പ്രിയപ്പെട്ട ഗൻതർ ഇനിയില്ല, 'ഫ്രണ്ട്സി'ലൂടെ ലോകപ്രശസ്തനായ നടൻ ജെയിംസ് മൈക്കേല്‍ ടെയ്ലര് അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ടെലിവിഷന്‍ ഷോ ആയ ഫ്രണ്ട്സിലെ ഗൻതർ ഇനിയില്ല. ഗൻതറിനെ അനശ്വരമാക്കിയ നടന് ജെയിംസ് മൈക്കേല്‍ ടെയ്ലര് അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു. ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം. ടെയ്ലര് കാന്‍സര്‍ രോഗിയായിരുന്നു.
2018ലാണ് അദ്ദേഹത്തിന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന് എന്നതിലുപരി അദ്ദേഹമൊരു സംഗീതജ്ഞനും അര്‍ബുദ രോഗത്തിന് എതിരെയുളള പ്രചാരകനും കൂടിയായിരുന്നു. 1990ലെ ഹിറ്റ് സിറ്റ് കോം ആയിരുന്ന ഫ്രണ്ട്സിലെ ഗന്തര് എന്ന കഥാപാത്രമാണ് ടെയ്ലറിന് ലോകപ്രശസ്തി നേടിക്കൊടുത്തത്.

എന്‍ബിസി ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഫ്രണ്ട്സിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകര്‍ ആണുള്ളത്. ഇതുവരെയുളള ഏറ്റവും മികച്ച സിറ്റ്കോം ആയിട്ടാണ് ഫ്രണ്ട്സ് വിലയിരുത്തപ്പെടുന്നത്. നെറ്റ്ഫ്ളിക്സില്‍ ലഭ്യമായിട്ടുളള ഈ ഷോയ്ക്ക് ഇപ്പോഴും ഏറെ ആരാധകരുണ്ട്. 10 സീസണുകളിലായി 150തോളം എപിസോഡുകളാണ് ഈ ഷോയ്ക്കുളളത്. ഫ്രണ്ട്സിലെ പ്രധാന കഥാപാത്രങ്ങളായ ആറ് പേരുടെ സ്ഥിരം താവളമായ സെല്‍ട്രല്‍ പെര്‍ക്ക് എന്ന കോഫി ഷോപ്പിന്റെ മാനേജര്‍ കഥാപാത്രമാണ് ടെയ്ലര് അവതരിപ്പിച്ചിരുന്നത്.
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ
റേച്ചല്‍ ഗ്രീന്‍, മോണിക്ക ഗെല്ലര്‍, ഫീബി ബുഫെ, ജോയ് ട്രിബിയാണി, റോസ് ഗെല്ലര്‍, ചാന്ഡ്ലര് ബിംഗ് എന്നീ ആറ് സുഹൃത്തുക്കളുടെ കഥയാണ് ഫ്രണ്ട്സ് പറയുന്നത്. ജെന്നിഫര്‍ ആനിന്സ്റ്റണ്, കര്‍ട്നി കോക്സ്, ലിസ കുഡ്രോ, മാറ്റ് ബ്ലാങ്ക്, ഡേവിഡ് ഷ്രിമ്മര്, മാത്യു പെറി എന്നിവരാണ് യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെന്നിഫര്‍ ആനിന്സ്റ്റണിന്റെ കഥാപാത്രമായ റേച്ചലിനോട് പ്രണയമുളള തമാശ കഥാപാത്രമാണ് ഗന്തര്. ഫ്രണ്ട്സിലെ പ്രധാന താരങ്ങളെല്ലാം തന്നെ താരത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. മികച്ച നടനും ഫ്രണ്ട്സ് കുടുംബത്തിലെ മാറ്റിനിര്‍ത്താനാകാത്ത അംഗവുമാണ് ടെയ്ലര് എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പമുണ്ടെന്നും വാര്‍ണര്‍ ബ്രോസ് ട്വീറ്റ് ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രണ്ട്സിലെ താരങ്ങള്‍ വീണ്ടും എത്തിയ ഫ്രണ്ട്സ് റീയൂണിയനിലും ടെയ്ലര് പങ്കെടുത്തിരുന്നു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications