കറുത്തവന് വിലക്കപ്പെട്ട അമേരിയ്ക്ക
കാലിഫോര്‍ണിയ: അമേരിയ്ക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെ ആരംഭിച്ചതല്ല. എന്നാല്‍ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടു. നിരായുധനായ റുമൈന്‍ ബ്രിസ്‌ബോണ്‍(34) എന്ന യുവാവിന്റെ കൊലപാതകമാണ് പ്രതിഷേധങ്ങള്‍ക്ക് കരുത്തേകിയത്.
നിരായുധനായ ഈ യുവാവിനെ ഡിസംബര്‍ രണ്ടിനാണ് മാര്‍ക്ക് റിനെ (30)എന്ന പൊലീസുകാരന്‍ വെടിവച്ച് കൊന്നത്. കൊലപാതകത്തെ ന്യായീകരിയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ വാദഗതി. പലപ്പോഴും കൊല്ലപ്പെടുന്ന കറുത്തവര്‍ഗക്കാരനെ കുറ്റക്കാരനായി ചിത്രീകരിച്ച് പൊലീസുകാര്‍ തലയൂരുന്നത് പതിവാണ്.

ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, ഫിലാഡെല്‍ഫിയ, മിയാമി ഉള്‍പ്പടെ 12 നഗരങ്ങളില്‍ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലയിടത്തും പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തി.
ഒരു വര്‍ഷം അമേരിയ്ക്കന്‍ പൊലീസ് കൊല്ലുന്നവരുടെ എണ്ണം ആയിരത്തോളമാണ്. ഇവരില്‍ നാലില്‍ ഒരു ശതമാനവും നിരായുധരാണ്. പൊലീസ് പോളിസി സ്റ്റഡീസ് കൗണ്‍സില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2012 ല്‍ മാത്രം പൊലീസുകാര്‍ കൊന്ന കറുത്ത വര്‍ഗക്കാരുടെ എണ്ണം 313 ആണ്.












Click it and Unblock the Notifications