Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയാവാന്‍ പോകുന്നെന്ന് ഡോക്ടര്‍മാര്‍, പിന്നാലെ യുവതിക്ക് ജാക്ക്‌പോട്ട്, കൈയ്യില്‍ ലക്ഷങ്ങള്‍

ഭാഗ്യമില്ലെന്ന് സ്വയം വിശ്വസിച്ചിരുന്ന ഈ യുവതിയെ തേടി പിന്നീട് വന്നതായിരുന്നു മഹാഭാഗ്യം. ലക്കി മമ്മ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

വാഷിംഗ്ടണ്‍: ജീവിതത്തില്‍ പുതിയതായി എന്തെങ്കിലും വരാന്‍ പോകുന്നത് ഭാഗ്യത്തിന്റെ ലക്ഷണമാണെന്ന് ആളുകള്‍ പറയാറുണ്ട്. എങ്കില്‍ ഈ അമേരിക്കന്‍ യുവതിക്ക് അടിച്ചത് ഇരട്ട ബംപറാണെന്ന് പറയേണ്ടി വരും. അത്തരത്തിലുള്ള ഭാഗ്യമാണ് ഇവരുടെ ജീവിതത്തില്‍ അടുത്തിടെ സംഭവിച്ചത്. ഇവര്‍ വീണ്ടുമൊരു അമ്മയാവാന്‍ പോകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന് പിന്നാലെ ഞെട്ടിക്കുന്നൊരു ഭാഗ്യം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്.

ബംപര്‍ ജാക്‌പോട്ടാണ് ഇവര്‍ അടിച്ചത്. ജീവിതത്തില്‍ ഒരിക്കലും ഭാഗ്യം എന്തെന്ന് അറിയുക പോലും ചെയ്യാത്ത യുവതിക്കാണ് ഇങ്ങനൊരു നേട്ടം തേടിയെത്തിയിരിക്കുന്നത്. ആ മഹാഭാഗ്യം വന്ന വഴി എങ്ങനെയാണെന്ന് പരിശോധിക്കാം.....

പുതിയൊരു അതിഥി ജീവിതത്തിലേക്ക്

പുതിയൊരു അതിഥി ജീവിതത്തിലേക്ക്

യുഎസ്സില്‍ നിന്നുള്ള ഈ യുവതിയെ തേടി ഒരിക്കല്‍ പോലും ഭാഗ്യമെത്തിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ ഭാഗ്യത്തെ കുറിച്ച് ചിന്തിക്കാറേയില്ല. എന്നാല്‍ പതിവില്ലാതെ അന്നവര്‍ ഡോക്ടറെ കാണാനെത്തി. പരിശോധിച്ച ഡോക്ടര്‍ ആ സന്തോഷ വാര്‍ത്ത യുവതിയെ അറിയിക്കുകയും ചെയ്തു. നിങ്ങള്‍ വീണ്ടും അമ്മയാവാന്‍ പോകുന്നുവെന്നായിരുന്നു ഇവര്‍ പറഞ്ഞത്. നാല് കുട്ടികളുടെ അമ്മയായ ഈ യുവതി വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.

പിന്നാലെ വരുന്നു ഭാഗ്യം

പിന്നാലെ വരുന്നു ഭാഗ്യം

ഭാഗ്യമില്ലെന്ന് സ്വയം വിശ്വസിച്ചിരുന്ന ഈ യുവതിയെ തേടി പിന്നീട് വന്നതായിരുന്നു മഹാഭാഗ്യം. ലക്കി മമ്മ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അന്നേ ദിവസം മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി ആ ഭാഗ്യനേട്ടം അറിയുന്നത്. ജീവിതത്തിലേക്ക് ആദ്യമായി ഒരു ജാക്ക്‌പോട്ട് വന്നിരിക്കുകയാണ്. അതും ലക്ഷങ്ങളാണ് യുവതിക്ക് അടിച്ചിരിക്കുന്നത്. പുതിയ കുഞ്ഞ് വരുന്നതോടെ ഇല്ലാതിരുന്ന ഭാഗ്യം പൂര്‍ണമായും തനിക്കൊപ്പം വരുമെന്നാണ് യുവതി വിശ്വസിക്കുന്നത്.

