Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!

വാഷിംഗ്ടണ്‍: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണും അതിലെ ജീവനക്കാരെയും കഴിഞ്ഞ ദിവസം വിട്ടയിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ അമേരിക്ക കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന സൂചനയാണ് നല്‍കുന്നത്. കപ്പലിലെ ജീവനക്കാരെ വിട്ടയക്കരുതെന്ന് കഴിഞ്ഞ ദിവസം യുഎസ് ജിബ്രാള്‍ട്ടറിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി തള്ളിയിരുന്നു.

ഇതോടെ കടുത്ത നീക്കങ്ങള്‍ക്കാണ് യുഎസ് തയ്യാറെടുക്കുന്നത്. ഇന്ത്യയെ നേരിട്ട് ബാധിക്കുന്ന കാര്യം കൂടിയാണിത്. ഇറാനിയന്‍ കപ്പലിലെ ജീവനക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയാണ്. ഇവര്‍ യുഎസ് തീവ്രവാദ സംഘടനയായി കരുതുന്നവരുമായി അടുപ്പമുള്ളവരാണെന്നാണ് ആരോപണം. ഇതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

ഗ്രേസ് വണ്ണിലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

ഗ്രേസ് വണ്ണിലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്കേര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായിരിക്കുന്നത്. ഗ്രേസ് വണ്‍ കപ്പല്‍ ഇറാന്റെ റെവലുഷണറി ഗാര്‍ഡ്‌സിനെ സഹായിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം വക്താവ് മോര്‍ഗന്‍ ഒര്‍ട്ടേഗസ് പറയുന്നു. അമേരിക്ക തീവ്രവാദ സംഘടനയായി കാണുന്ന വിഭാഗമാണ് റെവലുഷണറി ഗാര്‍ഡ്‌സ്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ഇറാനില്‍ നിന്ന് സിറിയയിലേക്ക് റെവലൂഷണറി ഗാര്‍ഡ്‌സ് എണ്ണ കൊണ്ടുപോകുന്നുണ്ടെന്ന് യുഎസ് ആരോപിക്കുന്നു. ഇതിന് ഗ്രേസ് വണ്ണിലെ അംഗങ്ങളുടെ സഹായവും ഉണ്ട്. ഇത്തരം കപ്പലുകളും അതിലുള്ള അംഗങ്ങള്‍ക്കും യുഎസ്സിലേക്ക് വരുന്നതിന് അയോഗ്യതയുണ്ട്. തീവ്രവാദ നിയമപ്രകാരം രാജ്യത്തേക്ക് ഇവര്‍ക്ക് വരാനാവില്ലെന്നും ഒര്‍ട്ടേഗസ് വ്യക്തമാക്കി. മാരിടൈം കമ്മ്യൂണിറ്റി ഇത്തരം നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും, യുഎസ് പിന്നോട്ടില്ലെന്നും ഒര്‍ട്ടേഗസ് പറയുന്നു.

യുഎസ്സിന്റെ നീക്കം

യുഎസ്സിന്റെ നീക്കം

ഇറാനുമായി സഹകരിക്കുന്നവര്‍ ഏത് രാജ്യമായാലും അവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന പ്രഖ്യാപനമാണ് അമേരിക്ക നല്‍കുന്നത്. ഇന്ത്യ സുഹൃദ് രാജ്യമായിട്ടും ഇത്തരമൊരു പ്രഖ്യാപനം വന്നത് ഇറാനെതിരെ മൃദു നിലപാടില്ലെന്ന സൂചനയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലും യുഎഇയുമായി അമേരിക്ക രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാണ് തീരുമാനം. സൈനിക സഹകരണവും, ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതും ഇവര്‍ തമ്മിലുള്ള ധാരണയിലുണ്ട്.

ഇന്ത്യ ഇടപെടുമോ

ഇന്ത്യ ഇടപെടുമോ

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് രാജ്യത്ത് മടങ്ങിയെത്തും. എന്നാല്‍ ഇവര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ അമേരിക്കയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മോദി സര്‍ക്കാര്‍ കുറച്ചിരുന്നു. പകരം സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുമെന്നും സൂചിപ്പിച്ചിരുന്നു. കപ്പലിലെ ഇന്ത്യന്‍ അംഗങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുമെന്ന് സൂചനയുണ്ട്.

സംഘര്‍ഷം കനക്കുന്നു

സംഘര്‍ഷം കനക്കുന്നു

ഇറാനുമായുള്ള സംഘര്‍ഷം കനക്കുമെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്. അതേസമയം മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇറാനെതിരെ സംഘര്‍ഷമുണ്ടാക്കുന്നത് അമേരിക്കയാണെന്ന വാദമാണ് ഹസന്‍ റൂഹാനിക്കുള്ളത്. അതുകൊണ്ട് കപ്പല്‍ വിട്ടുനല്‍കരുതെന്ന നിര്‍ദേശം അമേരിക്ക മുന്നോട്ട് വെച്ചതെന്നും യുഎസ് പറയുന്നു. അതേസമയം ബ്രിട്ടനുമായുള്ള പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചിരിക്കുകയാണ്. പക്ഷേ മറ്റ് പ്രശ്‌നങ്ങള്‍ മേഖലയില്‍ ഉണ്ടാവുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+