Get Updates
Get notified of breaking news, exclusive insights, and must-see stories!

16903 കോടി ലോട്ടറിയടിച്ചു; പക്ഷേ മറച്ചുവെച്ചത് 3 മാസം, ടിക്കറ്റ് വിറ്റയാളും കോടീശ്വരന്‍

ഒന്നും രണ്ടും കോടിയല്ല ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. പലരും ഈ തുക കേട്ട് ഞെട്ടിപ്പോയിരുന്നു. കോടികളില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഈ യുവാവിന് ലഭിച്ചത്.

us lottery

വാഷിംഗ്ടണ്‍: വമ്പന്‍ തുക മാസങ്ങള്‍ക്ക് മുമ്പേ ലോട്ടറിയടിച്ചു. എന്നാല്‍ ജേതാവ് തന്റെ വിവരങ്ങള്‍ പറയാതെ മുങ്ങി നടന്നത് മാസങ്ങള്‍. ആരാണ് ഈ മെഗാ ജാക്‌പോട്ട് വിന്നറെന്ന് പലരും തേടി കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ആളെ തിരിച്ചറിഞ്ഞപ്പോള്‍ പലരും ഞെട്ടിപ്പോയി. ഇയാള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തി രംഗത്ത് വരികയായിരുന്നു.

ഒന്നും രണ്ടും കോടിയല്ല ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. പലരും ഈ തുക കേട്ട് ഞെട്ടിപ്പോയിരുന്നു. കോടികളില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഈ യുവാവിന് ലഭിച്ചത്. അത് മാത്രമല്ല ഈ ടിക്കറ്റ് വിറ്റയാളും കോടീശ്വരനായി മാറിയിരിക്കുകയാണ്. എന്തായാലും ആ നേട്ടത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

കോടികള്‍ വന്ന വഴി

കോടികള്‍ വന്ന വഴി

കാലിഫോര്‍ണിയയിലെ യുവാവിന് പവര്‍ബോള്‍ ജാക്ക്‌പോട്ടാണ് അടിച്ചത്. 2.04 ബില്യണ്‍ വരുമിത്. ഇന്ത്യയില്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 16903 കോടി വരുമിത്. കാലിഫോര്‍ണിയ ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. ആദ്യമായിട്ടാണ് ഒരാള്‍ക്ക് രണ്ട് ബില്യണില്‍ അധികം ലോട്ടറി സമ്മാനം അടിക്കുന്നത്. അതേസമയം മൂന്ന് മാസത്തോളം തന്റെ വ്യക്തിവിവരങ്ങള്‍ പുറത്ത് വരാതെ ജേതാവ് കാത്തിരുന്നു. ആരും അറിയുക പോലും ചെയ്തിരുന്നില്ല. ലോസ് ആഞ്ചല്‍സിലെ ജോയ്‌സ് സര്‍വീസ് സെന്ററില്‍ നിന്നാണ് വിജയിച്ച ടിക്കറ്റ് ഇയാള്‍ വാങ്ങിയത്.

ഒടുവില്‍ ആരാണെന്ന് വെളിപ്പെടുത്തി

ഒടുവില്‍ ആരാണെന്ന് വെളിപ്പെടുത്തി

കാലിഫോര്‍ണിയയില്‍ നിന്നുള്ള എഡ്വിന്‍ കാസ്‌ട്രോയാണ് ആ ജേതാവ്. നവംബര്‍ എട്ടിനായിരുന്നു ഇയാള്‍ക്ക് സമ്മാനമടിച്ചത്. അതേസമയം മൊത്തം തുക ഒറ്റത്തവണയായി വാങ്ങാനായിരുന്നു ഇയാളുടെ പ്ലാന്‍. 9987.6 മില്യണാണ് ഇയാള്‍ക്ക് നികുതി കിഴിച്ച് സമ്മാനമായി കിട്ടുക. കാലിഫോര്‍ണിയ അധികൃതര്‍ നേരത്തെ കാസ്‌ട്രോയെ ഇവരുടെ ചടങ്ങിലേക്ക് വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല. ഇവിടെ ലോട്ടറി നിയമപ്രകാരം ജേതാക്കള്‍ അവരുടെ പേര് വെളിപ്പെടുത്തണം. അതുകൊണ്ട് പേര് വെളിപ്പെടുത്താനായിരുന്നു അധികൃതര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

