അഹദ് തമീമിക്ക് മോചനം.... ഇസ്രയേലിന്റെ ക്രൂരതയ്ക്കെതിരെ പോരാടിയ പെണ്‍കുട്ടി, ഒടുവില്‍ പുറത്തിറങ്ങി!!
ജറുസലേം: ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീന്റെ ചെറുത്തുനില്‍പ്പിന്റെ യുവപ്രതീകമായി കണക്കാക്കുന്ന അഹദ് തമീമിക്ക് ഒടുവില്‍ മോചനം. ബന്ധുവിന് ഇസ്രയേല്‍ സൈനികരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് സൈനികരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് തമീമിയെ സൈന്യം അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ധീരവനിതയെന്ന പേര് അവര്‍ക്ക് ലഭിച്ചത്.
തമീമിയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഫലസ്തീന് നിരന്തരം ആവശ്യപ്പെടുന്നതാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ എന്തുകൊണ്ട് വിട്ടയക്കുന്നില്ലെന്നാണ് പ്രധാന ചോദ്യം. സോഷ്യല്‍ മീഡിയയില്‍ തമീമിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷ്ടാഗ് പ്രചാരണവും ഉണ്ടായിരുന്നു. എന്നാല്‍ സമ്മര്‍ദത്തെ തുടര്‍ന്നല്ല പെണ്‍കുട്ടിയെ വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ പ്രതിരോധത്തിന്റെ വിജയമായിട്ടാണ് ഫലസ്തീന് ഇതിനെ കണക്കാക്കുന്നത്.

ധീരവനിത....
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച് കൊണ്ട് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് തമീമിയുടെ പ്രതിരോധം വന്നത്. നിരവധി പേര് ഈ തീരുമാനത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ഇവര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ തമീമിയുടെ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വെറും പതിനഞ്ചുകാരനായ ആ കുട്ടിക്ക് തലയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് തമീമി സൈനികരെ ഒറ്റയ്ക്ക് നേരിട്ടത്. സൈനികരെ മര്‍ദിച്ച വീഡിയോ പിന്നീട് വൈറലാവുകയും ചെയ്തു.

ഇസ്രയേലിന്റെ ക്രൂരത
കുട്ടികള്‍ക്കെതിരെ പോലും ഇസ്രയേല്‍ സൈന്യം വലിയ ആക്രമണങ്ങള്‍ നടത്തുന്നതായി ഫലസ്തീന് ആരോപിക്കുന്നുണ്ട്. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. പല മനുഷ്യാവകാശ സംഘടനകളും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടാണ് ഫലസ്തീന് പ്രതിരോധത്തിന്റെ യുവത്വം നിറഞ്ഞ മുഖമായി തമീമിയെ വിശേഷിപ്പിക്കുന്നത്. ഇതോടെ തമീമിയെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

കുടുംബത്തെയും വെറുതെ വിട്ടില്ല
സംഭവത്തിന് ശേഷം തമീമിയുടെ കുടുംബത്തെ പരമാവധി ദ്രോഹിക്കുന്നതാണ് കണ്ടത്. തമീമിക്ക് എട്ടുമാസം തടവ് വിധിച്ചു. ഇതിന് പിന്നാലെ പിഴയും അടയ്ക്കേണ്ടി വന്നു. തമീമിയുടെ അമ്മ നരിമാന് തമീമിയെയും സൈന്യം അറസ്റ്റ് ചെയ്തു. ഇവര്‍ അടുത്ത ദിവസം തന്നെ മോചിതയാകുമെന്നാണ് സൂചന. അഹദിന്റെ ബന്ധു നൂര്‍ തമീമിയെയും സൈന്യം വെറും വിട്ടില്ല. 16 ദിവസം തടവും പിഴയുമാണ് കോടതി വിധിച്ചു. അതേസമയം കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം പ്രകോപനം ഉണ്ടാക്കുകയായിരുന്നു തമീമിയുടെ ലക്ഷ്യമെന്നാണ് ഇസ്രയേലിന്റെ ആരോപണം.

സൈന്യം പരമാവധി ദ്രോഹിച്ചു
തമീമി നേരത്തെയും സൈന്യത്തെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നായിരുന്നു ഇസ്രയേലിന്റെ വാദം. നേരത്തെയും തമീമി സൈന്യവുമായി ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങളും സൈന്യം കോടതിയിലെത്തിച്ചു. സൈന്യത്തിന് നേരെ കല്ലെറിയുന്ന ഫലസ്തീനികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ തമീമി മര്ദിക്കുകയാണെന്നായിരുന്നു സൈന്യത്തിന്റെ വാദം. അതേസമയം ഫലസ്തീന് ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. വെസ്റ്റ് ബാങ്കിനെ ഇസ്രയേലുമായി വേര്‍തിരിക്കുന്ന കൂറ്റന്‍ ചുമരില്‍ അഹദിന്റെ ചിത്രം വരച്ചായിരുന്നു ഫലസ്തീന് പ്രതികരിച്ചത്.

സ്വീകരണം നല്‍കും
ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന തമീമിക്കും കുടുംബത്തിനും വീരോചിതമായ സ്വീകരണമാണ് ഫലസ്തീന് ഒരുക്കുന്നത്. ഫലസ്തീനിലുള്ള സാമൂഹ്യപ്രവര്‍ത്തകരും തമീമിയുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ സ്വീകരണം ഒരിക്കുന്നത്. നിരവധി ഫലസ്തീന് ഗ്രൂപ്പുകള്‍ ആഘോഷത്തില്‍ പങ്കുചേരുമെന്ന് തമീമിയുടെ പിതാവ് ബസ്സീം തമീമി പറഞ്ഞു. ഇവര്‍ വൈകാതെ തന്നെ വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ കാണാനും സാധ്യതയുണ്ട്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications