യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു, മരണം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ
ദില്ലി: യുദ്ധഭൂമിയായ യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കൂടി മരണം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരണപ്പെട്ടത്. 21 വയസ്സായിരുന്നു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. നാല് വര്‍ഷമായി ചന്ദന്‍ യുക്രൈനിലെ വിന്നിസ്റ്റിയയില്‍ വിദ്യാര്‍ത്ഥിയാണ്.
ഫെബ്രുവരി 2ന് പക്ഷാഘാതത്തെ തുടര്‍ന്ന് ചന്ദന്‍ ജിന്‍ഡാലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചന്ദനെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയമാക്കിയിരുന്നു. ചന്ദന്റെ കുടുംബാംഗങ്ങള്‍ യുക്രൈനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.

ഫെബ്രുവരി 7ന് ചന്ദന്റെ പക്കലേത്ത് പഞ്ചാബിലെ കുടുംബത്തില്‍ നിന്ന് ശിഷന്‍ കുമാര്‍, കൃഷ്ണ കുമാര്‍ എന്നിവര്‍ പോയിരുന്നു. തിങ്കളാഴ്ച കൃഷ്ണകുമാര്‍ പഞ്ചാബിലേക്ക് തിരികെ വന്നു. അതിന് ശേഷം ഇന്നലെ കുടുംബത്തിന് ലഭിക്കുന്ന വിവരം ചന്ദന്‍ മരണപ്പെട്ടു എന്നതാണ്. ചന്ദന്റെ അമ്മയും സഹോദരിയും ഈ വാര്‍ത്ത വിശ്വസിക്കാനാകാതെ ഞെട്ടലിലാണ്. റൊമേനിയയില്‍ നിന്നുളള വിമാനത്തില്‍ കഷ്ടപ്പെട്ടാണ് തിരികെ എത്തിയത് എന്നും എംബസിയില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും കൃഷ്ണ കുമാര്‍ പറയുന്നു.
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുകയാണ്. റൊമാനിയന്‍ പട്ടാളക്കാര്‍ വളരെ പരുഷമായിട്ടാണ് പെരുമാറുന്നത് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തങ്ങള്‍ ചന്ദനെ കാണാനായി യുക്രൈനില്‍ പോയപ്പോള്‍ സ്ഥിതിഗതികളെല്ലാം ശാന്തമായിരുന്നു. എന്നാല്‍ പിന്നീട് റഷ്യ യുക്രൈന് മേല്‍ ആക്രമണം ആരംഭിച്ചു. അപ്പോഴാണ് ഒരാളെങ്കിലും തിരിച്ച് പോരണം എന്ന് തീരുമാനിക്കുകയും താന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തത് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
യുക്രൈന്‍-റൊമാനിയ അതിര്‍ത്തിയിലേക്ക് 12 കിലോമീറ്റര്‍ നടന്നാണ് എത്തിയത്. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പട്ടാളക്കാര്‍ ആള്‍ക്കാരെ തള്ളി മാറ്റുകയാണ്. ചിലപ്പോഴൊക്കെ ആകാശത്തേക്ക് അവര്‍ വെടിയുതിര്‍ത്തു. സാഹചര്യം വളരെ ഗുരുതരമായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ശേഖരപ്പ ഗ്യാനഗൗഡ ആണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണത്തില്‍ നവീന്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications