നറുക്കെടുപ്പിന് തൊട്ടുമുമ്പ് എടുത്ത ലോട്ടറിക്ക് ബംപറടിച്ചു; പണം സുഹൃത്തുക്കളെ സഹായിക്കാനെന്ന് യുവതി
വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കലും ലോട്ടറിയടിക്കാത്തൊരു യുവതിക്ക് വളരെ യാദൃശ്ചികമായി അടിച്ചത് ബംപര്‍ ലോട്ടറി. ഇവര്‍ ടിക്കറ്റ് എടുത്തിരുന്നില്ല എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. പക്ഷേ യുവതി ഈ പണം കൊണ്ട് പല കാര്യങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് താങ്ങും തണലുമായി താനുണ്ടാവുമെന്നാണ് ഇവരുടെ പ്രഖ്യാപനം.
ഇതാണ് സോഷ്യല്‍ മീഡിയയില്‍ ആകെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമായി മാറിയിരിക്കുന്നത്. ഇവരുടെ കുടുംബത്തിനും സാമ്പത്തികമായി സഹായത്തിന് താനുണ്ടാവമെന്ന ഉറപ്പും ഇവര്‍ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ് ഇവര്‍. വിശദമായ വിവരങ്ങളിലേക്ക്....

യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഗ്രീന്‍സ്‌ബ്രോ സ്വദേശിനി പെന്നി ലാമ്പിനാണ് ഭാഗ്യം തെളിഞ്ഞത്. നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ ലോട്ടറിയെടുത്തത്. അഞ്ച് ലോട്ടറികളാണ് ഇവര്‍ വാങ്ങിയത്. നാല് കോടി 96 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. ആറ് ലക്ഷത്തോളം ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇത് തനിക്ക് എങ്ങനെ അടിച്ചുവെന്ന് മനസ്സിലായില്ല. അത്രയും വലിയ സമ്മാനവുമായി പൊരുത്തപ്പെടാന്‍ തനിക്ക് കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നുവെന്ന് പെന്നി പറഞ്ഞു.

അതേസമയം പുതുവത്സരത്തിലേക്ക് ഏറ്റവും സന്തോകരമായും, ആത്മവിശ്വാസത്തോടെയും കടക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അതാണ് ഏറ്റവും ആവേശമുണ്ടാക്കുന്നതെന്ന് പെന്നി പറഞ്ഞു. ഡിസംബര്‍ ഇരുപതിനായിരുന്നു ഈ ലോട്ടറിയുടെ നറുക്കെടുപ്പ്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് വരെ തന്റെ നായയെയും കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു പെന്നി. ആ നടത്തത്തിനിടയില്‍ താന്‍ ലോട്ടറിയൊന്നും വാങ്ങിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. പക്ഷേ ഓണ്‍ലൈനിലൂടെ ലോട്ടറി വാങ്ങി. ലോട്ടറി ആപ്പ് വഴിയായിരുന്നു ഈ ടിക്കറ്റെടുത്തതെന്നും അവര്‍ പറഞ്ഞു.

ഡെഡ്‌ലൈന്‍ തീരുന്നതിന് മുമ്പായിരുന്നു ആ ടിക്കറ്റുകള്‍ എടുത്തത്. അടുത്ത ദിവസം, രാവിലെ പ്രഭാത കര്‍മങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പാണ് അമ്പരപ്പിച്ച വാര്‍ത്ത തന്നെ തേടിയെത്തിയത്. താന്‍ വന്‍ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മനസ്സിലായി. വളരെ വ്യത്യസ്തമായ ഒരു ഇമെയിലായിരുന്നു എനിക്ക് കിട്ടിയത്. നിങ്ങളുടെ പ്രൈസിന് അവകാശവാദമുന്നയിക്കൂ എന്നായിരുന്നു സന്ദേശം. ആകെ ഞാന്‍ പതറിപ്പോയി. താന്‍ ഉടനെ കാമുകനെ വിളിച്ചു. അവന്‍ വീട്ടില്‍ വരുന്നതിന് വേണ്ടി കാത്തുനിന്നെന്നും പെന്നി പറഞ്ഞു.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
ആ മെസേജില്‍ തനിക്ക് കിട്ടിയ തുക കണ്ട് ശരിക്കും അമ്പരന്നു പോയെന്ന് പെന്നി പറയുന്നു. സന്തോഷം കൊണ്ട് കരഞ്ഞ് പോയെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച്ചയാണ് നോര്‍ത്ത് കരോലിന ലോട്ടറി ആസ്ഥാനത്തെത്തി പെന്നി തുക വാങ്ങിയത്. മൂന്ന് കോടി 51 ലക്ഷം രൂപയാണ് നികുതി അടക്കം കഴിഞ്ഞ് പെന്നിക്ക് ലഭിക്കുക. അതേസമയം ഈ തുക കൊണ്ട് താന്‍ മാത്രമല്ല രക്ഷപ്പെടുക. ആദ്യം സുഹൃത്തുക്കളെയാണ് സഹായിക്കുക. കുടുംബത്തിന് വേണ്ടിയും പണം മാറ്റിവെക്കും. കുറച്ച് പണം പെറ്റ് ഷെല്‍ട്ടറുകള്‍ക്കായും നല്‍കി. ബാക്കി തുക സമ്പാദ്യത്തിലേക്ക് മാറ്റി വെക്കുമെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ഗ്രീസന്‍ബ്‌റോയില്‍ നിന്ന് തന്നെ കഴിഞ്ഞ ദിവസം മറ്റൊരു കോടീശ്വരനും ഉണ്ടായിരുന്നു. റൂഫസ് വാലസ് എന്ന യുവാവിനാണ് സമ്മാനം അടിച്ചത്. ഇരുപത് ഡോളറിന്റെ ടിക്കറ്റാണ് ഇയാള്‍ എടുത്തത്. രണ്ട് കോടി ആറ് ലക്ഷം രൂപയാണ് ഇയാള്‍ക്ക് അടിച്ചത്. രണ്ടര ലക്ഷം ഡോളറാണ് സമ്മാനത്തുക. തന്റെ കുടുംബത്തോടൊപ്പമുള്ള അവധിക്കാല ആഘോഷം ഇതോടെ ഗംഭീരമാകുമെന്ന് റൂഫസ് പറയുന്നു. ബുധനാഴ്ച്ചയാണ് ലോട്ടറി ആസ്ഥാനത്തെത്തി വാലസ് സമ്മാനം വാങ്ങിയത്. ഒരു കോടി 46 ലക്ഷം നികുതി അടക്കം പിടിച്ച് റൂഫസിന് ലഭിക്കും.












Click it and Unblock the Notifications