താലിബാന് പരിശീലനവും നിർദേശങ്ങളും നൽകുന്നത്പാകിസ്താൻ, ആഞ്ഞടിച്ച് പോപ്പ് ഗായിക: ഇന്ത്യ യഥാർത്ഥ സുഹൃത്ത്
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ പോപ്പ് താരം. താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് തുർക്കിയിലേക്ക് പോയതിന് പിന്നാലെയാണ് ആര്യാന സയീദ് പാകിസ്താനെതിരെ രംഗത്തെത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അതിൽ സന്തോഷം പ്രകടിപ്പിച്ച് പാകിസ്താൻ രംഗത്തെത്തിയതും ആര്യാനയുടെ വാക്കുകളുമായി ചേർത്ത് വായിക്കാവുന്നതാണ്.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

താലിബാനെ ശക്തിപ്പെടുത്തിയതിന് പാകിസ്താനെ കുറ്റപ്പെടുത്തിയ ആര്യാന താലിബാൻ ഭീകരർക്ക് പാകിസ്താൻ നിർദ്ദേശവും പരിശീലനവും നൽകുന്നുണ്ടെന്നും അവകാശപ്പെട്ടു. താലിബാന്റെ പരിശീലന കേന്ദ്രങ്ങൾ പാകിസ്താനിലാണുള്ളത്. അന്താരാഷ്ട്ര സമൂഹം പാകിസ്താന് മേൽ സമ്മർദ്ദം ചെലുത്തി ഫണ്ടുകൾ അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാമുണ്ടാകുന്നതിന് പിന്നിൽ പാകിസ്ഥാനാണ്. താലിബാന് ഫണ്ട് നൽകുന്നത് പാകിസ്താനാണെന്ന് നമുക്കറിയാമെന്നും ആര്യാന ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ അന്താരാഷ്ട്ര സമൂഹം പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

നിലവിലുള്ള പ്രതിസന്ധി ഘട്ടത്തിൽ അഫ്ഗാനിസ്ഥാനെ സഹായിച്ചതിന് ഇന്ത്യയോട് അങ്ങേയറ്റം നന്ദിയും രേഖപ്പെടുത്തിക്കൊണ്ടാണ് ആര്യാന രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയെ അഫ്ഗാന്റെ യഥാർത്ഥ സുഹൃത്ത് എന്നാണ് ആര്യാന വിശേഷിപ്പിച്ചിട്ടുള്ളത്. താലിബാനെ ശാക്തീകരിക്കുന്നതിന് പിന്നിൽ പാകിസ്ഥാനാണെന്നതിന് തെളിവുകളുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടാണ് പാകിസ്താനെ കുറ്റപ്പെടുത്തുന്നത്. എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആര്യാന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

"ഇന്ത്യ എപ്പോഴും ഞങ്ങൾക്ക് നല്ലത് മാത്രമായിരുന്നു ചെയ്തിരുന്നത്. അവർ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു. അവർ ഞങ്ങളുടെ ജനങ്ങളോട് അഭയാർത്ഥികളോട് പോലും വളരെ സഹായ മനോഭാവവും ദയയുള്ളവരുമായിരുന്നു, മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനികൾ എല്ലായ്പ്പോഴും രാഷ്ട്രത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും ഓർത്ത് അഭിമാനിക്കുന്നു. ഇന്ത്യയോട് നന്ദിയുണ്ട്, "അവർ കൂട്ടിച്ചേർത്തു. "അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് രംഗത്തെത്തിയ ആര്യാന തനിക്ക് ഇന്ത്യയോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു. സമീപത്തുള്ള ഒരേയൊരു നല്ല സുഹൃത്ത് ഇന്ത്യയാണെന്ന് വർഷങ്ങളായി ഞങ്ങൾ തിരിച്ചറിഞ്ഞുവെന്നും അവർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് പോപ്പ് ഗായിക ആര്യാന സയീദ് അഫ്ഗാനിൽ നിന്ന് ദോഹ വഴി തുർക്കിയിലേക്ക് പോയത്. ഓർക്കാനിഷ്ടപ്പെടാത്ത രണ്ട് രാത്രികൾക്ക് ശേഷം ഞാൻ സുഖമായിരിക്കുന്നു. ഞാൻ ഖത്തറിലെ ദോഹയിലെത്തി. ഇസ്താൻബുള്ളിലേക്കുള്ള വിമാനത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നും ആര്യാന സയീദ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

താലിബാനെ വെല്ലുവിളിച്ചുകൊണ്ടുനീങ്ങിയ പോപ്പ് ഗായികയായിരുന്നു ആര്യാന. "2015 ൽ മൂന്ന് വിലക്കുകൾ ലംഘിച്ചുകൊണ്ട് ഒരു സ്റ്റേഡിയത്തിൽ ആര്യാന പരിപാടി അവതരിപ്പിച്ചത് വാർത്തയായിരുന്നു. ഒരു സ്ത്രീ പാടുന്നത്, ഹിജാബ് ധരിക്കാതെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഒരു സ്ത്രീയായിരുന്നിട്ടും സ്റ്റേഡിയത്തിൽ പ്രവേശിച്ചു എന്നിങ്ങനെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുള്ള വിലക്കുകളെ അപ്പാടെ പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു ആര്യാന. ഇതെല്ലാം താലിബാന് കീഴിൽ നിരോധിക്കപ്പെട്ട കാര്യങ്ങളായിരുന്നു. എന്നാൽ താലിബാൻ വീോണ്ടും അധികാരം പിടിച്ചെടുത്തതോടെ ഇതെല്ലാം വീണ്ടും സ്വപ്നമായിത്തീരുകയും ചെയ്യും. ഇതിനിടെയാണ് ആര്യാന രാജ്യം വിട്ട് തുർക്കിയിലേക്ക് പോകുന്നത്.

ദോഹയിൽ നിന്ന് തുർക്കിയിലേക്ക് പോകുന്ന ആര്യാന അവിടെ അഫ്ഗാൻ മ്യൂസിക് പ്രൊഡ്യൂസറായ ഭർത്താവ് ഹസിബ് സെയ്ദിനൊപ്പം താമസിക്കും. "ഞാൻ വീട്ടിലെത്തിയ ശേഷം, അന്ധവിശ്വാസത്തിന്റെയും ഞെട്ടലിന്റെയും ലോകത്തിൽ നിന്ന് എന്റെ മനസ്സും വികാരങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ ശേഷം, നിങ്ങളുമായി പങ്കിടാൻ എനിക്ക് ധാരാളം കഥകളുണ്ട്," ആര്യാന സോഷ്യൽ മീഡിയയിൽ കുറിച്ചു. ആര്യാനയെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആര്യാന സയീദ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നേരത്തെ തന്നെ താലിബാനെതിരെ സജീവമായി പ്രചാരണം നടത്തുകയും പാകിസ്താൻ താലിബാനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്താൻ പ്രസിഡന്റ് ജോ ബിഡനും ഐക്യരാഷ്ട്രസഭയും ആവശ്യമുന്നയിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications