കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി പറയരുതെന്ന് ആപ്പിള്‍; ഗൂഗിളും ഫേസ്ബുക്കും ആ വഴിയിലേക്ക്, തീരുമാനം വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജാതി വിവേചനം അങ്ങ് അമേരിക്ക വരെ നീണ്ടിരിക്കുകയാണ്. യുഎസ്സിലെ ഐടി മേഖലയില്‍ വ്യാപകമായ പരാതിയ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടപെട്ടിരിക്കുകയാണ് ടെക് ഭീമന്മാരായ ആപ്പിള്‍ കമ്പനി. ജോലി സ്ഥലത്ത് ഒരു വിവേചനവും പാടില്ലെന്നാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്. ജാതി വിവേചനം തന്നെ കമ്പനിയില്‍ നിരോധിച്ചിരിക്കുകയാണ് ആപ്പിള്‍.

ഈ പാത പിന്തുടരാന്‍ ഒരുങ്ങുകയാണ് ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ളവര്‍. ഐടി മേഖലയില്‍ വ്യാപക പരാതികളാണ് ജാതി വിവേചനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആപ്പിളിന്റെ നടപടി ഇതിനോടകം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

വംശം, മതം, ലിംഗം, പ്രായം, പാരമ്പര്യം എന്നിവയുടെ പേരിലുള്ള വിവേചനങ്ങള്‍ അനുവദിക്കില്ലെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പേ ഇത് കൊണ്ടുവന്നതാണ് ആപ്പിള്‍. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജാതി വിവേചനം നിരോധിക്കുന്ന ടെക് ഭീമന്മാരില്‍ ആദ്യത്തെയാളാണ് ആപ്പിള്‍. അതേസമയം ജാതി എന്നത് യുഎസ്സിലെ ജീവനക്കാര്‍ക്കും മാനേജര്‍മാര്‍ക്കും റിയണമെന്നില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ട്രെയിനിംഗും ആരംഭിച്ചിട്ടുണ്ട്.

2

2020 ജൂണില്‍ ഒരു പിന്നോക്ക വിഭാഗക്കാരനായ എഞ്ചിനീയറുടെ ആരോപണങ്ങളാണ് ഈ കമ്പനികളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായത്. ഇയാളുടെ കരിയര്‍ രണ്ട് ഉന്നത ജാതിക്കാരായ സീനിയേഴ്‌സ് ഇല്ലാതാക്കിയെന്നാണ് ആരോപിച്ചിരുന്നത്. കാലിഫോര്‍ണിയയിലെ എംപ്ലോയ്‌മെന്റ് റെഗുലേറ്റര്‍ സിസ്‌കോ സിസ്റ്റത്തിനെതിരെ നടപടിയുമെടുത്തിരുന്നു. ഇത് യുഎസ്സില്‍ ജാതിയുടെ പേരിലുള്ള ആദ്യത്തെ തൊഴില്‍ നിയമപോരാട്ടമായിട്ടാണ് കണക്കാക്കുന്നത്.

3

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

അതേസമയം സിസ്‌കോയേക്കാള്‍ ഭീകരമാണ് മറ്റിടങ്ങളിലെ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്. 250ഓളം പരാതികള്‍ ഗൂഗിള്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദളിതുകള്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ നടത്തുന്ന അതിക്രമങ്ങളാണ് ഇത്. ഉന്നത വിഭാഗക്കാരായ ഹിന്ദുക്കള്‍ തങ്ങള്‍ക്കെതിരെ ജാതീയമായ അധിക്ഷേപം ചൊരിയുന്നുവെന്നാണ് സിലിക്കണ്‍ വാലിയിലെ ദളിതുകള്‍ പരാതിപ്പെടുന്നത്. കമ്പനിയിലേക്ക് ജോലിക്കായി തിരഞ്ഞെടുക്കുന്നതും, പുറത്താക്കുന്നതുമായ നടപടികളില്‍ ഈ വിവേചനമുണ്ടെന്നാണ് പരാതി.

4

ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...

അതേസമയം ജാതി വിവേചനത്തെ തള്ളുന്ന നിയമങ്ങളൊന്നും ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നിവരൊന്നും കൊണ്ടുവന്നിട്ടില്ല. പക്ഷേ ആപ്പിളിന്റെ പുതിയ നിയമത്തോടെ ഇവര്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം വിവേചനങ്ങളോട് താല്‍പര്യമില്ലെന്നും, കടുത്ത നടപടി തന്നെയുണ്ടാവുമെന്നും ഈ കമ്പനികള്‍ പറയുന്നു. ഈ കമ്പനികളെല്ലാം നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. സിസ്‌കോ പറയുന്നത് കാലിഫോര്‍ണിയയില്‍ ജാതി സംരക്ഷിത വിഭാഗമാല്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ്.

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
apple bans caste discrimination, google and facebook follow same root
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X