ഖത്തര്‍ ലോകകപ്പിലേക്ക് 2000 പൗണ്ട് മാംസം; വിചിത്ര നടപടിയുമായി അര്‍ജന്റീനയും ഉറുഗ്വായും
ദോഹ: ഖത്തര്‍ ലോകകപ്പില്‍ വിചിത്ര നടപടികളുമായി രണ്ട് ടീമുകള്‍. ഇന്ന് മത്സരം തുടങ്ങാനിരിക്കെയാണ് പുതിയ തീരുമാനം. രണ്ടായിരം പൗണ്ട് മാംസമാണ് ഇവര്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നത്. അര്‍ജന്റീന, ഉറുഗ്വായ് ടീമുകളാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്. ഇരുടീമിലെയും കളിക്കാര്‍ക്ക് വേണ്ടിയാണ് ഈ തീരുമാനം.
ഇവരുടെ ടീമിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം മിസ് ചെയ്യാതിരിക്കാനാണ് മാംസം കൊണ്ടുവരുന്നത്. വളരെ വിചിത്ര നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഉറുഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്നാഷ്യ അലോന്‍സോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഉറുഗ്വായ് ടീമിന് ഏറ്റവും മികച്ച പോഷകാഹാരങ്ങളാണ് നല്‍കാറുള്ളത്. എയുഎഫ് ഈ രാജ്യത്തെ ഒരു അംബാസിഡറാണ്. അത് മറ്റൊരു അംബാസിഡറെ ഒപ്പം കൊണ്ടുപോവുകയാണ്. ആ അംബാസിഡറാണ് ഉറുഗ്വായിലെ മാംസം. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇറച്ചിയാണ് ഉറുഗ്വായിലേതെന്നും അലോണ്‍സോ അവകാശപ്പെട്ടു.
രാജ്യത്തേക്ക് ഫിഫ ലോകകപ്പ് നേടി കൊണ്ടുവരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കളിക്കാര്‍ മാത്രമല്ല ടീമിനെ ആ ലക്ഷ്യത്തിലെത്തിക്കാന്‍ നിശ്ചയദാര്‍ഢ്യം കാണിക്കുന്നത്. ഉറുഗ്വയാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റിന്റെ പ്രസിഡന്റ കോണ്‍റാഡോ ഫെര്‍ബറും അതിനായി ശ്രമിക്കുന്നുണ്ട്.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
ഉറുഗ്വായ് ഏറ്റവും മികച്ച നിലവാരത്തിലുള്ള ഇറച്ചികള്‍ എത്തിക്കാനാണ് ശ്രമം. ലോകകപ്പ് അതിന് ഏറ്റവും പറ്റിയ വേദിയാണെന്നും കോണ്‍റാഡോ ഫെര്‍ബര്‍ പറഞ്ഞു. അതേസമയം ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ മാംസ ഭക്ഷണത്തിന് പേരുകേട്ട രാജ്യങ്ങളാണ്.
അതിലുപരി ഇവിടെയുള്ള ഇറച്ചികളിലെ വൃത്തിയും മികച്ച നിലവാരവും ലോകത്ത് തന്നെ അറിയപ്പെടുന്നതാണ്. ഏറ്റവും കൂടുതല്‍ മാംസം വില്‍ക്കുന്ന ലോകത്തെ തന്നെ രണ്ട് വലിയ രാജ്യങ്ങളാണ് അര്‍ജന്റീനയും ഉറുഗ്വായും. ഇവിടെ കിട്ടുന്ന അസാഡോ എന്ന ഭക്ഷണം വളരെ പ്രശസ്തമാണ്.
പല വിധത്തിലും മാംസവും സോസേജുകളും ഉപയോഗിച്ചാണ് അസാഡോ ഉണ്ടാക്കുന്നത്. ഗ്രില്‍ഡ് ഡിഷാണിത്. അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമാണിത്. ഈ ഡിഷ് വളരെ പ്രധാനമാണെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്‌കലോനി പറഞ്ഞു. അദ്ദേഹത്തിന്റെയും പ്രിയ ഭക്ഷണമാണ് അസാഡോ. അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത് കഴിക്കുന്ന സമയങ്ങളിലാണ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് സമാധാനത്തോടെ സംസാരിക്കുന്നത്.
അത് മാംസം കഴിക്കുന്നത് മാത്രമല്ല, ആ സമയങ്ങള്‍ ആസ്വദിക്കുന്നതാണ് പ്രധാനംമെന്നും സ്‌കലോനി പറഞ്ഞു. അതേസമയം ഇരുടീമുകളും വലിയ മുന്നേറ്റം ഇത്തവണ ലോകകപ്പില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications