ലോട്ടറി അടിച്ചപ്പോള്‍ ആകെ ഭയം; ടിക്കറ്റ് വീട്ടില്‍ കൊണ്ടുപോയി ഒളിപ്പിച്ചു; സംഭവിച്ചത് ഇങ്ങനെ

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുന്നത് മനുഷ്യരുടെ സമനില തെറ്റിക്കുമോ? അങ്ങനെ സംഭവിക്കാം എന്നതാണ് യാഥാര്‍ഥ്യം. കാരണം ഞെട്ടിക്കുന്ന തുക കിട്ടിയാല്‍ നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. കാരണം ഭയം നമ്മളെ കീഴടക്കാം. പണത്തിനായി ആളുകള്‍ നമ്മളെ എന്തെങ്കിലും ചെയ്യുമോ, ലോട്ടറി തട്ടിയെടുക്കാന്‍ ആളുകള്‍ വരുമോ തുടങ്ങിയ ഭയങ്ങളും സംശയങ്ങളും നമുക്കുണ്ടാവാം.
പക്ഷേ ഇതൊക്കെ ശ്രമിച്ചാല്‍ നമുക്ക് മാറ്റിയെടുക്കാം. ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന് ലോട്ടറി അടിച്ചതിനെ തുടര്‍ന്ന് ജീവിതത്തിലുണ്ടായത് വലിയ ഭയമാണ്. അത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം....

അയോവക്കാരന്റെ ലക്കി ലോട്ടോ
അമേരിക്കയില്‍ അയോവയില്‍ നിന്നുള്ള 51കാരന്‍ ലിന്‍ യങ്ങിനാണ് അപ്രതീക്ഷിതമായി വന്‍ ഭാഗ്യം തേടിയെത്തിയത്. അയോവ ലോട്ടറിയുടെ ടോപ് പ്രൈസാണ് ലിന്നിന് അടിച്ചത്. എന്നാല്‍ നിമിഷ നേരം കൊണ്ട് ലിന്നിന്റെ സ്വഭാവം മാറി. വളരെയധികം ഭയമാണ് പിന്നീട് ലിന്നില്‍ കണ്ടത്. എന്ത് ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ലിന്‍. ആദ്യത്തെ കുറച്ച് മിനുട്ടുകള്‍ വലിയ ആവേശമായിരുന്നു ലിന്നിന്. പക്ഷേ അത് നിമിഷ നേരം കൊണ്ട് ഭയമായി മാറുകയായിരുന്നു.

ടിക്കറ്റ് ഒളിപ്പിച്ച് വെക്കാന്‍ തീരുമാനം
സമ്മാനം അടിച്ച ടിക്കറ്റ് കൈയ്യില്‍ വെക്കുന്നതിന് അനുസരിച്ച് ഭയമായിരുന്നു ലിന്‍ യങ്ങിനുണ്ടായിരുന്നത്. എത്രയും വേഗം ഈ ടിക്കറ്റ് കൊണ്ട് വീട്ടിലേക്ക് മടങ്ങാനായിരുന്നു ലിന്‍ പ്ലാന്‍ യെ്തത്. അത് മാത്രമല്ല ഈ ടിക്കറ്റ് വീട്ടില്‍ കൊണ്ടുപോയി ഒളിപ്പിച്ച് വെക്കായിരുന്നു ലിന്നിന്റെ തീരുമാനം. യഥാര്‍ത്ഥത്തില്‍ ലോട്ടറിയുടെ കാര്യം നോക്കുമ്പോള്‍ ചെറിയ തുകയാണ് ലിന്നിന് അടിച്ചത്. അതായത് പതിനായിരം ഡോളറുകള്‍ മാത്രമാണ് സമ്മാനമായി ലിന്നിന് ലഭിച്ചത്. ഇത് ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്നതാണ്.

വിശ്വസിക്കാവുന്നതിലും അപ്പുറമുള്ള കാര്യം
ലിന്‍, ടൈഗര്‍ മാര്‍ട്ട് സ്റ്റോറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. അതിലാണ് ജാക്ക്‌പോട്ട് അടിച്ചത്. ടിക്കറ്റ് പരിശോധിച്ചപ്പോള്‍ സമ്മാനമുണ്ട്. പക്ഷേ എനിക്ക് തീരെ വിശ്വസിക്കാനായില്ല. അതുകൊണ്ട് വീണ്ടുമൊരിക്കല്‍ പരിശോധിക്കേണ്ടി വന്നു. പതിനായിരം ഡോളര്‍ അടിച്ചുവെന്ന് വിശ്വസിക്കാന്‍ പോലുമായില്ല. ആ നിമിഷം എന്റെ മനസ്സിലുണ്ടായിരുന്നത്, വേഗം ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകാനാണ്. ആ ടിക്കറ്റ് ഒളിപ്പിച്ച് വെക്കാനും മനസ്സ് പറയുന്നുണ്ടായിരുന്നു. എന്തായാലും തന്റെ കടങ്ങള്‍ ഈ തുക കൊണ്ട് വീട്ടാനാണ് ശ്രമിക്കുകയെന്ന് ലിന്‍ പറഞ്ഞു.












Click it and Unblock the Notifications