• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന മത്സരം കടുപ്പിക്കുന്നു....ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് നല്‍കാന്‍ യുഎസ്, കാരണം ഇതാണ്!!

വാഷിംഗ്ടണ്‍: ചൈനയുമായുള്ള മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് പുനരാരംഭിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്. ഭാഗികമായി ധനസഹായം നല്‍കാനാണ് തീരുമാനം. ചൈനീസ് ഫണ്ടിംഗ് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം. ചൈന എത്രയാണോ നല്‍കുന്നത്, അത്രയും തുക യുഎസ്സും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചൈനീസ് പക്ഷപാതിത്വം ആരോപിച്ച് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അവസാനിപ്പിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് യുഎസിന് നല്‍കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചിരുന്നു.

ചൈന നിലവില്‍ 40 മില്യണ്‍ ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്കായി നല്‍കുന്നത്. യുഎസ് 400 മില്യണ്‍ ഡോളര്‍ വര്‍ഷത്തില്‍ സംഘടനയ്ക്ക് നല്‍കിയിരുന്നു. പുതിയ ഫണ്ടിംഗ് പ്രകാരം നേരത്തെ നല്‍കിയിരുന്നതിന്റെ പത്തിലൊരു ശതമാനം മാത്രമേ നല്‍കൂ. കഴിഞ്ഞ ദിവസം തന്നെ ട്രംപ് ചൈനയുമായി കൊമ്പുകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും, അദ്ദേഹം തന്റെ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസിനെ ചൂഷണം ചെയ്താണ് ചൈന വളര്‍ന്നതെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!

അതേസമയം വാക്‌സിന്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് യുഎസ്. നിരവധി വാക്‌സിനുകള്‍ യുഎസ്സില്‍ തന്നെ കൊറോണയ്‌ക്കെതിരെ ഒരുങ്ങുന്നുണ്ട്. ഇവര്‍ കൂടുതലായി ശേഖരിച്ച് അടുത്ത വര്‍ഷം തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. ഒന്നിലധികം വാക്‌സിനുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അടുത്ത് തന്നെ യുഎസ്സിന് വാക്‌സിന്‍ തയ്യാറാക്കാന്‍ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. വാക്‌സിന്‍ ഈ വര്‍ഷം വന്നിട്ടില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കാനുള്ള വഴികളുണ്ടെന്നും ട്രംപ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി.... മധ്യപ്രദേശില്‍ പൊളിച്ചെഴുത്ത്, ടീം സോണിയക്ക് 2 പേര്‍, ഒരൊറ്റ ലക്ഷ്യം!!

cmsvideo
  More Than three million people lost their jobs in america | Oneindia Malayalam

  ഒന്നരവര്‍ഷത്തോളം എടുക്കും വാക്‌സിന്‍ വികസിപ്പിക്കാനെന്നാണ് ഇതുവരെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് വേഗത്തില്‍ എത്തുമെന്ന് ട്രംപ് പറഞ്ഞു. നൂറ് പേരില്‍ പരീക്ഷിക്കാനാണ് ഒരുങ്ങുന്നത്. മോന്‍സെഫ് സ്ലാവോയു, ഗുസ്താവ് പെര്‍ന എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒരു വാക്‌സിനെങ്കിലും സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ട്രംപ് പറഞ്ഞു. ഇത് കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം. 300 മില്യണ്‍ ഡോസുകള്‍ ഈ വര്‍ഷാവസനത്തോടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് വിപണിയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും ട്രംപ് നടത്തുന്നുണ്ട്.

  ഇന്ത്യക്ക് കൈനിറയെ സഹായവുമായി യുഎസ്... വെന്റിലേറ്ററുകള്‍ എത്തിക്കും, മോദിക്കൊപ്പമെന്ന് ട്രംപ്!!

  English summary
  america may restore partial funding to who
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X