Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികൾക്ക് എയർഇന്ത്യയുടെ എട്ടിന്റെ പണി! യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചു

Air India new111

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് കുറയുന്നു. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി കുറച്ചു. ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്-കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്.

ദുബായ്-കോഴിക്കോട്, ഷാർജ-കോഴിക്കോട്, ദുബായ്-ഗോവ, ദുബായ്-ഇൻഡോർ സെക്ടറുകളിൽ ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുക. കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയർ ഇന്ത്യ ഈ മാസം 10ന് പിൻവലിച്ചിരുന്നു. 18 ബിസിനസ് ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 12 ബിസിനസ് ക്ലാസ് ഉൾപ്പെടെ 170 പേർക്കുള്ള ചെറിയ വിമാനമാണ് ദുബായ്-കൊച്ചി സെക്ടറിൽ സർവീസ് നടത്തുന്നത്.

കുറച്ചുകൂടി കഴിഞ്ഞാൽ കേരള സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായി ചുരുങ്ങുമോ എന്ന ആശങ്കയും ആളുകൾക്കുണ്ട്. അതേസമയം ഡൽഹി, മുംബൈ തുടങ്ങിയ സെക്ടറുകളിലെ ഡ്രീംലൈനർ നിലനിർത്തിയിട്ടുണ്ട്. അവധിക്കാലം അടുത്തു വരുന്നതിനാൽ മലയാളികൾ ധാരളാം യാത്ര ചെയ്യാനുണ്ടാവും. പുതിയ തീരുമാനം ഇവരെ വല്ലാത്ത പ്രശ്നത്തിലാക്കും. എയർ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളിൽ ചിലതും നഷ്ടമാകും.

ഫുൾ എയർലൈനിൽ ടിക്കറ്റ് മാറ്റാനുള്ള സൗകര്യം, നിരക്കിലെ വ്യത്യാസം, ഭക്ഷണം, കാർഗോ സൗകര്യം എന്നിവയ്ക്കു പുറമേ ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. ബിസിനസുകാരും വിദേശ ടൂറിസ്റ്റുകളുമെല്ലാം വിദേശ എയർലൈനുകളെ ആശ്രയിച്ചേക്കും. എയർ ഇന്ത്യയ്ക്കു പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.

Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+