ഒടുവില് അതും സംഭവിച്ചു, ഛിന്നഗ്രഹം ഭൂമിയില് പതിച്ചു, ശാസ്ത്രജ്ഞര് കണ്ടില്ല, ഞെട്ടിക്കുന്ന കാഴ്ച്ച
സാമാന്യം നല്ല വേഗത്തില് തന്നെ ഈ ചെറു ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. സെക്കന്ഡില് പതിനെട്ട് കിലോമീറ്റര് എന്ന വേഗത്തിലായിരുന്നു വരവ്.
വാഷിംഗ്ടണ്: ഛിന്നഗ്രഹങ്ങളുടെ ഭീഷണി കുറേ കാലമായി ശാസ്ത്രജ്ഞര് പറയുന്ന കാര്യമാണ്. പലപ്പോഴും ഏതൊക്കെ രീതിയിലാണ് ഇവ വരുന്നതെന്ന് പ്രവചിക്കാനാവില്ല. ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പഥം മാറ്റി ഭൂമിയെ സുരക്ഷിതമാക്കാമെന്ന മാര്ഗമാണ് ഇപ്പോള് നാസ അടക്കമുള്ളവര് പറഞ്ഞിരുന്നത്. എന്നാല് ഇതിനിടയിലും പല ഛിന്നഗ്രഹങ്ങളും കണ്ടുപിടിക്കാന് പോലും പറ്റാത്ത രീതിയില് വരുന്നുണ്ടെന്നതാണ് സത്യം.
ഭൂമിയുടെ ഭ്രമണപഥത്തില് വരുമ്പോള് മാത്രമാണ് ഇതിനെ തിരിച്ചറിയാന് സാധിക്കാറുള്ളത്. അത്തരമൊരു അപകടമാണ് ഇപ്പോല് ഭൂമിയില് പതിച്ചിരിക്കുന്നത്. ശാസ്ത്രലോകം ഒന്നടങ്കം അമ്പരന്ന് നില്ക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്......

നക്ഷത്ര സമൂഹത്തിലെ സന്ദര്ശകന്
ഫെബ്രുവരി 13 പുലര്ച്ചെയാണ് ആ ഞെട്ടിക്കുന്ന കാര്യം സംഭവിച്ചത്. നക്ഷത്ര സമൂഹത്തില് നിന്നുള്ള ഒരു സന്ദര്ശകന് ഭൂമിയിലേക്ക് അപ്രതീക്ഷിതമായി എത്തിയിരിക്കുകയാണ്. ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. എന്നാല് ഒരു ടെലസ്കോപ്പിന്റെ കണ്ണിലും ഇത് വന്നിരുന്നില്ല. പക്ഷേ ഭാഗ്യം കൂടെയുള്ളത് കൊണ്ട് അപകടമൊന്നും ഉണ്ടായില്ല. ഒന്ന് മുതല് രണ്ട് മീറ്റര് വരെ വീതിയേറിയതാണ് ഈ ഛിന്നഗ്രഹം. 2023 സിഎക്സ് 1 എന്നാണ് ഇത് അറിയപ്പെടുന്നത്. ശാസ്ത്രലോകം ആകെ അമ്പരന്ന് നില്ക്കുകയാണ്.

അന്തരീക്ഷത്തില് വിസ്ഫോടനം
ഭൂമിയിലുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചിറങ്ങിയ ഈ ഛിന്നഗ്രഹം, വലിയ വിസ്ഫോടനമുണ്ടാക്കി. തീജ്വാല കത്തിയുയരുന്നത് പോലെയായിരുന്നു ഈ കാഴ്ച്ച. ഈ സമയത്ത് ചന്ദ്രനേക്കാള് തിളക്കം ഈ ഛിന്നഗ്രഹത്തിനുണ്ടായിരുന്നു. ഇംഗ്ലീഷ് ചാനലിലാണ് ഈ സംഭവം നടന്നത്. പുലര്ച്ചെ ഉത്തര ഫ്രാന്സ് മേഖലയിലേക്ക് ഇവ പ്രവേശിച്ചത്. ഇത് ഏഴാം തവണ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ ആഘാതം കൃത്യമായി പ്രവചിക്കാനായത്. ആഗോള തലത്തില് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് എത്രത്തോളം പിന്നിലാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

അതിവേഗത്തില് സഞ്ചാരം
സാമാന്യം നല്ല വേഗത്തില് തന്നെ ഈ ചെറു ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. സെക്കന്ഡില് പതിനെട്ട് കിലോമീറ്റര് എന്ന വേഗത്തിലായിരുന്നു വരവ്. ഇത് അതിവേഗമാണ്. സാധാരണ ഇത്തരം ഛിന്നഗ്രഹങ്ങള് ഭൂമിയില് ഇടിക്കാറില്ലെന്നാണ് ശാസ്ത്രജ്ഞര് അവകാശപ്പെട്ടിരുന്നത്. എന്നാല് ആ വാദങ്ങള് മുഴുവന് തെറ്റാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. ഈ ഛിന്നഗ്രഹത്തെ ഫെബ്രുവരി പന്ത്രണ്ടിന് മാത്രമാണ് കണ്ടെത്തുന്നത്. ഏദന് ഗ്രൂപ്പില് വരുന്നതാണ് ഈ ഛിന്നഗ്രഹം. സൂര്യനെ 281 ദിവസം കൊണ്ട് ഇവ ഭ്രമണം ചെയ്ത് കഴിയും.

ഭൂമി സുരക്ഷിതം
ഇതിന്റെ മുകള് ഭാഗത്തെ ഭ്രമണപഥ വേഗം 152 മില്യണ് കിലോമീറ്ററാണ്. അതായത് സൂര്യനോട് ഏറ്റവും അടുത്ത് നില്ക്കുന്ന പെരിഹിലിയോണ് പോയിന്റ് 99 മില്യണ് കിലോമീറ്റര് വേഗത്തിലും സഞ്ചരിക്കും. അപ്്ഹിലിയോണ് ഭാഗമാണ് സൂര്യനില് നിന്ന് അകലെ നില്ക്കുന്ന ഭാഗം. അതേസമയം ഇത്രയും വേഗമുണ്ടായിട്ടും ഭൂമിയില് ഇടിച്ചിറങ്ങിയ വേളയില് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭൂമി സുരക്ഷിതമായി രക്ഷപ്പെട്ടു എന്ന് പറയാം. ഇതിന്റെ തീവ്രത പരിശോധിക്കുകയാണെങ്കില് ചില നാശനഷ്ടങ്ങള് സംഭവിക്കാന് സാധ്യതുണ്ടായിരുന്നു.

പിങ്ക് ഫ്ളാഷ്
പിങ്ക് ഫ്ളാഷ് നിറത്തില് ഈ ഛിന്നഗ്രഹത്തെ കണ്ടവരുണ്ട്. ഇത് ഇടിച്ചിറങ്ങിയ വിസ്ഫോടനത്തെ തുടര്ന്നാണ് ഈ നിറത്തില് ദൃശ്യമായത്. നിരവധി പേര് അത് സോഷ്യല് മീഡിയയില് പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഒരു വര്ഷത്തില് നിരവധി തവണ ഇത്തരം ചെറു ഛിന്നഗ്രഹങങ്ങള് ഭൂമിയില് പതിക്കാറുണ്ടെന്നാണ് ശാസ്ത്രജ്ഞനായ മാര്ക്ക് ബോസ്ലോ പറയുന്നത്. എന്നാല് ചരിത്രത്തില് രേഖപ്പെടുത്തിയ ഏഴാമത്തെ സംഭവമാണിത്. ജനസംഖ്യ ധാരാളമുള്ള ഒരു സ്ഥലത്ത് വെച്ച് ഭൂമിയുമായി ഇവ കൂട്ടിയിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇതൊരു മുന്നറിയിപ്പാണെന്നും മാര്ക്ക് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ് വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്ഫും സ്വര്ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള് -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില് നീങ്ങുന്നു; സൗദി, തുര്ക്കി നേതാക്കള് ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള് -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications