ഐസിസിന്റെ ശക്തി ക്ഷയിച്ചു, കാല്‍ഭാഗം ഭൂപ്രദേശങ്ങളും നഷ്ടമായി, ഇനി സംഭവിക്കുന്നതിങ്ങനെ..
ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഭൂപ്രദേശങ്ങള്‍ കൈവിട്ടുപോകുന്നതായി സുരക്ഷാ പ്രതിരോധ വിദഗ്ദര്‍. നേരത്തെ ഐസി സ് നിയന്ത്രിച്ച് കൈവശപ്പെടുത്തി വച്ചിരുന്ന പ്രദേശങ്ങള്‍ കൈമോശം വന്നുവെന്നാണ് കണ്ടെത്തല്‍. ലിബിയയിലും സിറിയയിലും ഐസിസിന് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2015ല്‍ സിറിയയിലും ലിബിയയിലും ഇറാഖിലും നാശം വിതച്ച ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐസിസിനുള്ള പങ്ക് നിര്‍ണ്ണായകമാണ്. ഐസിസ് അതിക്രമങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തര യുദ്ധം കൂടിയായതോടെയാണ് സിറിയന്‍ ജനതയ്ക്ക് ജന്മനാട് നരകതുല്യമായി മാറിയത്. 2011 മാര്‍ച്ചില്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ലക്ഷണക്കിന് പേരാണ് ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്തത്.

ഭൂപ്രദേശങ്ങള്‍ നഷ്ടമാകുന്നു
2015നെ അപേക്ഷിച്ച് ഐസിസ് കൈവശം വച്ചിരുന്ന 28 ശതമാനത്തോളം ഭൂ പ്രദേശങ്ങളാണ് ഐസിസിന് നഷ്ടമായിട്ടുള്ളത്. ഐസിസിന്റെ വളര്‍ച്ചയ്ക്ക് തുരങ്കം വച്ചുകൊണ്ട് അമേരിക്ക ഉള്‍പ്പെടെ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഐസിസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്.

2016 നഷ്ടത്തിന്റെ വര്‍ഷം
ഇസ്ലാമിക് സ്റ്റേറ്റിന് 90,800 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശമാണ് അധീനത്തിലാക്കിയിരുന്നത്. എന്നാല്‍ 2016 സെപ്തംബറോടെ ഇതില്‍ 14 ശതമാനം (78,000 ചതുരശ്ര കിലോമീറ്റര്‍)നഷ്ടമായെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍.

ശ്രീലങ്കയെപ്പോലെ
2016 ഒക്ടോബര്‍ മാസത്തോടെ ഐസിസിന്റെ ഇറാഖിലെയും സിറിയയിലേയും സ്വാധീന പ്രദേശങ്ങള്‍ 65000 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

തിരിച്ചടികള്‍ ജൂലൈ മാസത്തോടെ
ജൂലൈ മാസത്തോടെയാണ് ലോകത്തെ ക്രൂരതയുടെ മുഖത്തോടെ വിറപ്പിച്ച ഐസിസിന് സ്വാധീന മേഖലകള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയത്. സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള റോഡ് തുര്‍ക്കി അടച്ചുപൂട്ടിയതോടെ ഐസിസിന്റെ കള്ളക്കടത്തിന് വിലങ്ങുവീണിരുന്നു. വിദേശത്തുനിന്ന് പോരാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ മൊസൂളിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാഖ് തിരിഞ്ഞതും ആഘാതങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്.

സിറിയില്‍ നിന്നുള്ള മടക്കം
മൂന്ന് മാസം മുമ്പാണ് സിറിയയില്‍ ഐസിസ് കയ്യടക്കിവെച്ചിരുന്ന അലെപ്പോ നഗരത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത്. തുര്‍ക്കിയിലെ സായുധ പോരാളികളുടെ സ്വാധീനവും ഐസിസിനെതിരെ നിരന്തമുണ്ടാകുന്ന വ്യോമാക്രമണങ്ങളും ഇതിന് ഒരു പരിധി വരെ സഹായിച്ചിരുന്നു.

റഷ്യയുടെ പോരാട്ടം
അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ പോരാടാനുള്ള റഷ്യയുടെ ലക്ഷ്യം കഴിഞ്ഞ സെപ്തംബറിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയത്. സുപ്രധാന ലക്ഷ്യം ഐസിസിനെതിരെയുള്ള പോരാട്ടമാണെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ സിറിയിയില്‍ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ അപ്രതീക്ഷിത വ്യോമാക്രമണങ്ങളും നടത്തിയിരുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധം
സിറിയന്‍ പ്രസിഡന്റ് അസദിനെതിരെ സിറിയന്‍ വിമതരില്‍ നിന്ന് രൂപമെടുത്ത പോരാട്ടങ്ങളാണ് സിറിയയെ ആഭ്യന്ത യുദ്ധത്തിലെത്തിച്ചത്. അസദ് സര്‍ക്കാരും വിമതരും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് പുറമേയാണ് ഐസിസ് രാജ്യത്ത് വിതയ്ക്കുന്ന ആക്രമണങ്ങള്‍.

റഷ്യ- അമേരിക്കന്‍ സഖ്യം
സിറിയയിലേയും ലിബിയയിലേയും ഐസിസിനെതിരെ പോരാടാന്‍ യുഎന്നിന്റെ നേതൃത്വത്തില്‍ റഷ്യ- അമേരിക്ക സഖ്യമുണ്ടാക്കിയെങ്കിലും ഐസിസിനെതിരെയുള്ള പോരാട്ടത്തിന് ഉതകുന്നതായിരുന്നില്ല സഖ്യം. അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിലും ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications