Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

ഭൂമി ഏറ്റവുമധികം ഭയപ്പെടുത്തുന്ന ഒരു കാര്യം അടുത്ത 24 മണിക്കൂറിനുള്ളില്‍ സംഭവിക്കും. ഇത് ഭൂമിയിലേക്ക് വന്നിറങ്ങിയാല്‍ ചിലപ്പോള്‍ അത് തകര്‍ച്ചയ്ക്ക് വരെ വഴിവെച്ചേക്കും.

EARTH ASTEROID

വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണികള്‍ തുടരെ വരുന്നുണ്ട്. ചിലപ്പോള്‍ പ്രതീക്ഷയായി ധാരാളം ആകാശ വിസ്മയങ്ങളും കാണാം. എന്നാല്‍ ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന പുതിയൊരു കാര്യം ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണ്. മറ്റൊന്നുമല്ല ഒരു ഛിന്നഗ്രഹമാണ് വരുന്നത്. ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ ഭൂമിയിലേക്ക് തുടരെ വരുന്നുണ്ട്.

എന്നാല്‍ അതിനും അപ്പുറത്തുള്ള ഒരു കാര്യമാണ് ഇത്തവണ സംഭവിക്കാന്‍ പോകുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു ഛിന്നഗ്രഹം നമ്മുടെ ഭൂമിയുടെ ഏറ്റവും അടുത്തെത്തിയിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇനി നടക്കാന്‍ പോകുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. എന്തൊക്കെ സംഭവിക്കുമെന്ന് വിശദമായി പരിശോധിക്കാം.

ഡെലിവെറി ട്രക്കിന്റെ വലിപ്പം

ഡെലിവെറി ട്രക്കിന്റെ വലിപ്പം

ഭൂമി ഏറ്റവും ഭീഷണിയായി കാണുന്ന ബഹിരാകാശ അപകടങ്ങളിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍. ഇത്തവണ വരുന്നതും അത്തരമൊരു ഭീകരനാണ്. ഒരു ഡെലിവെറി ട്രക്കിന്റെ വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവും. ഭൂമിക്ക് തൊട്ടടുത്ത് വരെ ഇത് എത്തും. ഇങ്ങനെയൊന്ന് ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അത്രയും അടുത്തായിട്ടാണ് ഇവ എത്തുന്നത്. അതേസമയം ഭൂമിയുടെ ഉപഗ്രഹങ്ങള്‍ പ്രദക്ഷിണം വെക്കുന്നതിന്റെ തൊട്ടടുത്തായിട്ടാണ് ഇവ എത്തുക. ഇത് അപകടം പിടിച്ചൊരു വരവ് കൂടിയാണ്.

വഴിമാറ്റി വിടാന്‍ സാധിക്കുമോ

വഴിമാറ്റി വിടാന്‍ സാധിക്കുമോ

ദീര്‍ഘകാലമായി ഛിന്നഗ്രഹങ്ങളെ വഴിമാറ്റി വിടണമെന്ന ആവശ്യം ശാസ്ത്രലോകത്ത് നിന്ന് ഉയരുന്നുണ്ട്. അതായത് നിരന്തരം ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിച്ച ശേഷം അതിനെ ഭൂമിയിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വഴിമാറ്റി വിടുന്ന രീതിയാണിത്. അതല്ലെങ്കില്‍ ഇവ തകര്‍ത്ത് കളയുകയും ചെയ്യാം. പക്ഷേ തകര്‍ത്ത് കഴിഞ്ഞാലും ഈ അപകടം ഭൂമിയിലേക്ക് വരാമെന്നാണ് ചിലര്‍ കരുതുന്നത്. ചെറിയ കഷ്ണങ്ങളായി ചിതറിയില്ലെങ്കിലാണ് ഈ പ്രശ്‌നമുള്ളത്. നേരത്തെ അത്തരമൊരു രീതി ശാസ്ത്ര സംഘങ്ങള്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു.

