Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്ച്ച സമ്പാദിക്കുന്നത് 38 ലക്ഷം, ജോലി കേട്ടാല്‍ ഞെട്ടും, ആ കരിയര്‍ ഇനി വേണ്ടെന്ന് യുഎസ് യുവതി

വാഷിംഗ്ടണ്‍: ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു യുവതി, ആ ജോലി ഉപേക്ഷിച്ചാല്‍ എന്ത് ചെയ്യും? കേട്ട് ഞെട്ടണ്ട, അത്തരത്തിലൊരു ജോലിയാണ് ഉപേക്ഷിച്ചതെന്ന് ആദ്യമേ പറയാം. അമേരിക്കന്‍ റിയാലിറ്റി ടിവി താരമാണ് തനിക്ക് ലക്ഷങ്ങള്‍ വരുമാനം നല്‍കുന്ന ജോലി ഉപേക്ഷിച്ചത്. ഇനിയെ ജോലിയെ കുറിച്ച് പറയാം. ജാറിലാക്കി കീഴ് ശ്വാസം വില്‍ക്കലാണ് ഈ യുവതി ചെയ്യുന്നത്. കേട്ടിട്ട് ചിരി വരുന്നുണ്ടല്ലേ? ആര്‍ക്കാണെങ്കിലും ചിരി വരുമെന്ന് ഉറപ്പാണ്. എന്തായാലും ആ ജോലി ഇപ്പോള്‍ യുവതി ഉപേക്ഷിച്ചിരിക്കുകയാണ്. ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഇതിന് കാരണമായിരിക്കുന്നത്. ഇവരുടെ ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ശരീരം പണി തരികയായിരുന്നു.

1

സ്റ്റെഫനി മാട്ടോ എന്ന ഈ യുവതി ഒരു ആഴ്ച്ച സമ്പാദിച്ചിരുന്നത് 38 ലക്ഷമായിരുന്നു. ഇതുവരെ 1.4 കോടിയാണ് സ്റ്റെഫനി കീഴ്ശ്വാസ വില്‍പ്പനയിലൂടെ നേടിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഭയന്നാണ് ഇവര്‍ കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ കണക്ടികട്ടില്‍ നിന്നാണ് ഇവര്‍ പ്രശസ്തിയിലേക്ക് കുതിച്ച് കയറിയത്. അതികഠിനമായ നെഞ്ച് വേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് ടെസ്റ്റുകളെല്ലാം നടത്തുകയും ചെയ്തു. ഒപ്പം ഇലക്ട്രോകാര്‍ഡിയോഗ്രാമിനും യുവതി വിധേയയായി. ഇവരുടെ ഫൈബര്‍ അധികം അടങ്ങിയ ഭക്ഷണ ക്രമത്തെ തുടര്‍ന്നാണ് ഈ നെഞ്ചുവേദന വന്നത്. പ്രധാനമായും കീഴ്ശ്വാസത്തിന് വേണ്ടിയായിരുന്നു ഈ ഡയറ്റുണ്ടായിരുന്നത്.

ബീന്‍സ്, വാഴപ്പഴം, മുട്ട, പ്രോട്ടീന്‍ ഷേക്കുകള്‍ എന്നിവയായിരുന്നു ഇവരുടെ ഭക്ഷണക്രമത്തില്‍ ഉണ്ടായിരുന്നത്. തനിക്ക് ഹൃദയാഘാതം വരികയാണെന്നാണ് കരുതിയത്. ഇത് തന്റെ അന്ത്യനിമിഷങ്ങളാണെന്നും വിചാരിച്ചു. കാരണം ചെയ്തിരുന്ന ജോലി വളരെ കൂടുതലായിട്ടായിരുന്നു ചെയ്തിരുന്നതെന്ന് സ്‌റ്റെഫനി പറഞ്ഞു. ജാറിന് ആയിരം ഡോളര്‍ എന്ന നിരക്കിലായിരുന്നു കീഴ്ശ്വാസം വിറ്റിരുന്നത്. വലിയ ഡിമാന്‍ഡും ഈ ജാറിനുണ്ടായിരുന്നു. ഒരു വാരം അന്‍പത് ജാറുകളോളം കീഴ്ശ്വാസം ഇവര്‍ വിറ്റിരുന്നു. ഇതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ഒരു ദിവസം മൂന്ന് പ്രോട്ടീന്‍ ഷേക്കുകളും വലിയ പാത്രം നിറയെ കറുത്ത ബീന്‍ സൂപ്പും കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തനിക്ക് ശ്വാസം വിടാന്‍ പോലും സാധിക്കുന്നില്ലെന്ന് സ്‌റ്റെഫനി പറയുന്നു. നെഞ്ചില്‍ ആരോ കുത്തുന്നത് പോലെയായിരുന്നു. എന്റെ സുഹൃത്തിനെ ഉടനെ തന്നെ വിളിച്ചിട്ട് വരാന്‍ പറഞ്ഞു. എന്നെ ആശുപത്രിയിലെത്തിക്കാന്‍ സുഹൃത്തിനോടാണ് പറഞ്ഞതെന്നും സ്റ്റെഫനി പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇത് ഹൃദയാഘാതമല്ലെന്ന് പറഞ്ഞതോടെയാണ് യുവതിക്ക് ശ്വാസം നേരെ വീണത്. ഗ്യാസ് ട്രബിള്‍ കാരണമാണ് ഇത് സംഭവിച്ചതെന്നും സ്‌റ്റെഫനി പറഞ്ഞു. തന്നോട് ഡയറ്റ് മാറ്റിപിടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതോടെ തന്റെ ബിസിനസുകള് അവസാനിച്ചെന്നും യുവതി പറഞ്ഞു. ഇവ ഡിജിറ്റല്‍ ആര്‍ട്ടുകളായി വാങ്ങാന്‍ ലഭിക്കുമെന്ന് യുവതി പറഞ്ഞു.

ഈ കീഴ്ശ്വാസ പദ്ധതി 2021ലാണ് ഇവര്‍ ആരംഭിച്ചത്. ഇതിന് വലിയ ഡിമാന്‍ഡുണ്ടെന്ന് അഡല്‍റ്റ് വെബ്‌സൈറ്റില്‍ നിന്നാണ് യുവതി മനസ്സിലാക്കിയത്. ഇതോടെയാണ് ഇത് വില്‍ക്കാന്‍ യുവതി തുടങ്ങിയത്. അവധിക്കാല സീസണില്‍ ഈ ഉല്‍പ്പന്നത്തിന് ഡിസ്‌കൗണ്ട് വരെയുണ്ടായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് അന്‍പത് ജാര്‍ വരെ ഇവര്‍ വില്‍ക്കാന്‍ തുടങ്ങിയത്. സ്റ്റെഫനിക്ക് ഈ ഉല്‍പ്പന്നം വില്‍ക്കാന്‍ തുടങ്ങിയ ശേഷം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വധഭീഷണി വരെ വന്നിരുന്നു. ഒരുപാട് പേരെ പ്രചോദിപ്പിച്ച വ്യക്തിയെന്നും സ്ത്രീകള്‍ ഇവരെ വിശേഷിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+