ജോലി സ്‌നാക്ക് കമ്പനിയില്‍, ചെയ്യേണ്ടത് ഉറക്കം മാത്രം; വെറൈറ്റി ജോലിയുമായി ജപ്പാന്‍ കമ്പനി
ടോക്യോ: ചില ജോലികള്‍ അങ്ങനെയാണ്, കേട്ടാല്‍ തന്നെ നമ്മള്‍ ചിരിച്ച് പോകും. ജപ്പാനില്‍ നിന്നുള്ള ഒരു കമ്പനിയുടെ ജോലി ഓഫര്‍ കേട്ടാല്‍ ആരും ചിരിച്ച് പോകും. ലോകപ്രശസ്ത സ്‌നാക്ക് കമ്പനിയായ കാല്‍ബീയുടെ ഓഫറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവര്‍ക്ക് ചെയ്യേണ്ട ജോലിയാണ് ഏറ്റവും രസകരം.
ഉറക്കം മാത്രം മതിയെന്നാണ് ഇവര്‍ പറയുന്നത്. അതിനായി ഈ ജോലിക്ക് പറ്റിയ കൃത്യമായ ആളുകളെ തേടിക്കൊണ്ടിരിക്കുകയാണ് കമ്പനി. ഇവരുടെ പരസ്യവും പുറത്തുവന്നിട്ടുണ്ട്. ഉറങ്ങാനായുള്ള ജോലിയെന്ന പരസ്യമാണ് സോഷ്യല്‍ മീഡിയ ഈ കമ്പനിയെ ഏറ്റെടുക്കാന്‍ കാരണം.

അതേസമയം എല്ലാ കമ്പനിയും ചോദിക്കുന്നത് പോലെ പരിചയസമ്പത്തൊന്നും കാല്‍ബീ ചോദിക്കുന്നില്ല. യാതൊരു പരിചയസമ്പത്തും ജോലിക്കായി വേണ്ടതില്ലെന്ന് ഇവര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ടോക്യോ ആസ്ഥാനമാക്കിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഉറക്കത്തിന് വേണ്ട ഉല്‍പ്പന്നമായ നയൂമിന്‍ നിര്‍മിക്കുന്നുണ്ട്.
ഇത് ഉപയോഗിക്കുന്ന ജോലിക്കാണ് ആളെ ആവശ്യം. പണം നല്‍കിയ ഉറക്ക പരിശോധനയാണ് ഇവര്‍ക്ക് ആവശ്യം. ഡിസംബര്‍ ഒന്‍പത് മുതല്‍ ജോലിക്കായി പ്രവേശിച്ച് തുടങ്ങാമെന്നാണ് അറിയിച്ചിരിക്കുന്നത്. ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്ലീപ്പ് പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്രോഗമിന്റെ ഭാഗമാവും.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
മസാഹി യനാഗിസാവ എന്നയാളുടെ മേല്‍നോട്ടത്തിലായിരിക്കും ഉറക്കം മെച്ചപ്പെടുത്താനുള്ള പരിശീലനമുണ്ടാവുക. യനാഗിസാവ ഉറക്കത്തില്‍ പഠനം നടത്തുന്ന വിദഗ്ധനും, സുക്കുബ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമാണ്. ഇന്റഗ്രേറ്റീവ് സ്ലീപ്പ് മെഡിസിനുള്ളതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവര്‍ക്ക് വീടുകളില്‍ തന്നെ ഉറങ്ങാം.
പക്ഷേ ജോലിക്കായി എത്തിയവരുടെ മസ്തിഷ്‌കത്തിലെ തരംഗങ്ങള്‍ ഒരു ഉപകരണം ഉപയോഗിച്ച് അളക്കും. ഇത് വിവിധ രാത്രികളിലെ ഉറക്കത്തിലൂടെയാണ് പരിശോധിക്കുക. ഉറക്കത്തിന്റെ ദൈര്‍ഘ്യവും, മികവും, പഠന ഫലവും സോഷ്യല്‍ മീഡിയയിലൂടെ ലഭ്യമാക്കും.
കൊവിഡിനെ തുടര്‍ന്ന് ആളുകളുടെ ജീവിതശൈലികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. കാല്‍ബീയുടെ സ്ലീപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം ആളുകള്‍ക്ക് സ്വയം നവീകരിക്കാന്‍ അവസരമൊരുക്കും.
ഇവര്‍ക്ക് ഇതിലൂടെ സ്വന്തം ഉറക്കത്തിന്റെ മികവും, ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ സാധിക്കും. അഞ്ച് ആളുകള്‍ക്ക് ഏകദേശം 360 ഡോളറാണ് ഇങ്ങനൊരു ജോലിക്കായി കമ്പനി നല്‍കുന്നത്. ഇവര്‍ക്ക് പഠനത്തിന്റെ ഭാഗമാകാം. അതേസമയം ഇവര്‍ക്ക് ഉറക്കത്തിന്റെ മികവ് വര്‍ധിപ്പിക്കാനായാല്‍ ഇത്രയും പണം നല്‍കുമെന്നും കമ്പനി അറിയിച്ചു.












Click it and Unblock the Notifications