Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ മോഹം നടക്കില്ല; ഗാസ പുനർനിർമ്മിക്കാൻ ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ, ചിലവ് 53 ബില്യൺ ഡോളർ

കെയ്‌റോ: ഗാസ ഏറ്റെടുത്ത് കൊണ്ട് പുതിയ പദ്ധതികൾ നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ള ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ. തിരക്കിട്ട നീക്കത്തിന് ഒടുവിൽ പലസ്‌തീൻ അതോറിറ്റിയുടെ (പിഎ) ഭാവി ഭരണത്തിന് കീഴിൽ ഗാസ പുനർനിർമ്മിക്കാനുള്ള 53 ബില്യൺ ഡോളർ (42 ബില്യൺ പൗണ്ട്) പദ്ധതിക്കാണ് അറബ് നേതാക്കൾ അംഗീകാരം നൽകിയിരിക്കുന്നത്.

വംശീയ ഉന്മൂലനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിവിധ കോണുകളിൽ നിന്ന് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഗാസയിലെ പലസ്‌തീൻ ജനതയെ മാറ്റിപാർപ്പിക്കുക എന്നതായിരുന്നു ട്രംപ് മുന്നോട്ട് വച്ച ഫോർമുല. തന്റെ ആദ്യ ഭരണ കാലത്ത് തന്നെ വാഷിംഗ്‌ടണിലെ പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഓഫീസ് ട്രംപ് അടച്ചുപൂട്ടിയിരുന്നു.

trumpandgazanew

ഇസ്രായേലിന് കൂടുതൽ പിന്തുണ നൽകുന്ന തീരുമാനം ആയിരുന്നു ഇത്. ഗാസയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ യുഎസ് കൊണ്ട് വരുമ്പോൾ തന്നെ അവിടെ നിന്നും തദ്ദേശീയരായ പലസ്‌തീൻകാരെ ഒഴിവാക്കുക എന്ന നയം കൂടി അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. ഇവരെ ഏതെങ്കിലും അറബ് രാഷ്ട്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയാണ് ട്രംപ് നിർദ്ദേശം വച്ചത്.

അതിനിടെ ഒക്‌ടോബർ 7ലെ ഹമാസിന്റെ ആക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികളുടെ ഫലമായി ഉണ്ടായ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പുനർനിർമ്മാണ പദ്ധതി പരാജയപ്പെട്ടുവെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറബ് നേതാക്കളുടെ പുതിയ തീരുമാനത്തോട് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്.

എന്നാൽ ഇതിനെ സ്വാഗതം ചെയ്യുകയാണ് ഹമാസ്, എങ്കിലും പദ്ധതി വിജയത്തിലേക്ക് എത്തിക്കാനുള്ള മാർഗങ്ങൾ അറിയിക്കണമെന്നും അവർ വ്യക്തമാക്കുന്നു. അറബ്, ഇസ്‌ലാമിക പിന്തുണ തേടുന്നതിന് മുന്നോട്ടുള്ള ചുവടുവെപ്പായി ഹമാസ് ഇതിനെ കണക്കാക്കുന്നു, മാത്രമല്ല യുഎസ് നീക്കത്തിന് ബദലായി ഇത് മാറുകയും ചെയ്യുമെന്ന് അവർ കണക്ക് കൂട്ടുന്നു.

കെയ്‌റോയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ അവതരിപ്പിച്ച പുതിയ നിർദ്ദേശം, യുദ്ധത്തിൽ നശിച്ച പ്രദേശത്തിന് അടിയന്തര ദുരിതാശ്വാസം, തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണം, ദീർഘകാല സാമ്പത്തിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നാണ്. ഇത് ഗാസയുടെ പൂർണ തോതിലുള്ള വികസനത്തിന് ഏറെ സഹായകരമാവും.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൽ ഫത്താഹ് അൽ-സിസി ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ തന്റെ സർക്കാരിന്റെ പുനർനിർമ്മാണ പദ്ധതി പലസ്‌തീനികളെ അവരുടെ ഭൂമിയിൽ തുടരാൻ അനുവദിക്കുമെന്ന് പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സംഘടന പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസിനെ ഒഴിവാക്കി, മേഖലയിലെ പ്രബലമായ രാഷ്ട്രീയ ശക്തിയായ പിഎൽഒയുടെ കീഴിൽ പലസ്‌തീൻ പ്രാതിനിധ്യം ഏകീകരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. എന്നാൽ യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട പ്രദേശം ആരാണ് തുടർന്ന് കൈകാര്യം ചെയ്യുക എന്നതിൽ ഈജിപ്ഷ്യൻ സർക്കാർ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+