അച്ഛന് താങ്ക്‌സ് പറഞ്ഞ് മകന്‍, ക്രിസ്മസ് സമ്മാനത്തിന് അടിച്ചത് ബംപര്‍, കൈയ്യിലെത്തി ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: പുതുവത്സര ദിനത്തില്‍ ഭാഗ്യത്തിന്റെ കടാക്ഷം തേടിയെത്തിയിരിക്കുകയാണ് ഒരു യുവാവിനെ. ഇയാളിപ്പോള്‍ ഇത് തന്റെ മാത്രം ഭാഗ്യമല്ലെന്നാണ് പറയുന്നത്. ഒരു ലോട്ടറി അടിച്ചിരിക്കുകയാണ് അമേരിക്കയില്‍ നിന്നാണ് ഇയാള്‍ക്ക്. എന്നാല്‍ തന്റെ പിതാവിന് നന്ദി പറയുകയാണ് ഇപ്പോള്‍ ഇയാള്‍. അച്ഛനില്ലെങ്കില്‍ ഇങ്ങനൊരു സമ്മാനം ഒരിക്കലും കിട്ടില്ലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.
ഒരു ക്രിസ്മസ് സമ്മാനമാണ് ഇയാള്‍ ജീവിതം ഇപ്പോള്‍ കുറച്ചെങ്കിലും മാറ്റി മറിച്ചിരിക്കുന്നത്. എന്തായാലും യുഎസ്സ് മുഴുവന്‍ ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ക്രിസ്മസ് സമ്മാനത്തില്‍ ബംപറടിക്കുന്നത് ഇത് രണ്ടാമത്തെ വ്യക്തിയാണ്. വിവരങ്ങള്‍ വിശദമായി ഒന്ന് പരിശോധിക്കാം.

image credit: iowa lottery
അമേരിക്കയിലെ ന്യൂ ലണ്ടനിലെ ഹെന്റി കൗണ്ടി നിവാസിക്കാണ് ബംപറടിച്ചിരിക്കുന്നത്. പിതാവ് സമ്മാനമായി നല്‍കിയ ലോട്ടറിയിലൂടെയാണ് ഇയാള്‍ ലക്ഷാധിപതിയായത്. പതിനായിരം ഡോളറാണ് സമ്മാനമായത് ലഭിച്ചത്. 8 ലക്ഷം രൂപയില്‍ അധികം വരുമിത്. 48കാരനായ സ്റ്റീഫന്‍ ലൂട്‌സ് ആണ് ലോട്ടറിയടിച്ച ഭാഗ്യശാലി. ഇത് ലോട്ടറിയിലെ ഒന്‍പതാം സമ്മാനമാണ്. അയോവ ലോട്ടറിയിലെ വെരി മെറി ക്രോസ് വേഡ് സ്‌ക്രാച്ച് ഗെയിമിലാണ് ഇയാള്‍ക്ക് അപ്രതീക്ഷിത സമ്മാനം അടിച്ചിരിക്കുന്നത്.

ഇന്‍സ്റ്റന്റ് ലോട്ടറിയാണ് സ്റ്റീഫന്റെ പിതാവ് സിഡ്‌നി സമ്മാനമായി നല്‍കിയത്. ന്യൂലണ്ടനിലെ കേസീസില്‍ നിന്നാണ് ഈ ടിക്കറ്റെടുത്തത്. ചൊവ്വാഴ്ച്ച സെഡാര്‍ റാപ്പിഡ് റീജ്യനില്‍ ഓഫീസിലെത്തിയാണ് ഈ സമ്മാനം വാങ്ങിയത്. ഈ തുക സമ്പാദ്യങ്ങളിലേക്ക് മാറ്റിവെക്കുമെന്ന് സ്റ്റീഫന്‍ വ്യക്തമാക്കി. എന്തൊക്കെ പറഞ്ഞാലും ജീവിതത്തില്‍ ഉപകാരപ്പെടുന്ന തുകയാണിതെന്നാണ് ഇയാള്‍ പറയുന്നത്. പക്ഷേ പിതാവിനാണ് എല്ലാ നന്ദിയും അറിയിക്കുന്നത്. അദ്ദേഹം ഇത് സമ്മാനമായി നല്‍കിയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഈ പണം ലഭിക്കില്ലായിരുന്നുവെന്നും സ്റ്റീഫന്‍ പറഞ്ഞു.

അതേസമയം മസാചുസെറ്റ്‌സ് ലോട്ടറിയിലും പുതിയൊരു ലക്ഷാധിപപതി ഉണ്ടായിരിക്കുകയാണ്. ന്യൂഇയറിലെ ആദ്യ ജേതാക്കളിലൊരാളാണ് ഈ യുവാവ്. കീനോ ലോട്ടറിയിലാണ് സമ്മാനം അടിച്ചത്. വെസ്റ്റ്‌ബ്രോയിലെ നൗറിയ സ്വദേശിയാണ് ഇയാള്‍. 40000 ഡോളറാണ് സമ്മാനം അടിച്ചിരിക്കുന്നത്. 33 ലക്ഷം രൂപയില്‍ അധികം വരുമിത്. 2022ല്‍ മസാചുസെറ്റ്‌സില്‍ 16.35 മില്യണാണ് ലോട്ടറിയിലൂടെ അടിച്ച തുക.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
ഫ്‌ളോറിഡ ലോട്ടറിയിലൂടെ സ്‌ക്രാച്ച് കാര്‍ഡിലൂടെ പുതുവത്സര ജേതാവ് ഉണ്ടായിരിക്കുകയാണ്. ആദ്യത്തെ കോടീശ്വരിയാണ് ഇവര്‍. മയാമിയില്‍ നിന്നുള്ള അന്‍പതുകാരിക്ക് ഒരു മില്യണാണ് സമ്മാനം അടിച്ചത്. ടിര്‍സ പിനേഡ എന്ന മയാമിക്കാരിക്ക് ഏകദേശം എട്ട് കോടിയില്‍ അധികം രൂപ സമ്മാനമായി കിട്ടും. ഇന്‍സ്റ്റന്റ് ലോട്ടറിയാണ് ഇവരും വാങ്ങിയത്. മയാമിയിലെ സണ്‍ഷൈന്‍ അവന്യൂവില്‍ നിന്നാണ് ഈ ടിക്കറ്റ് ടിര്‍ വാങ്ങിയത്. രണ്ടായിരം രൂപ ഈ കടയ്ക്കും സമ്മാനമായി കിട്ടും. നികുതി കഴിഞ്ഞ് 8,20000 ഡോളര്‍ ഇവര്‍ക്ക് സമ്മാനമായി കിട്ടും.

അതേസമയം നോര്‍ത്ത് കരോലിന ലോട്ടറിയില്‍ ഇത്തവണയും ബംപര്‍ ജേതാവ് ഉണ്ടായിരിക്കുകയാണ്. ഇരുപത് ഡോളറിന്റെ പ്ലാറ്റിനം സ്‌ക്രാച്ച് ഓഫ് ഇന്‍സ്റ്റന്റ് ടിക്കറ്റെടുത്ത റാലെയ്ഗ് സ്വദേശിക്ക് അടിച്ചത് 2 മില്യണാണ്. പതിനാറ് കോടിയില്‍ അധികം രൂപ വരുമിത്. കാര്‍മലോ കനേപ എന്ന യുവാവിനാണ് സമ്മാനം അടിച്ചത്. ചൊവ്വാഴ്ച്ചയാണ് ലോട്ടറി ആസ്ഥാനത്തെത്തി കനേപ സമ്മാനം വാങ്ങിയത്. നികുതി കിഴിച്ച് 1.2 മില്യണാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ പ്ലാറ്റിനം ടിക്കറ്റ് നോര്‍ത്ത് കരോലിന ലോട്ടറി പുറത്തിറക്കിയത്.












Click it and Unblock the Notifications