സ്‌കൂളുകളിലേക്ക് ഒരു തുക

സ്‌കൂളുകളിലേക്ക് ഒരു തുക

അതേസമയം കാസ്‌ട്രോയ്ക്ക് സമ്മാനമടിച്ച പവര്‍ബോള്‍ ടിക്കറ്റില്‍ നിന്ന് 1566 മില്യണ്‍ സ്‌കൂളുകളുടെ ഫണ്ടിലേക്ക് പോവും. പവര്‍ബോള്‍ നറുക്കെടുപ്പില്‍ വിജയിക്കാനായത് വിശ്വസിക്കാനായില്ല. താനും കാലിഫോര്‍ണിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ്. തനിക്ക് സമ്മാനം അടിച്ചത് കൊണ്ട് അതിലൊരു പങ്ക് സ്‌കൂളുകള്‍ക്ക് ലഭിക്കുന്നതില്‍ സന്തോഷവാനാണെന്നും കാസ്‌ട്രോ പറഞ്ഞു. തുക മുന്നിലൊന്നായി കുറയാന്‍ കാരണം ഫെഡറല്‍ ടാക്‌സാണ്. എന്നാല്‍ കാലിഫോര്‍ണിയ പവര്‍ബോള്‍ ജാക്‌പോട്ടിന് നികുതി ഏര്‍പ്പെടുത്താറില്ല.

ടിക്കറ്റ് വാങ്ങിയ കടയ്ക്കും ബംപര്‍

ടിക്കറ്റ് വാങ്ങിയ കടയ്ക്കും ബംപര്‍

ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്

ടിക്കറ്റ് വിറ്റ കടയും കോടീശ്വരന്മാരായ ഏക സംഭവവും ഇത് തന്നെയായിരിക്കും. ജോയ്‌സ് സര്‍വീസ് സെന്ററിന്റെ ഉടമ ജോ ചഹായഡിന് ബോണസായി കിട്ടുന്നത് ഒരു മില്യണാണ്. അതായത് എട്ട് കോടിയില്‍ അധികം രൂപ വരുമിത്. യുഎസ്സിലെ പവര്‍ബോള്‍ അടിക്കുക എന്നത് ഏറ്റവും ദുഷ്‌കരമായ കാര്യമാണ്. കാസ്‌ട്രോയ്ക്ക് മുമ്പ് 40 പവര്‍ബോള്‍ നറുക്കെടുപ്പ് നടന്നിട്ടുണ്ട്. എന്നാല്‍ ഒന്നിലും ജേതാവ് ഉണ്ടായിരുന്നില്ല. ഇവിടെയാണ് കാസ്‌ട്രോയുടെ ജയം വ്യത്യസ്തമാകുന്നത്. 10, 33, 41, 47, 56, എന്നിങ്ങനെയാണ് വിജയിച്ച നമ്പറുകള്‍. പവര്‍ബോള്‍ നമ്പര്‍ 10 ആണ്.

എല്ലാവരോടും പറയാനുള്ളത് ഇക്കാര്യം

എല്ലാവരോടും പറയാനുള്ളത് ഇക്കാര്യം

ഒരു മില്യണ്‍ കിട്ടിയ ജോസഫിനും സന്തോഷം ഏറെയാണ്. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. തന്റെ കടയില്‍ നിന്ന് ഇനിയും ടിക്കറ്റ് വാങ്ങണം. തീര്‍ച്ചയായും നിങ്ങളും ജേതാവാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം തന്റെ കുടുംബവുമായി പങ്കുവെക്കും. തനിക്ക് പതിനൊന്ന് പേരക്കുട്ടികളുണ്ട്. അവരുമായി പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്. നിരവധി പേരാണ് ജോസഫിന്റെ കടയില്‍ നിന്ന് ടിക്കറ്റ് വാങ്ങുന്നത്. ഈ കട ഭാഗ്യം സമ്മാനിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+