Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി

ടൊറന്റോ: നിങ്ങളുടെ തലവര നേരെയാണെങ്കില്‍ ഏത് ഭാഗ്യവും നിങ്ങളെ തേടിയെത്തും. എന്നാല്‍ തലവര ശരിയല്ലെങ്കിലോ കിട്ടാവുന്ന ഭാഗ്യം പോലും ഇല്ലാതാവുകയും ചെയ്യും. ഇവിടെ ആദ്യം പറഞ്ഞ വിഭാഗത്തില്‍ വരുന്ന ഒരു യുവാവ് ഇപ്പോള്‍ കാനഡയില്‍ ആകെ ചര്‍ച്ചയായിരിക്കുകയാണ്. ഇയാള്‍ക്ക് ലക്ഷങ്ങളാണ് ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയിരിക്കുന്നത്.

അതും തുരുമ്പ് പിടിച്ച് കിടന്നൊരു ട്രക്കില്‍ നിന്നാണ് ഈ നേട്ടം ഉണ്ടായിരിക്കുന്നത്. മഹാഭാഗ്യം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. യുവാവ് പലതവണ നോക്കിയിട്ടും ഇത് വിശ്വസിക്കാനായില്ല എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. ഒടുവില്‍ ആ നേട്ടം ഇയാള്‍ ഉറപ്പിക്കുകയായിരുന്നു വിശദമായ വിവരങ്ങളിലേക്ക്....

1

image credit: bclc

ജീവിതത്തില്‍ ഒരിക്കലും സൗഭാഗ്യങ്ങള്‍ തന്നെ തേടി വരില്ലെന്നാണ് കൈല്‍ മക്‌ഡൊണാള്‍ഡ് എന്ന കനേഡിയക്കാരന്‍ കരുതിയത്. എന്നാല്‍ കൈല്‍ ചെയ്യാന്‍ തീരുമാനിച്ച ഒരു കാര്യം ജീവിതത്തിലേക്ക് ഭാഗ്യത്തെ തിരികെ കൊണ്ടുവരികയായിരുന്നു. തന്റെ ട്രക്കൊന്ന് വൃത്തിയാക്കാനായിരുന്നു കൈലിന്റെ തീരുമാനം. അതില്‍ ഒരുപാട് കാര്യങ്ങളാണ് മാറി മറിഞ്ഞത്. ട്രക്ക് വൃത്തിയാക്കുന്നതിനിടെ ഇയാള്‍ക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ലോട്ടറിയാണ്.

2

ജീവിതം തന്നെ ഈ ലോട്ടറിയിലൂടെ മാറി മറിഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിലപ്പിടിപ്പുള്ള ഒന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് കൈല്‍ പറയുന്നു. എന്നാല്‍ അന്ന് പതിവില്‍ നിന്ന് വിപരീതമായിട്ടാണ് കൈല്‍ തന്റെ ട്രക്ക് തുടച്ച് വൃത്തിയാക്കാനും, വാഹനത്തിന് അകത്തുള്ള കാര്യങ്ങള്‍ മാറ്റാനും ശ്രമിച്ചത്. എന്നാല്‍ ഒക്ടോബര്‍ അപ്രതീക്ഷിതമായിട്ടാണ് ആ ടിക്കറ്റ് കൈലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് ഡോസണ്‍ ക്രീക്ക് നിവാസിയായ കൈലിന്റെ ജീവിതം കൂടിയാണ്.

3

60 ലക്ഷം രൂപയില്‍ അധികമാണ് കൈലിന് ആ ലോട്ടറിയിലൂടെ ലഭിച്ചിരിക്കുന്നത്. ഗ്യാരേജില്‍ ഇരുന്ന് ട്രക്ക് വൃത്തിയാക്കുന്നതിനിടെയാണ് കൈലിന് കുറച്ച് രസീതുകള്‍ ലഭിക്കുന്നത്. അതിലൊന്നായിരുന്നു ഭാഗ്യം നിറഞ്ഞ് നിന്നിരുന്നത്. ശരിക്കും ഇങ്ങനൊരു ഭാഗ്യം വരുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എനിക്കാകെ ഭ്രാന്തായി പോകുന്ന അവസ്ഥയായിരുന്നു. ശരിക്കും ഞെട്ടിപ്പോയെന്നും കൈല്‍ പറഞ്ഞു. തന്റെ മക്കള്‍ക്കൊപ്പം നല്ലൊരു അവധിക്കാലം ആഘോഷിക്കാന്‍ ഇനി എനിക്ക് സാധിക്കും. വല്ലാത്തൊരു അനുഭവമാണ് ഇതെന്നും കൈല്‍ പറഞ്ഞു. ഡോസന്‍ സിറ്റിയിലെ കോ ഓപ് ബാറില്‍ നിന്നാണ് ഈ ടിക്കറ്റ് കൈല്‍ വാങ്ങിയത്.

4

അതേസമയം മിസൗറിയിലെ ഒരു യുവാവിനും ഇതുപോലെ തന്നെയാണ് ഭാഗ്യം തേടിയെത്തിയത്. സഹോദരനൊപ്പം മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ആ മഹാഭാഗ്യം തേടിയെത്തിയത്. ഒരു ഗ്യാസ് സ്‌റ്റേഷനിലെ പിറ്റ് സ്റ്റോപ്പില്‍ വാഹനം നിര്‍ത്തി ലോട്ടറി ടിക്കറ്റെടുത്തുകയായിരുന്നു മിസൗറിയിലെ ഈ യുവാവ്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റില്‍ 40 ലക്ഷം രൂപയില്‍ അധികമാണ് ഈ യുവാവിന് കിട്ടിയിരിക്കുന്നത്. എന്നാല്‍ തന്റെ പേര് പുറത്തുവിട്ടരുതെന്ന് ഇയാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്വകാര്യതയെ തുടര്‍ന്നാണ് ഈ തീരുമാനം.

5

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

സഹോദരനൊപ്പം മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു താനെന്ന് യുവാവ് പറയുന്നു. ഗ്രാന്‍ഡ് വ്യൂവിലെ സിപ്പ്‌സ് ഫ്യൂവല്‍ എക്‌സ്പ്രസ്സോവിലാണ് ഇവര്‍ വണ്ടി നിര്‍ത്തിയത്. ഈ കടയില്‍ വെച്ച് താന്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് യുവാവ് പറയുന്നു. ചിലപ്പോഴെല്ലാം ലോട്ടറി എടുക്കാറുണ്ട്. അതുപോലൊന്നാണ് അന്നും എടുത്തത്. എന്നാല്‍ നാല്‍പ്പത് ലക്ഷം രൂപ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ദൈവത്തിനാണ് നന്ദിയെന്നും യുവാവ് വ്യക്തമാക്കി. പണം കൊണ്ട് എന്ത് ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല.

6

ഫ്‌ളോറിഡ ലോട്ടറിയില്‍ ലാര്‍ഗോയില്‍ നിന്നുള്ള സ്ത്രീക്കാണ് അതുപോലെ സമ്മാനം അടിച്ചിരിക്കുന്നത്. 69കാരിയായ കാര്‍മെലിന കോര്‍ഡേറെ എന്ന ലാര്‍ഗോക്കാരിക്ക് വന്‍ നേട്ടമാണഅ ലഭിച്ചിരിക്കുന്നത്. 8 കോടി പതിനൊന്ന് ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് കിട്ടുന്നത്. കാര്‍മെലിനയ്ക്ക് ആഴ്ച്ചയില്‍ ആയിരം ഡോളര്‍ കിട്ടുന്ന ലൈഫ് ടൈം ലോട്ടറിയാണ് അടിച്ചത്.എന്നാല്‍ തുക മൊത്തമായി വാങ്ങാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. രണ്ടായിരം ഡോളര്‍ ഇവര്‍ ടിക്കറ്റെടുത്ത സ്‌റ്റോറിനും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+