കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

39 അപേക്ഷകള്‍ തള്ളി, 40ല്‍ ഗൂഗിള്‍ കണ്ണുതുറന്നു..യുവാവിന്‍റെ പരിശ്രമത്തിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: 39 തവണ തവണ തള്ളിക്കളഞ്ഞെങ്കിലും 40ാം ശ്രമത്തില്‍ ടൈലർ കോഹന് മുമ്പില്‍ ഗൂഗിള്‍ കണ്ണ് തുറന്നു. തന്‍റെ സ്വപ്ന ജോലി നേടാനായി പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഒടുവിൽ ലക്ഷ്യം നേടിയ യുവാവിന്‍റെ കഥയാണിത്. ടെക് ലോകത്തെ ഭീമനായ ഗൂഗിളില്‍ ജോലി സ്വന്തമാക്കുക എന്നതായിരുന്നു അമേരിക്കകാരനായ കോഹന്‍റെ സ്വപ്നം. ഇതിനായി യുവാവ് നിരന്തരം ഗൂഗിളിലേക്ക് അപേക്ഷകള്‍ അയച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.

പക്ഷേ ഓരോ തവണ ഗൂഗില്‍ അപേക്ഷകള്‍ നിരസിക്കുമ്പോഴും ടൈലര്‍ കോഹന്‍ തളന്നില്ല.നിരന്തരം ജോലിക്കായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ 39 അപക്ഷകള്‍ തള്ളിയ ഗൂഗില്‍ 40ാം ശ്രമത്തില്‍ കോഹന് മുമ്പില്‍ പച്ചക്കൊടി വീശി.തന്റെ ലിങ്ക്ഡിന്‍ പ്രൊഫൈലിലൂടെ യുവാവ് തന്നെയാണ് തന്‍റെ വിജയ കഥ പങ്കുവച്ചത്. നിരവധി പേരാണ് ടൈലറിനെ അഭിനന്ദിച്ചും നിരന്തര പ്രയത്‌നത്തെ പ്രകീര്‍ത്തിച്ചും രംഗത്തെത്തിയത്. ഇമെയിലിലൂടെ നിരന്തരമായി അയച്ച അപേക്ഷകളുടേയും അവ തഴഞ്ഞു കൊണ്ട് ഗൂഗിള്‍ തന്ന മറുപടികളുടേയും സ്‌ക്രീന്‍ഷോട്ട് അടക്കമാണ് കൊഹന്‍ പങ്കുവെച്ചത്.

google

ലോകകപ്പ് ഖത്തറിലാണ്.....അടിച്ചുപൊളിക്കാന്‍ ഈ സ്ഥലങ്ങള്‍ മറക്കണ്ട, കാത്തിരിക്കുന്നത് അദ്ഭുതലോകം!!ലോകകപ്പ് ഖത്തറിലാണ്.....അടിച്ചുപൊളിക്കാന്‍ ഈ സ്ഥലങ്ങള്‍ മറക്കണ്ട, കാത്തിരിക്കുന്നത് അദ്ഭുതലോകം!!

'നിരന്തര പരിശ്രമത്തിനും ഉന്മാദത്തിനുമിടയില്‍ ഒരു സൂക്ഷ്മ രേഖയുണ്ട്. അതിലേത് ഭാഗത്താണ് എന്ന ആശയക്കുഴപ്പത്തിലാണ് ഞാനിപ്പോള്‍. 39 തവണ തഴയപ്പെട്ടു, ഈ ഒരു അംഗീകാരത്തിനായി', ടൈലര്‍ തന്റെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ കുറിച്ചു.2019 ആഗസ്റ്റ് 25 മുതലാണ് ടൈലര്‍ അപേക്ഷിക്കല്‍ ആരംഭിച്ചത്.ഗൂഗ്ളി​ലെത്തും മുമ്പ് സാൻ ഫ്രാൻസിസ്കോയിൽ ഒരു കമ്പനിയിൽ അസോസിയേറ്റ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു യുവാവ്.

അവഗണനകള്‍ക്കൊടുവില്‍ 2022 ജൂലൈ 19നാണ് ടൈലര്‍ കൊഹെന്റെ അധ്വാനം ഫലം കണ്ടത്. ടൈലറിന്റേതുപോലെ തന്നെ നിരന്തര പ്രയത്‌നത്തിലൂടെ ലക്ഷ്യം നേടിയവര്‍ പോസ്റ്റിന് താഴെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.

സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
american Man gets rejected by Google thirty nine times gets hired on his fortieth attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X