കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18000 ജീവനക്കാരെ പുറത്താക്കാന്‍ ആമസോണിന് ചെലവ് 5200 കോടി; കമ്പനിക്ക് താങ്ങില്ല!!

ആമസോണ്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത്രയും വലിയ തുക നല്‍കാനാവുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇതിനായി തുക മാറ്റി വെച്ചിട്ടുണ്ടെന്നാണ് സൂചന

Google Oneindia Malayalam News
AMAZON

വാഷിംഗ്ടണ്‍: ആമസോണിലെ കൂട്ടപ്പിരിച്ചുവിടല്‍ വലിയ പ്രതിസന്ധിയാവുമെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ 18000 ജീവനക്കാരെയാണ് കമ്പനി പുറത്താക്കി. ഇത് ഞെട്ടിക്കുന്ന പ്രഖ്യാപനം കൂടിയായിരുന്നു. ആമസോണ്‍ സിഇഒ ആന്റി ജാസ്സി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകലിലായി ആയിരം ജീവനക്കാരെ പുറത്താക്കി കഴിഞ്ഞു. കമ്പനി ഇനി ഇവര്‍ക്കെല്ലാം പിരിച്ചുവിടുമ്പോഴുള്ള തുകകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം നല്‍കേണ്ടി വരും. അഞ്ച് മാസത്തെ നഷ്ടപരിഹാര തുകയാണ് ഇതില്‍ പ്രധാനം.

AMAZON

അതേസമയം എല്ലാ ജീവനക്കാര്‍ക്കും ഇത്തരത്തില്‍ വലിയ തുക കമ്പനി നല്‍കേണ്ടി വരും.അതിനായി 640 മില്യണാണ് ആമസോണിന് ചെലവാകുക. ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോള്‍ 5200 കോടി നല്‍കേണ്ടി വരും.

യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക? സൈന്യം നേരിട്ടെത്തി, അജ്ഞാത വസ്തുവിനെ കണ്ട് ഞെട്ടിയുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക? സൈന്യം നേരിട്ടെത്തി, അജ്ഞാത വസ്തുവിനെ കണ്ട് ഞെട്ടി

ആമസോണ്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത്രയും വലിയ തുക നല്‍കാനാവുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇതിനായി തുക മാറ്റി വെച്ചിട്ടുണ്ടെന്നാണ് സൂചന. സാമ്പത്തിക പാദത്തിന്റെ നാലാം പാദത്തിലാണ് ഈ പിരിച്ചുവിടല്‍ വരുന്നത്.

നഷ്ടപരിഹാരവും, പുതിയ ജോലിയും, ഇന്‍ഷുറന്‍സ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ കമ്പനി നല്‍കണം. സാമ്പത്തിക ബാധ്യത കമ്പനിയെ വരിഞ്ഞ് മുറുക്കുമെന്ന് ഉറപ്പാണ്. അതോടെ കൂടുതല്‍ പേരെ പിരിച്ചുവിടാനുള്ള സാധ്യതയും കുറവാണ്.

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ആമസോണ്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മറ്റ് ചില മാര്‍ഗങ്ങളും നോക്കുന്നുണ്ട്. കമ്പനിയുടെ ചില ഓഫീസുകള്‍ വില്‍ക്കാനാണ് പ്ലാന്‍. കാലിഫോര്‍ണിയയിലെ കാലിയായി കിടക്കുന്ന ഓഫീസ് വില്‍ക്കാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്.

16 മാസങ്ങള്‍ക്ക് മുമ്പാണ് ഈ ഓഫീസ് ആമസോണ്‍ വാങ്ങിയത്. 123 മില്യണ്‍ യുഎസ് ഡോളറിന് വാങ്ങിയ കെട്ടിടമാണിത്. 2021 ഒക്ടോബര്‍ 21നായിരുന്നു ഓഫീസ് ആമസോണ്‍ സ്വന്തമാക്കിയത്.

യുഎസ്സിനെ വിശ്വസിച്ചവര്‍ ചതിക്കും, ലോകത്തിന് നാശം വരുന്ന വഴി ഇങ്ങനെ, പ്രവചനം വൈറല്‍യുഎസ്സിനെ വിശ്വസിച്ചവര്‍ ചതിക്കും, ലോകത്തിന് നാശം വരുന്ന വഴി ഇങ്ങനെ, പ്രവചനം വൈറല്‍

ഭാവിയില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. അതേസമയം ഈ കെട്ടിടം വില്‍ക്കുമ്പോള്‍ കമ്പനിക്ക് നഷ്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. പറയുന്ന തുകയ്ക്ക് വാങ്ങാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ല.

എത്രയാണ് ഈ കെട്ടിടത്തിന്റെ അവസാന വിലയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ വരുമാനം എത്രത്തോളം വേണമെന്നതിനെ ആശ്രയിച്ചാണ് ഈ കെട്ടിടം വില്‍ക്കും.

മെട്രോ സെന്റര്‍ സൈറ്റ് വില്‍ക്കാന്‍ തീരുമാനിച്ച കാര്യവും ആമസോണ്‍ വക്താവ് സ്റ്റീവ് കെല്ലി അറിയിച്ചു. മറ്റ് ഓഫീസുകളില്‍ നിന്ന് ഡെലിവെറി എല്ലാവര്‍ക്കും സാധ്യമാക്കുമെന്നും കെല്ലി പറഞ്ഞു.

English summary
amazon laying off 18000 employees, but it costs company 5200 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X