ പറയുന്നു. ലോട്ടറിയടിക്കുന്നത് പോലും ഇയാള്‍ മനസ്സില്‍ കണ്ടിരുന്നില്ല. അങ്ങനെ ഒരു നിരാശയില്‍ നിന്ന് രൂപം കൊണ്ട തന്ത്രം ഇപ്പോള്‍ യുവാവിന്റെ ജീവിതം വേറെ ലെവലില്‍ എത്തിച്ചിരിക്കുകയാണ്. ആ ഭാഗ്യത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...

ഭാഗ്യം മാറാനുള്ള ശ്രമം
നിര്‍ഭാഗ്യത്തെ അകറ്റി നിര്‍ത്താന്‍ ഈ യുവാവ് ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയൊരു മത്സരത്തിന്റെ ഭാഗമാവുന്നതിനിടെയാണ് അപകടമുണ്ടായത്. മിഷിഗണിലെ ലിവിങ്ടസ്റ്റണ്‍കൗണ്ടിയില്‍ നിന്നുള്ള യുവാവാണ് ഇയാള്‍. തന്റെ മക്കളുടെ പിറന്നാളുകളലുടെ നമ്പറുള്ള ലോട്ടറി എടുക്കാനാണ് അടുത്തതായി അദ്ദേഹ ശ്രമിച്ചത്. ഇത് ജീവിതത്തിലെ ഏററ്റവും വലിയ ഭാഗമായി ഇതിനെ കണ്ടിരുന്നു. ജീവിത്തിലെ ഏറ്റവും വലിയ ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചത്. 1.15 മില്യണിന്റെ മസന്ദര്‍ശിഗണ്‍ ലോട്ടറിയിലാണ് ഇത്രയും വലിയ നേട്ടം ഉണ്ടായിരിക്കുന്നത്.

ഭാഗ്യം തേടി വരുന്നു
വാലന്റൈന്‍സ് ദിനത്തില്‍ ഒന്ന് പ്രണയിച്ചാലോ, ഈ യാത്ര ഒഴിവാക്കരുത്, പോയാല്‍ കളറാകും
കുട്ടികളുടെ പിറന്നാള്‍ ദിനത്തെ ലോട്ടറി നമ്പറാക്കി മാറ്റി എടുത്തതോടെ വലിയ ഭാഗ്യമാണ് 64കാരനായ ഇയാളെ തേടിയെത്തിയത്. എന്നാല്‍ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നി. ലോട്ടോ 47 ടിക്കറ്റാണ് അദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്‍കിയത്. ജനുവരി ഏഴിനായിരുന്നു നറുക്കെടുപ്പ്. ക്രോഗറില്‍ വെച്ചാണ് ഈ ടിക്കറ്റ് വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. അതൊരു വലിയ ബംപറായി മാറുമെന്ന് താന്‍ പ്രതീക്ഷിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു.

ജീവിതം മാറി
ജീവിതമാകെ ഒരു രാത്രി കൊണ്ടാണ് മാറിയത്. ലോട്ടോ 47 ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. അതിനായി പ്രത്യേക നമ്പറുകളും ഉപയോഗിച്ചു. ഓണ്‍ലൈനിലൂടെയാണ് നമ്പര്‍ ഒന്ന് പരിശോധിക്കാന്‍ തീുമാനം. അതും ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു ഫലം പരിശോധിച്ചത്. എനിക്കിത് വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഉടനെ തന്നെ കുട്ടികളെ വിളിച്ച് ഈ ശുഭവാര്‍ത്ത അറിയിച്ചു. അവര്‍ക്കും ഞാന്‍ പറഞ്ഞത് വിശ്വസിക്കാനേ സാധിച്ചില്ല. പണം വാങ്ങിയിട്ടും തനിക്ക് അത് വിശ്വസിക്കാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. 7,97000 രൂപയാണ് നികുതി കിഴിച്ച് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. ഇതില്‍ നല്ലൊരു ഭാഗം കുടുംബത്തിനായി മാറ്റി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications