താലിബാനെ പേടിച്ച് അമേരിക്ക; സിഐഎ ആസ്ഥാനം ചാമ്പലാക്കി, ആ രേഖകള്‍ താലിബാന് കിട്ടിയാല്‍...
കാബൂള്‍: 20 വര്‍ഷത്തെ അധിനിവേശം മതിയാക്കി അമേരിക്കന്‍ സൈന്യം അഫ്ഗാന് വിടുകയാണ്. അമേരിക്കയുടെ സൈനിക ശേഷിയുടെ ഭാഗമായിരുന്ന പലതും അഫ്ഗാനില്‍ ഉപേക്ഷിച്ചാണ് യുഎസ് സൈന്യം പോകുന്നത്. പല ആയുധങ്ങളും ഹെലികോപ്റ്ററുകളും അത്യാധുനിക തോക്കുകളും സൈനിക ടാങ്കുകളുമെല്ലാം ഇന്ന് താലിബാന് കൈവശപ്പെടുത്തിയിരിക്കുന്നു.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഈ സാഹചര്യത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട യുഎസ് സൈന്യം തങ്ങളുടെ കാബൂളിലെ കേന്ദ്രം ബോംബിട്ട് തകര്‍ത്തു. ഇവിടെയുള്ള രേഖകളെല്ലാം നശിപ്പിക്കുകയും ചെയ്തു. എന്താണ് ഈഗിള്‍ ബേസില്‍ സംഭവിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

20 വര്‍ഷമായി അമേരിക്കന്‍ ചാരസംഘടന അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന താവളമാണ് ഈഗിള്‍ ബേസ്. കാബൂള്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന പ്രദേശത്താണിത്. കഴിഞ്ഞ ദിവസം ഈ താവളം അമേരിക്കന്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. ആഗസ്റ്റ് 31ന് മുഴുവന്‍ സൈനികരും രാജ്യം വിടുന്ന സാഹചര്യത്തിലാണ് ഈ തെളിവ് നശിപ്പിക്കല്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂള്‍ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ്. ഇതിന് തൊട്ടുമുമ്പാണ് അമേരിക്കന്‍ സൈന്യം സിഐഎ താവളം നിയന്ത്രിത സ്ഫോടനം വഴി തകര്‍ത്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അഫ്ഗാന് സൈന്യത്തിന് നല്കിയ ആയുധങ്ങളെല്ലാം താലിബാന് പിടിച്ചിരുന്നു. ഇപ്പോള്‍ അഫ്ഗാന് സൈനികരില്ല. ഇതാണ് താവളം മൊത്തം നശിപ്പിക്കാന്‍ കാരണം.

ഭീകവാദികള്‍ക്കെതിരെ പോരാടാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിയിരുന്ന കേന്ദ്രമാണിത്. മാത്രമല്ല, രഹസ്യാന്വേഷണ വിഭാഗത്തിനുള്ള പരിശീലനവും ഇവിടെ നടന്നിരുന്നു. ഇവിടെ നിരവധി ഉപകരണങ്ങളും രേഖകളുമുണ്ടായിരുന്നു. താലിബാന് ഇവ പിടിച്ചെടുത്താന്‍ അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യങ്ങളെല്ലാം പുറംലോകം അറിയും. ഇതൊഴിവാക്കാനാണ് സ്ഫോടനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സിഐഎ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, അമേരിക്കന്‍ സൈന്യത്തിന്റെ മിക്ക ആയുധങ്ങളും താലിബാന് നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മസാറെ ശെരീഫ് നഗരത്തില്‍ അമേരിക്കന്‍ സൈനികരുടെ കവചിത വാഹനങ്ങള്‍ താലിബാന്‍കാര്‍ പിടിച്ചതും പലതും ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ കിടക്കുന്നതും കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹോളി മക്കായ് പറഞ്ഞിരുന്നു. ഉസ്ബെക്കിസ്താനിലേക്കുള്ള യാത്രയിലായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ 20 വര്‍ഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിലുണ്ടായിരുന്നു. വലിയ സാങ്കേതിക വിദ്യകള്‍ അടങ്ങുന്ന മെഷിനുകള്‍ വിവിധ കേന്ദ്രങ്ങളില്‍ അവര്‍ സ്ഥാപിച്ചിരുന്നു. ഇതെല്ലാം അഫ്ഗാന് സൈന്യത്തിന് കൈമാറി. എന്നാല്‍ താലിബാന് വന്നതോടെ എല്ലാം ഉപേക്ഷിച്ച് അഫ്ഗാന് സൈന്യം രക്ഷപ്പെട്ടു. അതോടെ മുഴുവനും താലിബാന്റെ നിയന്ത്രണത്തിലായി.

അമേരിക്കന്‍ സൈന്യത്തിന്റെ കവചിത വാഹനങ്ങളും ഹെലികോപ്റ്ററുകളും ഓടിച്ച് ഉല്ലസിക്കുന്ന താലിബാന്‍കാരുടെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ വിമാനങ്ങളും അതില്‍ സാധ്യമാകുന്ന വസ്തുക്കളും അമേരിക്കന്‍ സൈന്യം എടുത്തിരുന്നു. ബാക്കിയാണ് അഫ്ഗാന് സൈന്യത്തിന് കൈമാറിയത്. അഫ്ഗാന് സൈന്യം ഇത്ര വേഗം പരാജയപ്പെട്ട് പിന്മാറുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല.

നിരവധി അഫ്ഗാന് സൈനികര്‍ താലിബാന് വന്നതോടെ രാജ്യം വിട്ടിരുന്നു. ഉസ്ബെക്കിസ്താനിലേക്കാണ് മിക്ക സൈനികരും രക്ഷപ്പെട്ടത്. 22 വിമാനങ്ങളിലും 24 ഹെലികോപ്റ്ററുകളിലുമാണ് അഫ്ഗാന് സൈനികര്‍ വന്നതെന്ന് ഉസ്ബെക്കിസ്താന് പറയുന്നു. ഇത് ശരിയാണെങ്കില്‍ ബാക്കി 100 യുദ്ധ വിമാനങ്ങള്‍ താലിബാന് പിടിച്ചുകാണും. 150 ഹെലികോപ്റ്ററുകളും വിമാനങ്ങളുമാണ് അഫ്ഗാന് സൈനിര്ക്കുണ്ടായിരുന്നത്.
Recommended Video

അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും താലിബാന് ലഭിച്ചിട്ടുണ്ട്. ഈ ഹെലികോപ്റ്റര്‍ താലിബാന് ഉപയോഗിക്കാനിടയില്ല. വില്‍ക്കാനാണ് സാധ്യത. അല്ലെങ്കില്‍ അതിന്റെ ഉപയോഗ രീതി വിദഗ്ധരുടെ സഹായത്തോടെ പഠിച്ചെടുത്തേക്കും. ഇറാന്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് സൈനിക ഉപകരണങ്ങള്‍ കൈമാറാനുള്ള സാധ്യതയും തള്ളാനാകില്ല. നേരത്തെ സോവിയറ്റ് സൈന്യം ഇട്ടേച്ചുപോയത് താലിബാന് പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ അമേരിക്കയുടേതും അവര്‍ കൈവശപ്പെടുത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications