Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുത്തവനെ വെടിവച്ച് കൊന്ന് 'നീതി' നടപ്പാക്കുന്ന അമേരിയ്ക്കന്‍ പൊലീസ്

കാലിഫോര്‍ണിയ: മനുഷ്യന്റെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങിടുന്ന സദാചാര പൊലീസിംഗിനെചിരെ കേരളത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ അവകാശ ലംഘനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ് അമേരിയ്ക്കയില്‍ . ചുംബിയ്ക്കാനോ ആശ്ലേഷിയ്ക്കാനോ വേണ്ടിയല്ല സമരം. ഇനിയും അവസാനിച്ചിട്ടില്ലാത്ത വര്‍ണ വിവേചനത്തിനെതിരായ സമരമാണ് യുഎസില്‍ നടക്കുന്നത്. ലോകം വീണ്ടുമൊരു മനുഷ്യവാകാശ ദിനം ആഘോഷിയ്ക്കുന്ന വേളയില്‍ അമേരിയ്ക്കയിലെ നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങുന്നത് .കറുത്തവനെ വേട്ടയാടുന്ന കിരാത നീതിയ്‌ക്കെതിരെ .

അമേരിയ്ക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും കറുത്ത വര്‍ഗക്കാരെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്. അമേരിയ്ക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവും കൂടുതല്‍ .

Racism

നിരായുധരായവരെപ്പോലും പൊലീസുകാര്‍ കശാപ്പ് ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിയ്ക്കുന്നു. ആഫ്രിയ്ക്കന്‍-അമേരിക്കന്‍സാണ് രാജ്യത്ത് പലതരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നത് . നിരത്തില്‍ സ്വതന്ത്രമായി നടക്കാനും പൊലീസിന്‍റെ വേട്ടയാടിലില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് ആയിരക്കണക്കിന് ആളുകള്‍ അമേരിയ്ക്കന്‍ തെരുവുകളില്‍ പ്രതിഷേധിയ്ക്കുന്നത് . സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലും പൊലീസ് അതിക്രമങ്ങള്‍ ഉണ്ടാകാറുള്ളതായി റിപ്പോര്‍ട്ടുണ്ട് . വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിയ്ക്കുമെന്നാണ് അറിയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+