കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈയ്യില്‍; മുന്‍ കാമുകി ആമ്പര്‍ ഹേഡിന്റെ അക്കൗണ്ട് അപ്രത്യക്ഷം?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയിട്ട് ദിവസങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. അതിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ട്വിറ്ററില്‍ വന്ന് കൊണ്ടിരിക്കുന്നത്. പലരെയും പിരിച്ചുവിട്ടതായിരുന്നു മസ്‌ക് ചെയ്ത ആദ്യ കാര്യം. ട്വിറ്ററിന്റെ സിഇഒ അടക്കം തെറിച്ചിരുന്നു. പിന്നീട് ട്വിറ്ററിന്റെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഇരുപത് ഡോളര്‍ മാസം ഈടാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഇതിനെതിരെ വ്യാപക പ്രതിഷേധവും നടക്കുന്നുണ്ട്. ഇതിനിടെ സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. മസ്‌കിന്റെ മുന്‍ കാമുകി ആംബര്‍ ഹേഡിന്റെ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെഅടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആംബര്‍ ഹേഡിന്റെ അക്കൗണ്ട് കാണാതായിരിക്കുന്നത്. അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്നാണ് കാണിക്കുന്നത്. അതേസമയം നിരവധി സെലിബ്രിറ്റികളുടെ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത്. 44 ബില്യണിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. എന്നാല്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ അടക്കം മസ്‌ക് ട്വിറ്റര്‍ വാങ്ങിയതില്‍ വലിയ മതിപ്പില്ല. ഇരുപത് ഡോളര്‍ നല്‍കി ബ്ലൂടിക്ക് വെരിഫൈഡ് അക്കൗണ്ട് നിലനിര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല.

2

ഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം ബ്ലൂടിക്കിനായി മാസം എട്ട് ഡോളര്‍ മുടക്കിയാല്‍ മതിയെന്നാണ് മസ്‌ക് പറയുന്നത് ഇരുപത് ഡോളറില്‍ നിന്ന് എട്ട് ഡോളറായി കുറയ്ക്കാന്‍ മസ്‌ക് തന്നെയാണ് തീരുമാനിച്ചത്. പ്രമുഖന്‍ എഴുത്തുകാരന്‍ സ്റ്റീഫന്‍ കിങ് അടക്കമുള്ളവര്‍ ട്വിറ്റര്‍ വീടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആംബര്‍ ഹേഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് കാണാതായത് ആദ്യം ശ്രദ്ധിച്ചത് യുട്യൂബറായ മാത്യു ലെവിസാണ്. ഇയാളാണ് ഇത് സൈബര്‍ ലോകത്തെ അറിയിച്ചത്. ഇങ്ങനൊരു അക്കൗണ്ട് നിലവില്‍ ഇല്ലെന്നാണ് ഇപ്പോള്‍ സെര്‍ച്ച് ചെയ്താല്‍ കാണിക്കുന്നത്.

3

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

എന്തുകൊണ്ടാണ് നടി ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന് അറിയില്ല. ജോണി ഡെപ്പുമായി പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ പോലും നടി അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നില്ല. ഒരാഴ്ച്ചയ്ക്കിടെ ട്വിറ്റര്‍ വിടുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് ആമ്പര്‍. ടോണി ബ്രാക്‌സ്റ്റണ്‍, നടി ഷോന്‍ഡ റൈംസ്, പ്രൊഫഷണല്‍ റെസ്ലര്‍ മൈക് ഫോളി എന്നിവരെല്ലാം ട്വിറ്റര്‍ ഉപേക്ഷിച്ചിരുന്നു. നേരത്തെ ജോണി ഡെപ്പുമായുള്ള വിവാഹ മോചനത്തിന് ശേഷം 2016 മുതല്‍ 2018 വരെ മസ്‌കുമായി പ്രണയത്തിലായിരുന്നു ആമ്പര്‍ ഹേഡ്. ഇരുവരെയും പൊതുവേദികളിലും കണ്ടിരുന്നു. ആംബറിന്റെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ അറിയാനായിട്ടാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയതെന്നും പരിഹാസമുണ്ടായിരുന്നു.

English summary
actress amber heard's twitter account deleted after elon musk's takeover, speculation rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X