Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനിലെ കൂട്ടപ്പൊരിച്ചിലില്‍ യുഎസ് സൈനികന് കൈമാറിയ കുഞ്ഞ് ഒടുവില്‍ ബന്ധുക്കള്‍ക്കൊപ്പം

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഒരുപാട് പേര്‍ നാടുവിടാന്‍ ശ്രമം തന്നെ നടത്തിയിരുന്നു. താലിബാനില്‍ നിന്നുണ്ടായ മുന്‍ അനുഭവങ്ങളായിരുന്നു ഇതിന് പ്രധാന കാരണം. പലരും വിമാനങ്ങളില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച് കൊല്ലപ്പെട്ടവര്‍ ഉണ്ടായിരുന്നു. എന്നാല്‍ പലരെയും നാടുവിടാന്‍ പോലും താലിബാന്‍ അനുവദിച്ചിരുന്നില്ല. അതിലൊരു കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ അമേരിക്കന്‍ സൈനികന് കൈമാറുന്ന കാഴ്ച്ച. വേലിക്കെട്ടിന് അപ്പുറവും ഇപ്പുറവുമായി തരംതിരിച്ച രീതിയിലായിരുന്നു ഇവരുണ്ടായിരുന്നത്.

1

രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാത്ത സമയത്തായിരുന്നു അവര്‍ കുഞ്ഞിനെ സൈനികനെ ഏല്‍പ്പിച്ചത്. കുഞ്ഞെങ്കിലും അഫ്ഗാനില്‍ നിന്ന് രക്ഷപ്പടട്ടെ എന്ന ചിന്തയിലായിരുന്നു ഇങ്ങനെ ചെയ്തത്. ഈ കുട്ടി ഒടുവില്‍ ബന്ധുക്കളുടെ കൈവശം തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഇവരുടെ ദീര്‍ഘമായ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. അഞ്ച് മാസത്തിന് ശേഷമാണ് കുഞ്ഞിനെ ഇവര്‍ക്ക് ലഭിക്കുന്നത്. സൊഹൈല്‍ അഹമ്മദി എന്ന ഈ കുഞ്ഞിനെ സൈനികന് കൈമാറുമ്പോള്‍ വെറും രണ്ട് മാസം മാത്രമായിരുന്നു പ്രായം. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് വിട്ടുപോകുന്ന സമയത്തായിരുന്നു ഈ വൈകാരിക സംഭവം നടന്നത്.

യുഎസ് എംബസിയിലെ ജോലിക്കാരായ മിര്‍സ അലി അഹമ്മദിയുടെയും ഭാര്യ സുരായയുടെയും മകനായിരുന്നു ഇത്. ഇവര്‍ കുഞ്ഞിനെ കൈമാറിയത് വിമാനത്താവളത്തിലേക്ക് എത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു. ഒരുപാട് അഫ്ഗാന്‍ പൗരന്മാര്‍ സ്വന്തം കുട്ടികളെ ഇത്തരത്തില്‍ വേലിക്കപ്പുറത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്ത് അപകടം സഹിച്ചും രാജ്യം വിടാനായിരുന്നു ജനങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ താലിബാന്‍ സേന മിര്‍സ അലിയെയും സുരായയെയും വിമാനത്താവളത്തിന് പുറത്ത് തടയുകയായിരുന്നു. ഒടുവില്‍ ഇവര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കുഞ്ഞിനെ കാണാനില്ലെന്ന് അഫ്ഗാന്‍ റെഫ്യൂജി റിലീഫ് നേരത്തെ പരസ്യമൊക്കെ നല്‍കിയിരുന്നു. കാബൂളിലെ 29കാരനായ ടാക്‌സി ഡ്രൈവറായിരുന്നു ഈ കുഞ്ഞിനെ നോക്കി കൊണ്ടിരുന്നത്. ഇതറിയാതെ എല്ലായിടത്തും തിരയുകയായിരുന്നു മാതാപിതാക്കളും ബന്ധുക്കളും. സ്വന്തം മകനെ പോലെയായിരുന്നു സൊഹൈലിനെ ടാക്‌സി ഡ്രൈവര്‍ നോക്കിയിരുന്നത്. സാഫി എന്നാണ് ഇയാളുടെ പേര്. സാഫിയും കുടുംബവും കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ടാണ് ഇവര്‍ കുട്ടിക്കായി എത്തിയത്. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ചെറിയ തര്‍ക്കമൊക്കെ ഇതിന്റെ പേരില്‍ നടക്കുകയും ചെയ്തു.

ഏഴ് ആഴ്ച്ചകളോളമാണ് തര്‍ക്കം നടന്നത്. തുടര്‍ന്ന് കുട്ടിയെ താലിബാന്‍ കൈവശം വെക്കുകയായിരുന്നു. ഒടുവില്‍ കുട്ടിയെ മുത്തച്ഛന് കൈമാറാന്‍ സാഫി തീരുമാനിക്കുകയായിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം എത്തിക്കുകയാണ് ലക്ഷ്യം. നാല് സഹോദരങ്ങളാണ് ഉള്ളത്. ഇവര്‍ അമേരിക്കയിലെ മിഷിഗണിലാണ് താമസം. അതേസമയം കുഞ്ഞിനെ ലഭിച്ചതില്‍ ഇവരാകെ ആവേശത്തിലാണ്. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് ഒപ്പം എത്തിക്കുക എന്നത് മാത്രമാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും സുഹൈലിന്റെ മുത്തച്ഛന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+