ആരെന്ന് മാത്രം പറയില്ല

ആരെന്ന് മാത്രം പറയില്ല

ലോട്ടറി അടിച്ചെങ്കിലും തന്റെ മറ്റ് വിവരങ്ങളൊന്നും പങ്കുവെക്കാന്‍ യുവതി തയ്യാറല്ല. ലോട്ടറിയില്‍ പോലും ലക്കി മമ്മ എന്നാണ് എഴുതിയിരിക്കുന്നത്. 50000 ഡോളറാണ് യുവതിക്ക് അടിച്ചത്. 41 ലക്ഷം രൂപയില്‍ അധികം വരുമിത്. ഇതോടെയാണ് യുവതി തന്റെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. തന്നെ സംബന്ധിച്ച് രണ്ട് സമ്മാനങ്ങളാണ് ഒരു ദിവസം ലഭിച്ചതെന്ന് യുവതി പറയുന്നു. ശരിക്കും അമ്പരന്ന് പോയ ദിവസമായിരുന്നു അത്. ലോട്ടറി അടിച്ചതും തീര്‍ത്തും വിശ്വസിക്കാനായില്ലെന്നും യുവതി പറഞ്ഞു.

അടിച്ചുപൊളിക്കാന്‍ ഹോളിഡേ

അടിച്ചുപൊളിക്കാന്‍ ഹോളിഡേ

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

യുഎസ്സിലെ മേരിലാന്‍ഡിലെ ജര്‍മന്‍ ടൗണില്‍ നിന്നുള്ള യുവതിക്കാണ് ഈ ജാക്‌പോട്ട് അടിച്ചത്. ഈ പണം ഒരു അടിച്ചുപൊളി അവധിക്കാലം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം. ഒപ്പം കുടുംബത്തെയും കൊണ്ടുപോകുമെന്ന് ഇവര്‍ വ്യക്തമാക്കി. തന്റെ വീണ്ടുമൊരു അമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞ ദിനം തന്നെ ലോട്ടറി അടിച്ചത് മറക്കാനാവില്ലെന്ന് യുവതി പറയുന്നു. അതേസമയം യുവതിയും ഭര്‍ത്താവ് ഒരുപോലെ ലോട്ടറിയുടെ ആരാധകരാണ്. ഇവര്‍ സ്ഥിരമായി സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് എടുക്കാറുള്ളതെന്ന് ഇവര്‍ ടിക്കറ്റെടുക്കുന്ന വെഗ്മാന്‍സ് എന്ന സ്റ്റോര്‍ വ്യക്തമാക്കി.

ഭാഗ്യം വന്ന വഴി ഇങ്ങനെ

ഭാഗ്യം വന്ന വഴി ഇങ്ങനെ

വെഗ്മാന്‍സ് തങ്ങളുടെ പ്രിയപ്പെട്ട കടയാണെന്ന് യുവതിയും ഭര്‍ത്താവും പറയുന്നു. ഇവര്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്ന അറിഞ്ഞ് വലിയ സന്തോഷത്തില്‍ വരികായിരുന്നു. ആ സന്തോഷം ആഘോഷിക്കാന്‍ വേണ്ടിയാണ് വെഗ്മാന്‍സില്‍ കയറി ടിക്കറ്റെടുത്തത്. എട്ട് ഡോളര്‍ മാത്രമാണ് ഇതിനായി മുടക്കിയത്. അതേസമയം ഈ യുവതിക്ക് മുമ്പും ലോട്ടറി അടിച്ചിട്ടുണ്ട്. അതെല്ലാം വളരെ ചെറിയ തുകകളായിരുന്നു. മൂന്ന് യൂറോ മുതല്‍ 400 യൂറോ വരെയുള്ള സമ്മാനങ്ങളായിരുന്നു ഇവര്‍ക്ക് മുമ്പ് അടിച്ചിരുന്നത്. ഇത്തവണ ഭാഗ്യം മൊത്തത്തില്‍ കൂടെ പോരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+