കൂട്ടബലാത്സംഗം ചെയ്യപ്പെട്ട 25കാരിയെ ദുബായില്‍ അറസ്റ്റ് ചെയ്തു.. കല്ലെറിഞ്ഞ് കൊല്ലുമോ?
ലണ്ടന്‍: ദുബായില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ 25കാരിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വിനോദ സഞ്ചാരത്തിനായി ദുബായില്‍ എത്തിയ ബ്രിട്ടീഷ് യുവതിയാണ് ബലാത്സംഗത്തിനും പിന്നീട് അറസ്റ്റിനും ഇരയായത്. വിവാഹേതര ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റം ആരോപിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നതത്രെ.
Read Also: ഭര്‍ത്താവ് മരിച്ചാല്‍ അന്യപുരുഷനെക്കൊണ്ട് വിധവയെ സെക്‌സ് ചെയ്യിക്കുന്ന ആചാരം... വിചിത്രം തന്നെ ഈ ലോകം!
കര്‍ക്കശമായ നിയമങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്ന് ലണ്ടനില്‍ നിന്നും പുറത്തിറങ്ങുന്ന ഇന്‍ഡിപെന്റന്‍ഡ് അടക്കമുളള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയെ രക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോടും പൊതുജനങ്ങളോടും അപേക്ഷിക്കുകയാണ് യുവതിയുടെ വീട്ടുകാര്‍.

ബലാത്സംഗം ചെയ്തതും ബ്രിട്ടീഷുകാര്‍
അവധിക്കാലം ആസ്വദിക്കാന്‍ വേണ്ടി ദുബായില്‍ എത്തിയതായിരുന്നു 25കാരിയായ ബ്രിട്ടീഷ് വനിത. ഇവിടെ വെച്ച് രണ്ട് ബ്രീട്ടീഷുകാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഈ സംഭവം ഉണ്ടായത്. ഇതില്‍ പരാതി നല്‍കാനായി പോലീസിലെത്തിയതാണ് യുവതി. എന്നാല്‍ പിന്നീട് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്.

വിവാഹേതര ലൈംഗികബന്ധം
ബലാത്സംഗത്തിന് ഇരയായി പരാതിയുമായി എത്തിയ യുവതിക്കെതിരെ കേസെടുക്കുകയാണ് ദുബായ് പോലീസ് ചെയ്തതെന്ന് ഇന്‍ഡിപെന്റന്‍ഡ് അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹേതര ലൈംഗികബന്ധം പുലര്‍ത്തി എന്ന കുറ്റം ചുമത്തിയാണേ്രത കേസ്. ചാട്ടവാര്‍ കൊണ്ടുള്ള അടി മുതല്‍ കല്ലെറിഞ്ഞ് കൊല്ലല്‍ വരെയുള്ള ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്താണ് സംഭവിച്ചത്
അവധിക്കാലം ആസ്വദിക്കാനായി യു എ ഇയില്‍ വന്നതായിരുന്നു 25കാരിയായ യുവതി. രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം നഗരത്തിലെ ഒരു ഹോട്ടലില്‍ വെച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നത്. ബ്രിട്ടീഷുകാരാണ് ഇവരും. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.

നിയമം കടുകട്ടി
വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധം തികച്ചും നിയമവിരുദ്ധമാണ് എന്ന് യു എ ഇ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളിലുണ്ട്. ദമ്പതികളോ, അടുത്ത ബന്ധുക്കളോ അല്ലാത്തവര്‍ ഒരുമിച്ച് ഹോട്ടല്‍ മുറി പങ്കിടുന്നതിനും വിലക്കുണ്ട്. നോര്‍വേ, ഓസ്‌ട്രേലിയ, യു കെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യുവതികള്‍ മുമ്പും പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി നല്‍കിയതിന് അറസ്റ്റിലായിട്ടുണ്ട്.

പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു
യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു എന്നാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു യു കെ ആസ്ഥാനമായുള്ള സാമുഹ്യസംഘടന പറയുന്നത്. എന്നാല്‍ യുവതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുകയാണത്രെ. അതിനാല്‍ ഇവര്‍ക്ക് യു എ ഇ വിട്ടുപോകാന്‍ പറ്റില്ല. യുവതിയുടെ കുടുംബവുമായി സംഘടന നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അന്വേഷണം തുടരുന്നു
അതേസമയം ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി എത്തിയ യുവതിക്കെതിരെ കേസെടുത്ത കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്ന പറയുന്ന ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ് ഇപ്പോള്‍. യുവതിയെ പീഡിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇവര്‍ രണ്ടുപേരും രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്.

നന്ദി പറഞ്ഞ് യുവതി
തനിക്കൊപ്പം പിന്തുണയുമായി നില്‍ക്കുന്നവര്‍ക്ക് നന്ദി പറയുന്നതായി പിതാവ് വഴി പുറത്ത് വിട്ട ഒരു സന്ദേശത്തില്‍ യുവതി അറിയിച്ചു. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ കഷ്ടകാലത്ത് എനിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരുന്നില്ല - യുവതി പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റക്കേ ഇവിടെയുള്ളൂ എന്നാലും പൊരുതാതെ തരമില്ല.












Click it and Unblock the Notifications