നാസ പറയുന്നത് ഇങ്ങനെ

നാസ പറയുന്നത് ഇങ്ങനെ

ഇത് പുതിയതായി കണ്ടെത്തിയ ഛിന്നഗ്രഹമാണെന്ന് നാസ പറയുന്നത്. ദക്ഷിണ അമേരിക്കന്‍ മേഖലയ്ക്ക് മുകളിലൂടെയാണ് ഇത് കടന്ന് പോകുക. ഏകദേശം 3600 കിലോമീറ്റര്‍ മുകളിലായിട്ടാവും ഇത്. യുഎസ് സമയം 7.27ന് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകാം. അതേസമയം ഇന്ത്യയില്‍ ഇത് വെള്ളിയാഴ്ച്ച രാത്രി 12.27ന് ആയിരിക്കും സംഭവിക്കുക. അതേസമയം ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് നാസ പറയുന്നത്. ഇവ ഭൂമിയെ ഇടിക്കാന്‍ സാധ്യതയില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേരത്തെ നാസയുടെ കണ്ണുവെട്ടിച്ച് ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയത് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

വളരെ അടുത്തെത്തിയാലും പേടിക്കേണ്ട

വളരെ അടുത്തെത്തിയാലും പേടിക്കേണ്ട

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

അപകടകരമായ രീതിയില്‍ ഏറ്റവും അടുത്താണ് ഈ ഛിന്നഗ്രഹം എത്തുന്നത്. വളരെ ചെറിയ ദൂരത്തിന്റെ വ്യത്യാസത്തിലാണ് ഇവ കടന്നുപോവുക. നേരത്തെ വന്ന ഛിന്നഗ്രഹങ്ങളേക്കാള്‍ ഒക്കെ ചെറിയ വ്യത്യാസമാണ് ഇതിന് ഉണ്ടാവുക. ഭൂമിക്ക് ഏറ്റവും അടുത്തെത്തിയാലും ഇവയെ തല്‍ക്കാലം ഭയക്കേണ്ടതില്ലെന്ന് നാസ പറയുന്നു. കാരണം ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോള്‍ തന്നെ നല്ലൊരു ഭാഗവും കത്തിനശിക്കും. ഇതിന്റെ വലിയ ഭാഗങ്ങള്‍ ഉല്‍ക്കാശകലങ്ങളായി താഴേക്ക് പതിക്കും. അത് വായുവില്‍ നിന്ന് തന്നെ കത്തി നശിക്കുന്നത് കൊണ്ട് ഭീഷണിയുണ്ടാവില്ല.

നാസയുടെ വിലയിരുത്തല്‍ ഇങ്ങനെ

നാസയുടെ വിലയിരുത്തല്‍ ഇങ്ങനെ

നാസയുടെ ഹസാര്‍ഡ് അസസ്‌മെന്റ് സിസ്റ്റം ഇതിന്റെ ആഘാതം എത്രത്തോളമാണെന്ന് പഠിക്കുന്നുണ്ട്. ഇവരാണ് ഛിന്നഗ്രഹങ്ങളുടെ അപകടസാധ്യതകള്‍ വിലയിരുത്തുന്നത്. എന്തായാലും ഭൂമിയുമായി ഇടിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് എത്ര അകലത്തില്‍ വരെയാണ് എത്തുകയെന്ന് മാത്രം കൃത്യമായി പറയാനാവില്ലെന്ന് നാസയുടെ സ്‌കൗട്ടിന്റെ ഡെവലപ്പര്‍ ഡേവിഡ് ഫര്‍ണോച്ചിയ പറഞ്ഞു. ക്രൈമിയയില്‍ വെച്ചാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് നിരവധി നിരീക്ഷണങ്ങളിലൂടെയാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥം കണ്ടെത്തിയത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്നാണ് ഇവയുടെ സഞ്ചാര പഥത്തില്‍ മാറ്റം വരിക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+