Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി-റഷ്യ 'പാപ്പരാകും'... ഇന്ത്യയുടെ സുപ്രധാന നീക്കം... ആ പ്രഖ്യാപനം ലോകം മാറ്റിമറിച്ചേക്കും

ന്യൂഡല്‍ഹി/വാഷിങ്ടണ്‍: എണ്ണ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സുപ്രധാന ചുവടുമായി വന്‍കിട ശക്തികള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒരുമിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ആ തീരുമാനം വന്നാല്‍ ഏറ്റവും വിലയ തിരിച്ചടി എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കാകും.

പ്രത്യേകിച്ചും സൗദി അറേബ്യയ്ക്കും റഷ്യയ്ക്കും. ഈ രണ്ട് രാജ്യങ്ങളാണ് എണ്ണ ഉല്‍പ്പാദകര്‍ക്ക് നേതൃത്വം നല്‍കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലാണ് സുപ്രധാന പ്രഖ്യാപനം വരാന്‍ പോകുന്നത്. ചൈനയും അമേരിക്കക്കൊപ്പം നില്‍ക്കുമെന്നാണ് വാര്‍ത്ത. ലോകത്ത് ആദ്യമായി സംഭവിക്കാന്‍ പോകുന്ന കാര്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ...

1

എണ്ണ വില ആഗോള വിപണിയില്‍ ഉയരുന്നത് ലോകത്തെ സാമ്പത്തിക വ്യവസ്ഥയെ മൊത്തമായി ബാധിച്ചിട്ടുണ്ട്. എല്ലാത്തിനും ചെലവേറുകയാണ്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതാണ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കണം എന്ന് ഉല്‍പ്പാദക രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഗൗനിച്ചിരുന്നില്ല.

2

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ കൂട്ടായ്മയില്‍ അംഗമല്ലാത്ത ചില രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഒപെകിലെ പ്രധാന രാജ്യം സൗദി അറേബ്യയാണ്. മറ്റു രാജ്യങ്ങളുടെത് റഷ്യയും. രണ്ട് ഗണത്തില്‍പ്പെട്ട രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ഒപെക് പ്ലസ് എന്നാണ് പൊതുവേ വിശേഷിപ്പിക്കാറുള്ളത്. സൗദിയും റഷ്യയുമാണ് എണ്ണവില തീരുമാനിക്കുന്നതില്‍ പ്രധാന ശക്തികള്‍.

3

കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യണമെന്ന് അമേരിക്ക ഒപെക് പ്ലസിനോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ കാര്യമായി എടുക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സുപ്രധാന പ്രഖ്യാപനം നടത്താന്‍ പോകുകയാണ്. എല്ലാ രാജ്യങ്ങളുടെയും കൈവശമുള്ള സംഭരണത്തില്‍ നിന്ന് എണ്ണ വിപണിയില്‍ എത്തിക്കാനാണ് ബൈഡന്റെ തീരുമാനം.

4

ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം എണ്ണ സംഭരിച്ച് വെക്കാറുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാം എന്ന് കരുതിയാണ് ഈ സംഭരണം. ഇതില്‍നിന്ന് ചെലവഴിക്കാന്‍ തുടങ്ങിയാല്‍ പുതിയ എണ്ണ വാങ്ങുന്നത് സ്വാഭാവികമായും കുറയും. അതാകട്ടെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. അവരുടെ എണ്ണ വിറ്റുപോകുന്നതിന്റെ അളവ് കുറയും. എണ്ണ പ്രധാന വരുമാനമാര്‍ഗമായ സൗദിക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമാകും വലിയ തിരിച്ചടി.

5

തന്ത്രപ്രധാന സംഭരണത്തില്‍ നിന്ന് വിപണിയിലേക്ക് എണ്ണ നല്‍കാന്‍ ജോ ബൈഡന്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. സമാനമായ പ്രഖ്യാപനത്തിന് ചൈനയും ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും ഒരുങ്ങുകയാണ്. ചൈന ഇക്കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. അമേരിക്കയുടെ നിര്‍ദേശം ജപ്പാനും പരിഗണിച്ചുവരികയാണ്.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

ലോകത്തെ എണ്ണ വാങ്ങുന്നവരില്‍ പ്രധാനികളായ അഞ്ച് രാജ്യങ്ങള്‍ ഒരുമിച്ച് സംഭരണിയില്‍ നിന്ന് എണ്ണ ചെലവഴിക്കാന്‍ തീരുമാനിച്ചാല്‍ അത് ചരിത്ര സംഭവമാകും. ഇങ്ങനെ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അമേരിക്കയും ചൈനയും സമാനമായ നിലപാട് സ്വീകരിച്ചതോടെയാണ് ചരിത്ര പ്രഖ്യാപനത്തിന് വഴിയൊരുങ്ങുന്നത്. സംഭരണിയില്‍ നിന്ന് നേരിയ അളവില്‍ മാത്രമാണ് ഓരോ രാജ്യങ്ങളും എടുക്കുക എങ്കില്‍ പോലും ആഗോള എണ്ണ വിപണയില്‍ അത് സൃഷ്ടിക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും.

Recommended Video

cmsvideo
    കേരളം; അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു; രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
    7

    എണ്ണവില കുറയ്ക്കാത്തതിലുള്ള വികാരമാണ് പ്രകടിപ്പിക്കാന്‍ പോകുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വന്‍കിട രാജ്യങ്ങളുടെ ഒരുമിച്ചുള്ള തീരുമാനം വന്നാല്‍ ഒപെക് പ്ലസിന് അതൊരു താക്കീതായി മാറും. ഇതോടെ എണ്ണവില കുറയുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+