• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ്സില്‍ ആദ്യ ഒമൈക്രോണ്‍ മരണം, ഡെല്‍റ്റയെ മറികടന്ന് 73 ശതമാനം കേസുകളുമായി മുന്നില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സകല വേരിയന്റുകളെയും മറികടന്ന് മുന്നിലെത്തി ഒമൈക്രോണ്‍. അതേസമയം ആദ്യ മരണവും ഒമൈക്രോണിനെ തുടര്‍ന്ന് യുഎസ്സില്‍ രേഖപ്പെടുത്തി. ടെക്‌സസിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യവയസ്‌കനാണ് ഇയാള്‍. മുമ്പ് കൊവിഡ് വന്ന് രോഗമുക്തി നേടിയ വ്യക്തിയാണ്. വാക്‌സിനേഷന്‍ എടുക്കാത്തതിനാല്‍ ഗുരുതരമായ രോഗലക്ഷണങ്ങളാണ് ഇയാള്‍ക്കുണ്ടായത്. ഒപ്പം ആരോഗ്യ നില വളരെ മോശമാവുകയും ചെയ്തു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. അതേസമയം യുഎസ്സ് ഭയന്നത് പോലെ ഒമൈക്രോണ്‍ തരംഗം തന്നെയാണ് ആഞ്ഞുവീശിയത്. ഇപ്പോള്‍ കേസുകളില്‍ 73.2 ശതമാനവും ഒമൈക്രോണ്‍ രോഗികളാണ്.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

കൊവിഡിനെ പൂര്‍ണമായും നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണ്ടി വരുമെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ യുഎസ്സില്‍ ലോക്ഡൗണ്‍ കൊണ്ടുവരാനുള്ള പ്ലാന്‍ ഇല്ലെന്ന് പ്രസിഡന്റ് ജോ ബഡൈന്‍ പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് പസഫിക് നോര്‍ത്ത് വെസ്റ്റ്, ദക്ഷിണ അമേരിക്ക, മിഡ് വെസ്റ്റ് തുടങ്ങിയ ഇടങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ പുതിയ കേസുകള്‍ എത്തിയിരിക്കുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട് ബൈഡന്‍. വൈറ്റ് ഹൗസിലെ വാക്‌സിനെടുത്തവരും ബൂസ്റ്റര്‍ എടുത്തവരും കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. ഇവര്‍ ബൈഡന്റെ വളരെ അടുത്ത് വരെ നിന്നവരാണ്. ഏകദേശം മുപ്പത് മിനുട്ടോളം മൂന്ന് ദിവസം മുമ്പ് ബൈഡന് അടുത്തുണ്ടായിരുന്നു ഇവര്‍. പ്രസിഡന്റ് ഉടന്‍ തന്നെ ടെസ്റ്റിന് വിധേയനായിട്ടുണ്ട്. ഫലം നെഗറ്റീവാണ്. ഇതുവരെയുള്ള ഡാറ്റ പ്രകാരം ഒമൈക്രോണ്‍ കേസുകള്‍ തീവ്ര വ്യാപനത്തിലൂടെ വരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനെ പ്രതിരോധിക്കാനും ഒമൈക്രോണിന് സാധിക്കുന്നുണ്ട്. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

ഡെല്‍റ്റ വേരിയന്റിനേക്കാളും ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ഒമൈക്രോണിനെ കുറിച്ചുള്ള വിലയിരുത്തല്‍. ആശുപത്രിയിലേക്ക് തീവ്രമായ രോഗലക്ഷണങ്ങളോടെ വരുന്നവര്‍ കുറവാണ്. പുതുവത്സര പരിപാടികള്‍ എല്ലാം റദ്ദാക്കാനാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനരല്‍ ടെഡ്രോസ് അദാനോം ഗെബ്രയിസൂസ് പറയുന്നത്. ഇപ്പോഴത്തെ ആഘോഷങ്ങളൊക്കെ പിന്നീടാവാം. മഹാമാരിയെ അവസാനിപ്പിക്കുന്നതിനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. അതിനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ വേഗം ഇരട്ടിയാക്കണമെന്നും ഗെബ്രിയെസൂസ് ആവശ്യപ്പെട്ടു. യൂറോപ്പ്യന്‍ ഇതിനിടെ യുഎസ്സില്‍ നിന്നുള്ള നോവാവാക്‌സിനും അനുമതി നല്‍കിയിട്ടുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷനും ബൂസ്റ്റര്‍ ഷോട്ടുകളും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. ഫൈസര്‍, മോഡേണ, ആസ്ട്രാസെനെക്ക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നിവയാണ് യുഎസ്സില്‍ നിന്നുള്ള വാക്‌സിനുകളില്‍ യൂറോപ്പ്യന്‍ അനുമതി നല്‍കിയത്. നൊവാവാക്‌സ് 200 മില്യണ്‍ ഡോസുകള്‍ വാങ്ങാനും ഇയു തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബ്രിട്ടനാണെങ്കില്‍ ഒമൈക്രോണ്‍ ഹബ്ബായി മാറിയിരിക്കുകയാണ്. ലണ്ടനില്‍ 6500 പേര്‍ പങ്കെടുക്കേണ്ടിയിരുന്ന പുതുവത്സര പരിപാടി റദ്ദാക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ നടക്കേണ്ട പരിപാടിയാണിത്. പാരീസില്‍ ആഘോഷങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തി. ജര്‍മനി പ്രൈവറ്റ് പാര്‍ട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നിശാക്ലബുകള്‍ പൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. മൊറോക്കോയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കാണ്.

മമതയോട് നോ പറഞ്ഞ് സ്റ്റാലിന്‍, കോണ്‍ഗ്രസ് ഇതര മുന്നണിക്കില്ല, തൃണമൂലിന് വൈറല്‍ മറുപടിയുമായി തരൂര്‍മമതയോട് നോ പറഞ്ഞ് സ്റ്റാലിന്‍, കോണ്‍ഗ്രസ് ഇതര മുന്നണിക്കില്ല, തൃണമൂലിന് വൈറല്‍ മറുപടിയുമായി തരൂര്‍

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  English summary
  america witnessing a wave of omicron, new cases now more than 73 percent, joe biden says no lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X