അന്യഗ്രഹജീവികളുണ്ട്, മനുഷ്യരെ നീരിക്ഷിക്കുന്നു, ഉടന്‍ ഭൂമിയിലെത്തുമെന്ന് യുഎസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കുറിച്ചുള്ള പെന്റഗണിന്റെ റിപ്പോര്‍ട്ട് വൈറലാവുന്നു. അന്യഗ്രഹജീവികള്‍ ശരിക്കും മനുഷ്യരെ നിരീക്ഷിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവ ഭൂമിയിലെത്തിയിട്ടില്ലെന്നും, ഏത് നിമിഷവും അത് ഭൂമിയിലെത്താമെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘകാലമായി ഭൂമി അവരുടെ നിരീക്ഷണ വലയത്തിലാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗരയൂഥത്തില്‍ നിര്‍ണായകമായ സംഭവങ്ങള്‍ നടക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം നിരന്തരം യുഎസ്സില്‍ പറക്കുംതളിക സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയത്. വിശദമായ വിവരങ്ങളിലേക്ക്.....

സൗരയൂഥത്തിലേക്ക് അവര്‍ ഉടനെത്തും
അന്യഗ്രഹജീവികള്‍ ഉടന്‍ തന്നെ ഭൂമിയില്‍ എത്തുമെന്നാണ് പെന്റണ്‍ അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ മനുഷ്യരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ പറയുന്നു. വൈകാതെ തന്നെ ഇവര്‍ സൗരയൂഥത്തിലേക്ക് എത്തും. ഇത് ഭൂമിയിലേക്ക് വരുന്നതിന്റെ ആദ്യ ചുവടുവെപ്പാണ്. നാസ മറ്റ് ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നത് പോലെയാണ് അന്യഗ്രഹ ജീവികള്‍ മനുഷ്യരെ കുറിച്ച് പഠിക്കുന്നത്. അവര്‍ നമ്മുടെ ഭൂമിയെയും മനുഷ്യരെയും കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണെന്നും പെന്റഗണ്‍ പറഞ്ഞു.

പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല
പെന്റഗണിന്റെ ഓള്‍ ഡൊമൈന്‍ അനോമലി റെസല്യൂഷന്‍ ഓഫീസ് അഥവാ ആരോയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ആകാശത്ത് അജ്ഞാതമായി കാണപ്പെടുന്ന പ്രതിഭാസങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് ആരോ ചെയ്യുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആസ്‌ട്രോണമി വിഭാഗത്തിന്റെ ചെയര്‍മാന്‍ എബ്രഹാം ലോബ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെ കുറിച്ച് കൃത്യമായി റിപ്പോര്‍ട്ടില്‍ വിശീകരിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ നാഗരികരായിട്ടുള്ളത് മനുഷ്യര്‍ മാത്രമാവാന്‍ സാധ്യതയില്ലെന്ന് ലോബ് പറയുന്നത്.

സൗരയൂഥത്തില്‍ പറക്കുംതളികയെത്തി
ഒരു അന്യഗ്രഹ വാഹനം നമ്മുടെ സൗരയൂഥത്തില്‍ എത്തിയെന്നാണ് പെന്റഗണ്‍ വിശ്വസിക്കുന്നത്. ഇവര്‍ ഏത് നിമിഷവും ഭൂമിയിലേക്ക് വരാനായി കാത്തിരിക്കുകയാണ്. ഈ വരവിന് മുമ്പ് ചെറിയ അന്യഗ്രഹ വാഹനങ്ങള്‍ ഭൂമിയിലെത്തുന്നുണ്ട്. നമ്മുടെ ഗ്രഹത്തില്‍ പര്യവേഷണം നടത്താനാണിത്. ഓരോ വരവിലും ഓരോ കാര്യങ്ങള്‍ ഇവര്‍ മനസ്സിലാക്കുന്നുണ്ടെന്നും ആരോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോ കവിഞ്ഞ വര്‍ഷമാണ് സ്ഥാപിതമാണ്. ഇവര്‍ ബഹിരാകാശ വാഹനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ആദ്യ വരവ് 2017ല്‍
2017ല്‍ ആദ്യമായി അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ചുവെന്നാണ് എബ്രഹാം ലോബ് പറയുന്നത്. നമ്മുടെ സൗരയൂഥത്തിലൂടെയാണ് അത് കടന്നുപോയത്. ആദ്യത്തെ പറക്കുംതളികാ വരവായിട്ടാണ് ലോബ് ഇതിനെ കാണുന്നത്. അത്തരമൊരു രൂപത്തെ അതിന് മുമ്പ് കണ്ടിട്ടില്ല. ഔമൗവുമ എന്നാണ് ഇതിന്റെ പേര്. സിഗാറിന്റെ രൂപത്തിലുള്ളതായിരുന്നു ഈ വസ്തു. സൂര്യനില്‍ നിന്നാണ് ഇവ എത്തിയത്. ഇതിന്റെ വാല്‍നക്ഷത്രങ്ങളില്‍ കാണുന്നത് പോലെ വാല്‍ ഉണ്ടായിരുന്നില്ല. അതിനര്‍ഥം ഇത് ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കിയ വാഹനമെന്നാണെന്നും ലോബ് പറഞ്ഞു.

വാല്‍നക്ഷത്രത്തിന്റെ സ്വഭാവമില്ല
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
വാല്‍നക്ഷത്രത്തിന്റെ സ്വഭാവങ്ങളൊന്നും കാണിക്കാത്ത ഒന്നാണ് അന്ന് സൗരയൂഥത്തില്‍ കണ്ട ആ വസ്തു. മറ്റ് ബഹിരാകാശ വസ്തുക്കളുമായി അതിനെ താരതമ്യം ചെയ്യാനുമാവില്ല. അത് അന്യഗ്രഹജീവികളുടെ മഥര്‍ഷിപ്പാണെങ്കില്‍ തീര്‍ച്ചയായും അത് ചെറിയ പറക്കുംതളികകളെ ഭൂമിയില്‍ ഇറക്കിവിട്ട് പോയിട്ടുണ്ട്. അവര്‍ ഇപ്പോഴും ഭൂമിയെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നുണ്ടാവുമെന്നും ലോബ് പറയുന്നു. എന്നാല്‍ ഒരിക്കലും ഇതില്‍ ജീവനുള്ള അന്യഗ്രഹജീവികളുണ്ടാവില്ല. പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളായിരിക്കും ഉണ്ടാവുകയെന്നും ലോബ് പറഞ്ഞു.












Click it and Unblock the Notifications