വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മധുവിധുവില്ല, കൈയില്‍ പണമില്ല, ഒടുവില്‍ ദമ്പതിമാര്‍ ലക്ഷാധിപതി
ഒരു ദമ്പതിമാരുടെ ജീവിത കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ പണമില്ലാത്തത് കൊണ്ട് ഒരു സുപ്രധാന കാര്യം തന്നെ ജീവിതത്തില്‍ നിന്ന് മാറ്റിവെക്കേണ്ടി വന്നു.

വാഷിംഗ്ടണ്‍: ജീവിതത്തില്‍ നമുക്ക് പല സ്വപ്‌നങ്ങളുമുണ്ടാവും. പക്ഷേ അതൊക്കെ ശരിയായി വരണമെന്നുണ്ടോ? സ്വപ്‌നങ്ങളൊക്കെ സത്യമാകണമെങ്കില്‍ നമ്മുടെ ഭാഗ്യവും അതോടൊപ്പം ശക്തമാകണം. അതല്ലെങ്കില്‍ കൈയ്യില്‍ പണം വേണം. ജീവിതത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് കരുതുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ പണം നമ്മളെ സഹായിക്കും.
അതുപോലെ ഒരു ദമ്പതിമാരുടെ ജീവിത കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ പണമില്ലാത്തത് കൊണ്ട് ഒരു സുപ്രധാന കാര്യം തന്നെ ജീവിതത്തില്‍ നിന്ന് മാറ്റിവെക്കേണ്ടി വന്നു. പക്ഷേ അവരിപ്പോള്‍ അതിനെ മറികടന്ന് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ദൗര്‍ഭാഗ്യം വിടാതെ പിന്തുടര്‍ന്നു
ദൗര്‍ഭാഗ്യം തങ്ങളെ വിടാതെ പിന്തുടര്‍ന്നിരുന്നവെന്ന് അയോവയിലെ ദമ്പതിമാര്‍ പറയുന്നു. 36കാരനായ കെവിന്‍ ജെന്‍സന്‍ പലതവണ മധുവിധു ആഘോഷിക്കാനായി അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ വിധി ഇവരെ അതിന് അനുവദിച്ചില്ല. പിന്നെ സാമ്പത്തികമായ ചില പ്രശ്‌നങ്ങളും ഇവര്‍ നേരിട്ടിരുന്നു. അതുകൊണ്ടെല്ലാം ഹണിമൂണ്‍ ആഘോഷിക്കുക ഇവരുടെ ജീവിതത്തില്‍ വര്‍ഷങ്ങള്‍ എടുത്തിട്ടും നടന്നിരുന്നില്ല. ആ ദൗര്‍ഭാഗ്യമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ഇനി ഒന്നിനെയും പേടിക്കാതെ ഹണിമൂണ്‍ ആഘോഷിക്കാമെന്ന് ഇവര്‍ പറയുന്നു.

വിവാഹം നടന്നത് 2019
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
നാല് കൊല്ലത്തോളമായി കെവിന്‍ നിക്കോളിനെ വിവാഹം ചെയ്തിട്ട്. 2019ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഹണിമൂണ്‍ അടുത്ത വര്‍ഷം തന്നെ കൊവിഡ് കാരണം തടസ്സപ്പെട്ടു. പിന്നീട് കടുത്ത തണുപ്പായിരുന്നു. മഞ്ഞുകാലം രൂക്ഷമായതോടെ വീണ്ടും ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ തല്‍ക്കാലത്തേക്ക് ഇവര്‍ ഹണിമൂണിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെയാണ് കെവിന്‍ ജാന്‍സന്‍ ഒരു കടയില്‍ പോയി ലോട്ടറിയെടുക്കുന്നത്. മാര്‍ഷല്‍ ടൗണില്‍ വെച്ചായിരുന്നു. ഈ ഭാഗ്യ ടിക്കറ്റ് കെവിന്‍ എടുത്തത്.

അടിച്ചത് മഹാഭാഗ്യം
വീട്ടിലെത്തി കാപ്പി കുടിക്കുമ്പോഴാണ് ബോക്‌സില്‍ ഇരുന്ന ടിക്കറ്റുകള്‍ പരിശോധിച്ച് നോക്കാന്‍ തുടങ്ങിയത്. അതില്‍ കാത്തിരുന്നത് വലിയ സര്‍പ്രൈസായിരുന്നു. ഒരു ലക്ഷം ഡോളര്‍ തനിക്കടിച്ചു എന്നായിരുന്നു അതിലുണ്ടായിരുന്നത്. മൂന്ന് തവണ പരിശോധിച്ച് നോക്കിയ ശേഷമാണ് തനിക്ക് ആ സമ്മാനം ഉറപ്പിക്കാന് സാധിച്ചത്. താന്‍ ഉടന്‍ തന്നെ ടിക്കറ്റെടുത്ത കടയിലേക്കാണ് ഓടിയത്. അവിടെ വെച്ച് ഒരു തവണ കൂടി പരിശോധിച്ചു. കാരണം സമ്മാനം അടിച്ചെന്ന് ഉറപ്പിക്കണമായിരുന്നു. അതിന് ശേഷം ഭാര്യയോട് പറയാനായിരുന്നു പ്ലാന്‍. ഇനി മുടങ്ങി പോയ ആ ഹണിമൂണ്‍ എളുപ്പത്തില്‍ നടത്താമെന്നും കെവിന്‍ പറഞ്ഞു.












Click it and Unblock the Notifications