• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല... വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വരാനിരിക്കുന്നത് വലിയ ദുരന്തങ്ങളാണ് വിസില്‍ബ്ലോവര്‍ ഡോ റിക് ബ്രൈറ്റ്. ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ശൈത്യകാലമാണ് യഎസ് നേരിടാന്‍പോകുന്നത്. ഒന്നും അവസാനിച്ചെന്ന് കരുതേണ്ട. നേതാക്കള്‍ ശക്തമായി രോഗപ്രതിരോധ ഇടപെട്ടാല്‍ മാത്രമേ കൊറോണവൈറസിനെ തടുക്കാനാവൂ എന്നും ബ്രൈറ്റ് വ്യക്തമാക്കി. നേരത്തെ ട്രംപ് ഭരണകൂടം ഇയാളെ പുറത്താക്കിയെന്ന് ആരോപണമുണ്ടായിരുന്നു. വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തന്നെ മാറ്റിയതെന്ന് ബ്രൈറ്റ് ആരോപിച്ചിരുന്നു. യുഎസ്സിലെ അറിയപ്പെടുന്ന ഇമ്മ്യൂണോളജിസ്റ്റ് കൂടിയാണ് അദ്ദേഹം.

ബ്രൈറ്റ് അടുത്ത ദിവസം യുഎസ് കോണ്‍ഗ്രസിന് മുമ്പില്‍ തന്റെ സത്യവാങ്മൂലം നല്‍കാന്‍ പോവുകയാണ്. യുഎസ് വൈറസിനെതിരെ വളരെ മോശം പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന നിലപാണ് ബ്രൈറ്റിനുള്ളത്. ഇയാളുടെ മൊഴി ട്രംപിനെതിരെയുള്ള ആരോപണത്തില്‍ നിര്‍ണായമാകും. യുഎസ് കോണ്‍ഗ്രസില്‍ ട്രംപ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോയത് വളരെ മോശം രീതിയിലാണെന്ന് ആരോപണമുണ്ട്. നമ്മുടെ അവസരം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനം നടത്തിയിട്ടില്ലെങ്കില്‍, ഈ രോഗം വളരെ മോശമാകും. ഇതുവരെ കാണാത്ത തരത്തില്‍ രോഗവ്യാപനവും മരണനിരക്കുമുണ്ടാവുമെന്ന് ബ്രൈറ്റ് പറഞ്ഞു.

അതേസമയം ബ്രൈറ്റിന്റെ പ്രഖ്യാപനങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നേരത്തെ വൈറ്റ്ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേഗത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് പഴയ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നായിരുന്നു ഫൗസിയുടെ മുന്നറിയിപ്പ്. സമ്പദ് ഘടനയെ പഴയ രീതിയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളും രോഗം തിരിച്ചുവന്നാല്‍ പാളും. കൂടുതല്‍ സാമ്പത്തിക തകര്‍ച്ച നേരിടേണ്ടി വരും. കൂടുതല്‍ മരണങ്ങള്‍ രാജ്യം കാണേണ്ടി വരുമെന്നും ഫൗസി പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വേഗത്തില്‍ സമ്പദ് ഘടന തുറന്ന് തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

cmsvideo
  More Than three million people lost their jobs in america | Oneindia Malayalam

  തന്നോട് അസംതൃപ്തിയുള്ളയാളാണ് ബ്രൈറ്റ് എന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികളായവര്‍ ഫൗസിയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിപണി തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം വരെ നടത്തിയിരുന്നു. മിഷിഗണില്‍ തോക്കുമായിട്ടാണ് പ്രതിഷേധക്കാര്‍ ഇറങ്ങിയത്. നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് പോലുള്ളവ ചര്‍ച്ച ചെയ്ത് മാത്രമേ തുറക്കൂ എന്ന നിലപാടിലാണ്. അതേസമയം ജനങ്ങള്‍ ഇപ്പോഴും തെരുവുളിലേക്ക് ഇറങ്ങിയിട്ടില്ല. കൊറോണ തിരിച്ചുവന്നാല്‍ നമ്മുടെ ആരോഗ്യ മേഖലയെ തകര്‍ക്കുമെന്ന് ബ്രൈറ്റ് ംമുന്നറിയിപ്പ് നല്‍കി. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നാണ് ബ്രൈറ്റിന്റെ ആവശ്യം.

  സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

  ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

  English summary
  america will face darkest winter in modern history says whistle blower
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X