അജ്ഞാത ഗ്രഹത്തില്‍ നിന്ന് സിഗ്നല്‍; പിടിച്ചെടുത്ത് ഭൂമി, അന്യഗ്രഹജീവികള്‍ 10 വര്‍ഷത്തിനുള്ളിലെത്തും
വാഷിംഗ്ടണ്‍: ശാസ്ത്ര ലോകമാകെ അമ്പരന്ന് നില്‍ക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, അമ്പരപ്പിക്കുന്ന ഒരു സിഗ്നല്‍ വിദൂരമായ ഒരു ഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തിയിരിക്കുകയാണ്. റേഡിയോ സിഗ്നലാണിത്. ഇതിനര്‍ത്ഥം പറക്കുംതളികകളും അന്യഗ്രഹജീവികളും സത്യമാണെന്നാണ്. തീര്‍ച്ചയായും ഈ ഗ്രഹം വാസയോഗ്യമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ഈ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ മനസ്സിലാവുന്നത്, സിഗ്നല്‍ വന്നിരിക്കുന്ന ഗ്രഹത്തിന് സ്വന്തമായി കാന്തിക മണ്ഡലമുണ്ടെന്നാണ്.ഒരു ഗ്രഹത്തിലോ ഏതെങ്കിലും സമൂഹമുള്ള ഗ്രഹത്തിലോ, ജീവജാലങ്ങളെ ദീര്‍ഘകാലം ജീവനോടെ നിലനിര്‍ത്തുന്ന ഘടകമാണ് കാന്തിക മണ്ഡലം. അതില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യന് നിലനില്‍പ്പ് പോലും സാധ്യമല്ല.

ഈ കാന്തിക തരംഗങ്ങളാണ് അതിശക്തമായ കണങ്ങളില്‍ നിന്നും, സൂര്യനില്‍ നിന്നുമൊക്കെയുള്ള പ്ലാസ്മയില്‍ നിന്നെല്ലാം ജീവജാലങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നത്. സൂര്യനില്‍ നിന്നുണ്ടാവുന്നതാണ് വിസ്‌ഫോടനം. ഇവ നേരിട്ടാണ് ഭൂമിയില്‍ പതിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ജീവജാലങ്ങള്‍ സര്‍വനാശത്തിലേക്ക് പോകും. ഏതൊരു ജീവനെയും സംരക്ഷിച്ച് നിര്‍ത്തുന്നത് ഈ കാന്തിക മണ്ഡലമാണ്. അത് അന്യഗ്രഹജീവികളായാലും അങ്ങനെ തന്നെയാണ്.
ഈ സാധ്യത വെച്ച് മറ്റൊരു ജീവിവര്‍ഗ സമൂഹം വിദൂരമായ ഗ്രഹത്തില്‍ വസിക്കുന്നുവെന്ന് നമ്മള്‍ വിശ്വസിക്കേണ്ടി വരും. ഇവരുടെ ഗ്രഹത്തിനെ ഇതുപോലെ പ്ലാസ്മ അടക്കമുള്ള അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്ന കാന്തിക മണ്ഡലമുണ്ടാകും. അതേസമയം ഏതെങ്കിലും വിദൂര ഗ്രഹത്തില്‍ കാന്തിക മണ്ഡലമുണ്ടോ എന്ന് ഉറപ്പിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇവയില്‍ അന്യഗ്രഹജീവികള്‍ ഉണ്ടോ എന്നും പറയാനാവില്ല.എന്നാല്‍ വൈസെഡ് സെഡി ബി എന്ന ഗ്രഹം ഇതെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.
പന്ത്രണ്ട് പ്രകാശ വര്‍ഷം അകലെയുള്ള ഈ ഗ്രഹത്തില്‍ നിന്നാണ് റേഡിയോ സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തിയിരിക്കുന്നത. ഗ്രഹങ്ങളും കാന്തിക മണ്ഡലുമായി ആശയവിനിമയം നടത്തുമ്പോള്‍ ഉണ്ടായതാണ് ഈ റേഡിയോ തരംഗങ്ങള്‍ എന്നാണ് വിലയിരുത്തല്‍. കാരണം ഇവ രണ്ടും വളരെ അടുത്തായിരുന്നു. ഇത്ര ചെറിയ ദൂരത്തില്‍ വെച്ച് തന്നെ റേഡിയോ സിഗ്നലുകള്‍ തിരിച്ചറിയാന്‍ സാധിക്കുമോ എന്നും ഈ ഗ്രഹത്തില്‍ നിന്ന് ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ സാധിക്കും.
അറോറ ബോറിലിസിന് സമാനമാണ് ഈ ഇഫക്ട് എന്നാണ ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനില്‍ നിന്നുള്ള കണങ്ങള്‍ ഭൂമിയുടെ പ്രതലത്തില്‍ നടക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് അറോറ. നിറങ്ങളാല്‍ സമൃദ്ധമായിരിക്കും ഈ സമയം ആകാശം. ഈ ഗ്രഹത്തിലും അതുപോലെ അറോറകള്‍ ഉണ്ടാവാമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
അതായത് പാറക്കഷ്ണങ്ങള്‍ നിറഞ്ഞ ഭൂമിയെ പോലുള്ള ഗ്രഹങ്ങള്‍ക്ക് കാന്തിക മണ്ഡലങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവയില്‍ ജീവനോ ജീവജാലങ്ങളോ ഉണ്ടെന്ന് പറയാന്‍ സാധിക്കൂ. ഇവ ജീവന് വേണ്ട സാഹചര്യങ്ങള്‍ ഈ ഗ്രഹത്തില്‍ സൃഷ്ടിക്കപ്പെടുന്നു എന്ന് വേണം കരുതാന്‍.












Click it and Unblock the Notifications