Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരം

റിയാദ്: സൗദിയുടെ മുഖം മാറുന്നു. ഓരോ ദിവസവും ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളാണ് സൗദി ഭരണകൂടം നടത്തുന്നത്. ലോകത്ത് ആദ്യമായി നോണ്‍ പ്രോഫിറ്റ് നഗരം സ്ഥാപിക്കാന്‍ പോകുകയാണ് സൗദി. ഒട്ടേറെ പ്രത്യേകതകളുള്ള ഈ നഗരത്തിന്റെ പരിധി 3.4 കിലോമീറ്ററിലാണ്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലാണ് നഗരം ഒരുക്കുന്നത്.

മാത്രമല്ല, കഴിഞ്ഞ മൂന്ന് മാസത്തിനകം സൗദിയില്‍ 65000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. സൗദിയില്‍ ആദ്യമായി വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇതുവരെയുള്ള വഴിയില്‍ നിന്ന് മാറിയാണ് സൗദിയുടെ സഞ്ചാരം. നിര്‍മിക്കാന്‍ പോകുന്ന പുതിയ നഗരം ലോക ജനതയെ സൗദിയിലേക്ക് ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്താണ് നഗരത്തിന്റെ പ്രത്യേകതകള്‍. വിശദീകരിക്കാം....

1

ലോകത്തെ ആദ്യ നോണ്‍ പ്രോഫിറ്റ് നഗരമാണ് സൗദി നിര്‍മിക്കാന്‍ പോകുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലാണ് നഗരം. 3.4 കിലോമീറ്ററിലാണ് നഗരം സ്ഥാപിക്കുക. ലാഭ ഇതര വികസനമാണ് നഗരത്തിന്റെ പ്രധാന ലക്ഷ്യം. യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായമാണ് പ്രധാനമായും ഈ നഗരത്തിനുണ്ടാകുക.

2

2011ല്‍ ബിന്‍ സല്‍മാന്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച സംഘടനയായ മിസ്‌ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നഗരം സ്ഥാപിക്കുന്നത്. യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ് നഗരത്തിന്റെ ലക്ഷ്യം. പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതാകും നഗരം. കൂടാതെ ഭാവിയെ നയിക്കാന്‍ പര്യപ്തരായ നേതൃപാടവമുള്ളവരെ വളര്‍ത്തലും നഗര നിര്‍മാണത്തിന്റെ ലക്ഷ്യമാണ്.

3

തിയേറ്റര്‍, ആര്‍ട്ട് അക്കാദമി, ഗാലറി, പാചക അക്കാദമി, താമസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകും. നിര്‍ദിഷ്ട നഗരത്തിന്റെ 44 ശതമാനം പച്ചപ്പ് നിറഞ്ഞ തുറസായ സ്ഥലങ്ങളാകും. നഗരത്തിലെത്തുന്നവര്‍ക്ക് വീണ്ടും വീണ്ടും വരാന്‍ കൊതിപ്പിക്കുന്ന പരിസ്ഥിതിയാകും ഒരുക്കുക. വാദി ഹനീഫയോട് ചേര്‍ന്ന ഇര്‍ഖയിലാണ് നഗരം സ്ഥാപിക്കുക.

4

വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ നഗരത്തിലുണ്ടാകും. കോളജുകളും മിസ്‌ക് സ്‌കൂളുകളും ഒരുക്കും. ഒരു സമ്മേളന ഹാള്‍, ശാസ്ത്ര മ്യൂസിയം എന്നവയുമുണ്ടാകും. പുതുതലമുറയില്‍പ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും നഗരത്തിന്റെ പ്രവര്‍ത്തനം. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നോണ്‍ പ്രോഫിറ്റ് സിറ്റി എന്നായിരിക്കും നഗരത്തിന്റെ പേര്.

5

സൗദിയിലെ യുവാക്കള്‍ക്ക് അതുല്യമായ അവസരം ഒരുക്കാനാണ് ബിന്‍ സല്‍മാന്റെ ശ്രമം. ലോകത്ത് ഇന്നുവരെ ലഭ്യമായിട്ടില്ലാത്ത അവസരങ്ങളാണ് സൗദിയിലെ യുവജനങ്ങള്‍ക്ക് മുമ്പില്‍ തുറക്കാന്‍ പോകുന്നത്. അടുത്ത മാസം പുതിയ നഗരത്തിന്റെ കൂടുതല്‍ വിശദീകണങ്ങള്‍ മിസ്‌ക് ഫൗണ്ടേഷന്‍ പുറത്തുവിടും. ലോകത്തിന് നവ്യാനുഭവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

6

അതേസമയം, സൗദിയില്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് മറ്റൊരു വാര്‍ത്ത. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 65000 തൊഴിലുകളാണ് സൃഷ്ടിച്ചത്. അക്കൗണ്ടിങ്, കമ്യൂണിക്കേഷന്‍സ്, ഐടി, എന്‍ഞ്ചിനിയറിങ്, റസ്റ്ററന്റ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായത്. സ്വദേശിവല്‍ക്കരണത്തിന് ശേഷം എഞ്ചിനിയറിങ് മേഖലിയല്‍ 16000 തൊഴില്‍ തദ്ദേശീയര്‍ക്ക് ലഭിച്ചുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ വക്താവ് സഅദ് അല്‍ ഹമ്മദ് പറയുന്നു.

7

അതേസമയം, കായിക മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യ. വനിതാ ലീഗ് ഫുട്‌ബോള്‍ മല്‍സരം ആരംഭിക്കാന്‍ തീരുമാനിച്ചുവെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ആദ്യമായിട്ടാണ് വനിതകള്‍ക്ക് ഫുട്‌ബോള്‍ മല്‍സരം സൗദിയില്‍ നടക്കാന്‍ പോകുന്നത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ 16 ടീമുകളാണ് പങ്കെടുക്കുക. രണ്ടു ഘട്ടങ്ങളായിട്ടാകും മല്‍സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+