അനുഷ്കയുടെ പരിക്ക് പാകിസ്താനില്‍ വിലക്ക്, ഇസ്ലാം വിരുദ്ധതയെന്ന് സെന്‍സര്‍ ബോര്‍ഡ്
ചിത്രത്തില്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ മോശമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന് ആരോപിച്ചു
ഇസ്ലാമാബാദ്: ബോളിവുഡ് നടി അനുഷ്ക ശര്‍മയുടെ പുതിയ ചിത്രം പരിക്ക് പാകിസ്താന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇസ്ലാം വിരുദ്ധതയുള്ള ഭാഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് കാണിച്ചാണ് പാകിസ്താന് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന ആഭിചാര്യ ക്രിയകള്‍, ഇസ്ലാം മൂല്യങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ എന്നിവ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

അതേസമയം രാജ്യത്ത് ചിത്രത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൊറര്‍ ചിത്രമായ പരി അനുഷ്ക വിവാഹത്തിന് ശേഷം പുറത്ത് വന്ന ചിത്രം കൂടിയാണ്. ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച റിവ്യൂകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ മോശമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പാകിസ്താന് ആരോപിച്ചു. ഹിന്ദു മന്ത്രങ്ങളുമായി ഇസ്ലാം വചനങ്ങളെ ബന്ധിപ്പിച്ചത് ഗുരുത കുറ്റമാണ്. അതോടൊപ്പം മുസ്ലീങ്ങളെ വളരെ മോശമായ രീതിയിലാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് ആരോപിച്ചു.

ഇസ്ലാം ഒരിക്കലും ആഭിചാര്യ ക്രിയകളെ പ്രോത്സാഹിപ്പിക്കുന്നില്ല. പരി അതിനെ പിന്തുണയ്ക്കുന്ന ചിത്രമാണെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. അതേസമയം പാകിസ്താന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ചെയര്മാന് ചൗധരി ഇജാസ് കാമ്ര സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. നേരത്തെ ബോളിവുഡ് ചിത്രം പാഡ്മാനെയും പാകിസ്താന് നിരോധിച്ചിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications