Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ നറുക്കെടുപ്പിന് ഒരേ നമ്പറിലുള്ള 2 ടിക്കറ്റെടുത്തു; യുവാവിന് ഇരട്ട ബംപര്‍, ലക്ഷങ്ങള്‍ കൈയ്യില്‍

ഒരേ നമ്പറിലുള്ള ലോട്ടറിയാണ് ഇയാളള്‍ എടുത്തിരുന്നത്. 2,8, 9, 3, 1 എന്ന നമ്പറായിരുന്നു എന്നും ലോട്ടറിയെടുക്കാന്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന നമ്പര്‍.

lottery

വാഷിംഗ്ടണ്‍: ലോട്ടറി എടുക്കുന്നത് ആളുകള്‍ക്ക് വലിയ ഹരമേറിയ കാര്യമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് ഭാഗ്യം പരിശോധിക്കുന്നയാളുകള്‍ ധാരാളമുണ്ടാകും. എന്നെങ്കിലും ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയിലാവും സ്ഥിരം ലോട്ടറിയെടുക്കുന്നുണ്ടാവുക. അതില്‍ തന്നെ നമ്പറുകളില്‍ അടക്കം ഇവര്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ടാവും.

അത്തരത്തില്‍ ലോട്ടറിയുടെ കാര്യത്തില്‍ കൃത്യത പുലര്‍ത്തിയ ഒരു യുവാവിനെ തേടി ഇരട്ട ബംപര്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ലക്ഷങ്ങള3ണ് ഈ യുവാവിന്റെ കൈവശമുള്ളത്. അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഈ യുവാവിനെയാണ് ഇപ്പോള്‍ ഭാഗ്യം വലിയ രീതിയില്‍ കടാക്ഷിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഡബിള്‍ ജാക്‌പോട്ട്

ഡബിള്‍ ജാക്‌പോട്ട്

മേരിലാന്‍ഡിലെ വാള്‍ഡോര്‍ഫില്‍ നിന്നുള്ള യുവാവിനാണ് തന്റെ സ്ഥിരം ശൈലി ഇരട്ട ജാക്‌പോട്ട് സമ്മാനിച്ചത്. പിക് 5 ലോട്ടറി സ്ഥിരമായി എടുക്കുന്ന ഇയാള്‍ക്ക് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത നേട്ടമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. 50000 യുഎസ് ഡോളറിന്റെ രണ്ട് ബംപറാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. അതായത് 82 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ആ ദിവസം രണ്ട് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചതാണ് വഴിത്തിരിവായി മാറിയതെന്ന് മേരിലാന്‍ഡുകാരന്‍ പറയുന്നു. ഇപ്പോഴും ഇരട്ട ഭാഗ്യം തേടി വന്നത് ഇവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല.

ഒരേ നമ്പറിലുള്ള ലോട്ടറി

ഒരേ നമ്പറിലുള്ള ലോട്ടറി

യൂറോപ്പിലേക്ക് ഒന്ന് പോയാലോ; ഇറ്റലി തന്നെ ആയിക്കോട്ടെ, ഇവിടൊക്കെ ട്രിപ്പടിച്ചാല്‍ പിന്നെ ഇന്ത്യയിലേക്ക് മടങ്ങില്ല

ഒരേ നമ്പറിലുള്ള ലോട്ടറിയാണ് ഇയാളള്‍ എടുത്തിരുന്നത്. 2,8, 9, 3, 1 എന്ന നമ്പറായിരുന്നു എന്നും ലോട്ടറിയെടുക്കാന്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന നമ്പര്‍. അതായത് എപ്പോഴൊക്കെ ടിക്കറ്റ് വാങ്ങുന്നുവോ അപ്പോഴെല്ലാം ഈ നമ്പറാണ് ഉപയോഗിച്ചിരുന്നത്. അന്നും ആ നമ്പറാണ് ഉപയോഗിച്ചത്. എന്തോ ഭാഗ്യത്തിന് രണ്ട് ടിക്കറ്റെടുക്കാനും തീരുമാനിക്കുകയായിരുന്നു. പക്ഷേ ആ തീരുമാനം വലിയ ഗുണകരമായി മാറുകയായിരുന്നു. രണ്ട് ടിക്കറ്റിനും ടോപ് പ്രൈസ് തന്നെ അവര്‍ക്കടിക്കുകയായിരുന്നു. ഇതോടെ ഈ യുവാവിന്റെ ജീവിതവും മാറുകയായിരുന്നു.

ഫലം അറിഞ്ഞപ്പോള്‍ ഞെട്ടി

ഫലം അറിഞ്ഞപ്പോള്‍ ഞെട്ടി

ടിക്കറ്റുകള്‍ എന്തായാലും രണ്ടെണ്ണം വാങ്ങിക്കാന്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി പതിനൊന്നിനായിരുന്നു ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. ടെമ്പിള്‍ ഹില്‍സിലെ ഓള്‍ഡ് ബ്രാഞ്ച് സിറ്റ്‌കോയില്‍ വെച്ചാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. അന്ന് രാത്രി തന്നെയാണ് മേരിലാന്‍ഡ് ലോട്ടറി ആപ്പില്‍ ഇയാള്‍ ഫലം നോക്കിയത്. രണ്ടിലും യുവാവ് ജേതാവാണെന്ന് ഇതോടെ അറിയിക്കുകയായിരുന്നു. ശരിക്കും വല്ലാത്തൊരു ആവേശമായിരുന്നു ആ സമയം. എടുത്ത നമ്പറില്‍ തന്നെ സമ്മാനം അടിച്ചതിലാണ് കൂടുതല്‍ സന്തോഷം. അടച്ച് തീര്‍ക്കാനുള്ള ബില്ലുകള്‍ ഇതിലൂടെ അടച്ച് തീര്‍ക്കാം. ബാക്കി തുക സമ്പാദ്യത്തിലേക്കും പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+