കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിളില്‍ ട്വിറ്ററിലെങ്കില്‍ പുതിയ ഫോണ്‍ തന്നെ ഉണ്ടാക്കും; ഗൂഗിളിനെ അടക്കം വെല്ലുവിളിച്ച് മസ്‌ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആപ്പിളിനും ഗൂഗിളിനും വെല്ലുവിളിയുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ആപ്പിളിന് ബദലായി ഒരു പുതിയ ഫോണ്‍ തന്നെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇലോണ്‍ മസ്‌ക് പറഞ്ഞു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ട്വിറ്ററിനെ നീക്കം ചെയ്താല്‍ ആ നിമിഷം പുതിയൊരു ഫോണ്‍ തന്നെ നിര്‍മിച്ച് വിപണിയില്‍ ഇറക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം.

ഒരു യൂസര്‍ക്ക് മറുപടി നല്‍കിയതായിരുന്നു അദ്ദേഹം. ട്വിറ്ററിനെ ആപ്പിളില്‍ നിന്നും ഗൂഗിളില്‍ നിന്ന് നീക്കം ചെയ്താല്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുമോ എന്നായിരുന്നു ചോദ്യം. അങ്ങനെയെങ്കില്‍ രാജ്യത്തെ പകുതി ജനങ്ങളും ഐഫോണും ആന്‍ഡ്രോയിഡും ഉപേക്ഷിക്കുമെന്ന് ഇവര്‍ പറഞ്ഞു.

1

അതേസമയം ആപ്പിളും ഗൂഗിളും ട്വിറ്ററിനെ അവരുടെ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനൊന്ന് സംഭവിച്ചാല്‍, വേറെ വഴിയില്ലാതെ വന്നാല്‍ തീര്‍ച്ചയായും പുതിയൊരു മൊബൈല്‍ തന്നെ വിപണിയില്‍ ഇറക്കുമെന്നും മസ്‌ക് വ്യക്തമാക്കി. ഈ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്.

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മസ്‌കിന് സാധിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. മസ്‌ക് പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ നിരത്തിലിറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നിരവധി പേരാണ് കമന്റ് ചെയ്തത്. ഈ കമന്റിന് പിന്നില്‍ വലിയൊരു പ്രഖ്യാപനം കൂടിയുണ്ടെന്നാണ് പലരുടെയും കമന്റ്.

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

നേരത്തെ ആപ്പിള്‍ സ്റ്റോറിന്റെ ചുമതലയുള്ള ഫില്‍ ഷില്ലര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ കമന്റ് വരുന്നത്. അതേസമയം ട്വിറ്റര്‍ നിയമം പാലിച്ചില്ലെങ്കില്‍ ഈ രണ്ട് ആപ്പ് സ്റ്റോറുകളില്‍ നിന്നും പുറത്താക്കണമെന്ന് മുന്‍ ട്വിറ്റര്‍ ഹെഡ് ഓഫ് ടെസ്റ്റ് യോയല്‍ റോത്ത് പറഞ്ഞിരുന്നു.

ഇവരുടെ നിയമം അനുസരിച്ചില്ലെങ്കില്‍ ട്വിറ്റര്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ട്വിറ്ററിനെ ഈ സ്റ്റോറുകളില്‍ നിന്നെല്ലാം പുറത്താക്കും. ട്വിറ്റര്‍ സര്‍വീസുകള്‍ കൃത്യമായി ലഭിക്കാതിരിക്കാന്‍ ഇത് കാരണമാകും. പല യൂസര്‍മാരും ബുദ്ധിമുട്ടും. ട്വിറ്റര്‍ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും റോത്ത് പറഞ്ഞു.

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

ഇതിനിടെ 2024ലെ തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ റോണ്‍ ഡീസാന്റിസിനെ പിന്തുണയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചു. മുമ്പ് ഒബാമയെയും ബൈഡനെയും താന്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ബൈഡന്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രകടനം വളരെ മോശമാണ്.

2024ല്‍ കുറച്ച് യുക്തിഭദ്രമായി ചിന്തിക്കുന്ന, എല്ലാ ആശയങ്ങളെയും ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നയാളായിരിക്കണം പ്രസഡന്റ് ആവേണ്ടത്. ഈ രീതിയിലുള്ള ആളായിരിക്കും ബൈഡന്‍ എന്നാണ് കരുതിയത്. എന്നാല്‍ നിരാശപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ പ്രകടനം. റോണ്‍ ഡീസാന്റോസിനെ 2024ല്‍ പിന്തുണയ്ക്കുമെന്നും മസ്‌ക് ഒരു യൂസര്‍ക്കുള്ള മറുപടിയായി പറഞ്ഞു.

English summary
an alternative for apple will come if they block twitter from their store says elon musk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X