കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു..... അവയവങ്ങളും ദാനം ചെയ്തു!! അലബാമയിലെ അദ്ഭുതബാലന്‍!! ജീവനോടെ...

മരിച്ചെന്ന് വിധിച്ച ബാലന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലബാമയില്‍ മരിച്ചെന്ന് വിധിയെഴുതിയ അദ്ഭുത ബാലന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. 13 വയസുകാരനാണ് മെഡിക്കല്‍ ലോകത്തെ ലോലും അദ്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ട്രെന്‍ഡന്‍ മക്കിന്‍ലി എന്ന ബാലനെ.

കുട്ടിയുടെ മാതാപിതാക്കള്‍ പോലും അമ്പരപ്പോടെയാണ് ഇക്കാര്യത്തെ നോക്കികാണുന്നത്. താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലെത്തിയ പോലെയാണ് ഇതിനെ കാണുന്നതെന്നും ഇത്രയും ദിവസം താന്‍ മറ്റൊരു ലോകത്തുള്ളത് പോലെയാണ് തോന്നിയതെന്നും മക്കിന്‍ലി പറയുന്നു.

ദാരുണമായ അപകടം

ദാരുണമായ അപകടം

രണ്ടുമാസം മുമ്പാണ് ട്രെന്‍ഡന് ദാരുണമായ അപകടം സംഭവിക്കുന്നത്. സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്ന യൂട്ടിലിറ്റി ട്രെയിലറുപയോഗിച്ച് കളിക്കുകയായിരുന്നു ട്രെന്‍ഡന്‍ മക്കിന്‍ലി. അതിന് മുകളില്‍ വച്ച് ട്രെന്‍ഡന്‍ തെന്നി വീഴുകയും ട്രെയിലര്‍ കുട്ടിയുടെ തലയില്‍ വന്നിടിക്കുകയുമായിരുന്നു. ഭാരമേറിയ വസ്തുകൊണ്ടുള്ള ഇടിയായതിനാല്‍ കുട്ടിയുടെ ബോധം തല്‍ക്ഷണം പോവുകയായിരുന്നു. തലയോട്ടിക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ വ്യക്തമാക്കുകയും ചെയ്തു.

മരിച്ചെന്ന് വിധിയെഴുതി.....

മരിച്ചെന്ന് വിധിയെഴുതി.....

ട്രെന്‍ഡന്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഗുരുതരമായ ഏഴ് മുറിവുകളാണ് ട്രെന്‍ഡന്റെ തലയിലുണ്ടായിരുന്നത്. ഇനി രക്ഷപ്പെടുകയാണെങ്കില്‍ പോലും ട്രെന്‍ഡന് ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെന്ന് മാതാവ് ജെന്നിഫര്‍ റെയിന്‍ഡല്‍ പറയുന്നു. ഇതോടെ തങ്ങള്‍ കടുത്ത ദു:ഖത്തിലായിരുന്നു. പക്ഷേ ട്രെന്‍ഡന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് ജെന്നിഫര്‍ പറഞ്ഞു.

അവയങ്ങള്‍ ദാനം ചെയ്തു

അവയങ്ങള്‍ ദാനം ചെയ്തു

ട്രെന്‍ഡന് മരണത്തിന് ശേഷം ഹീറോ ആവാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ജെന്നിഫറിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അവയങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനായുള്ള എല്ലാ സാങ്കേതി കാര്യങ്ങളും ഇവര്‍ ശരിയാക്കിയിരുന്നു. സമ്മതപത്രത്തില്‍ ഒപ്പിടുക വരെ ചെയ്തു. ട്രെന്‍ഡന്റെ അവയവങ്ങള്‍ മരണത്തോട് മല്ലടിക്കുന്ന അഞ്ച് കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായകരമാവുമെന്ന് കണ്ടാണ് ഇത് ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.

അവയവങ്ങള്‍ തകരാറില്‍

അവയവങ്ങള്‍ തകരാറില്‍

ട്രെന്‍ഡന്റെ ശരീരം പോസിറ്റീവായ രീതിയില്‍ക പ്രതികരിക്കാതിരിക്കുന്നതിനാല്‍ ഇത് അവയവങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.അതേസമയം മകന് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനവും ഉണ്ടായതായി ജെന്നിഫര്‍ പറഞ്ഞു. ഇത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ അവയങ്ങള്‍ ദാനം ചെയ്യുന്നതിന് മുമ്പ് നടത്തിയ മസ്തിഷ്‌ക പരിശോധനയാണ് ട്രെന്‍ഡനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പോസിറ്റീവായ രീതിയിലുള്ള പ്രതികരണമാണ് മകനെ തിരിച്ചുകൊണ്ടുവന്നതെന്ന് ജെന്നിഫര്‍ പറഞ്ഞു.

റീഹാബിലിറ്റേഷന്‍ സെന്ററില്‍....

റീഹാബിലിറ്റേഷന്‍ സെന്ററില്‍....

മരണത്തിന്റെ വക്കില്‍ നിന്നാണ് ട്രെന്‍ഡന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് അലബാമ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോഴും ഇത് അദ്ഭുദം തന്നെയാണ്. നിലവില്‍ റീഹാബിലിറ്റേഷന്‍ സെന്ററിലാണ് ട്രെന്‍ഡന്‍. പതിയെയാണെങ്കില്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ട്രെന്‍ഡന്‍. ശരീരത്തില്‍ ഇപ്പോഴും കടുത്ത വേദനയുണ്ടെന്ന് കുട്ടി പറയുന്നു. അതേസമയം തലയോട്ടിയില്‍ വീണ്ടുമൊരു ശസ്ത്രക്രിയ കൂടി ട്രെന്‍ഡന് വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്ക് നടക്കാനും നന്നായി സംസാരിക്കാനും സാധിക്കുന്നുണ്ട്. വായിക്കുകയും കണക്കു കൂട്ടാനും വരെ സാധിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയാവാന്‍ റെഡി.... 2019ല്‍ അധികാരം പിടിക്കും, ഒറ്റകക്ഷിയാവും, രാഹുലിന്‍റെ മനസിലിരിപ്പ്!!പ്രധാനമന്ത്രിയാവാന്‍ റെഡി.... 2019ല്‍ അധികാരം പിടിക്കും, ഒറ്റകക്ഷിയാവും, രാഹുലിന്‍റെ മനസിലിരിപ്പ്!!

അഫ്ഗാനിസ്താനിൽ ഇന്ത്യക്കാരെ തടവിലാക്കിയത് ഐഎസ്ഐ സമ്മർദ്ദം മൂലം! വെളിപ്പെടുത്തൽ പുറത്ത്അഫ്ഗാനിസ്താനിൽ ഇന്ത്യക്കാരെ തടവിലാക്കിയത് ഐഎസ്ഐ സമ്മർദ്ദം മൂലം! വെളിപ്പെടുത്തൽ പുറത്ത്

English summary
Alabama miracle boy wakes before doctors pull plug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X