Get Updates
Get notified of breaking news, exclusive insights, and must-see stories!

നാസ പറഞ്ഞ ആ ഭീകരനെത്തുന്നു; 65 അടി നീളം, ഭൂമിക്ക് ഇനി സംഭവിക്കുക ഇക്കാര്യങ്ങള്‍

asteroid

വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണികളുണ്ടോ? പലതുമുണ്ടെങ്കിലും അത് കൃത്യമായി ഏതൊക്കെയാണെന്ന് പറയാന്‍ നമുക്ക് സാധിക്കാറില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് ബഹിരാകാശത്ത് നിന്ന് ധാരാളം അപകടങ്ങള്‍ നമ്മളെ തേടിയെത്താം. അത് ഒരു ഘട്ടത്തില്‍ ഭൂമിയിലെ നാഗരികതയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യും. പക്ഷേ ആ ഇവന്റുകള്‍ ഏതൊക്കെ ഘട്ടത്തില്‍ നടക്കുമെന്ന് ആര്‍ക്കും അറിയില്ല.

ആറര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെ ഇല്ലാതാക്കിയത് അത്തരത്തിലുള്ള ഒരു ഉല്‍ക്കാവര്‍ഷമായിരുന്നു. അന് ഭൂമിയിലെ സകല ജീവജാലങ്ങളും ഇല്ലാതായിരുന്നു. അതുപോലൊരു അപകടം ഭൂമിയെ തേടി വരുന്നുവെന്നാണ് നാസയുടെ മുന്നറിയിപ്പ്. അത് എന്താണെന്ന് പരിശോധിക്കാം....

ഭൂമിയെ തകര്‍ക്കാനെത്തുന്ന ശക്തികള്‍

ഭൂമിയെ തകര്‍ക്കാനെത്തുന്ന ശക്തികള്‍

ഭൂമിയെ നിരന്തം തകര്‍ക്കാനെത്തുന്ന ശക്തികളാണ് ഛിന്നഗ്രഹങ്ങള്‍. അതിന്റെ വലിപ്പവും, വേഗവും അനുസരിച്ചാണ് ഭൂമിയില്‍ എത്രത്തോളം വലിയ നാശനഷ്ടങ്ങളാണ് ഇവ ഉണ്ടാക്കുകയെന്ന് വിലയിരുത്തുക. എന്തായാലും സര്‍വനാശത്തിനുള്ള കരുത്ത് ഛിന്നഗ്രഹങ്ങളുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പള്‍സഷന്‍ ലബോറട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയൊരു വെല്ലുവിളിയാണ് ഭൂമി ഇപ്പോള്‍ നേരിടാന്‍ പോകുന്നത്. അതിതീവ്രമായ പ്രഹരശേഷിയുള്ള ആസ്‌ട്രോയിഡാണ് ഇപ്പോള്‍ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്.

65 അടി നീളമുള്ള അതിശക്തന്‍

65 അടി നീളമുള്ള അതിശക്തന്‍

നിസാരമായി തള്ളിക്കളയാവുന്ന ഭീഷണിയല്ല ഭൂമി നേരിടുന്നത്. 65 നീളമുള്ള ഛിന്നഗ്രഹമാണിത്. 2023 ഇസെഡ് എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് രാത്രിയോടെ ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കാനാണ് സാധ്യത. നാസയാണ് ഇതിന്റെ വലിപ്പവും, വേഗവും, എല്ലാം പുറത്തുവിട്ടത്. 16 മീറ്ററിനും 35 മീറ്ററിനും ഇടയിലാണ് ഇസെഡിന്റെ വ്യാസം. പക്ഷേ പടുകൂറ്റന്‍ ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ ഇഴ വരില്ല. അത്രത്തോളം വലിപ്പമില്ല ഇതിന് എന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയുടെ ഏറ്റവും അടുത്തെത്തും

ഭൂമിയുടെ ഏറ്റവും അടുത്തെത്തും

നാസ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഭയപ്പെടുത്തുന്ന സാഹചര്യം ഉണ്ടെന്നാണ് പറയുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തേക്കാണ് ഇത് വരുന്നതെന്നാണ് മുന്നറിയിപ്പ്. 6.23 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് എത്തുക. ഇവിടെ നിന്ന് ഗതിമാറ്റം സംഭവിച്ചാല്‍ ഭൂമിക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം. നാസയുടെ അടക്കം റഡാറുകള്‍ക്ക് ഇവയുടെ സഞ്ചാരപദം കൃത്യമായി നിര്‍ണയിക്കാനാവാത്ത സാഹചര്യമുണ്ടാവാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഭൂമിയില്‍ ഛിന്നഗ്രഹങ്ങള്‍ പതിക്കാറുണ്ട്. അത്തരത്തില്‍ റഷ്യയില്‍ മുമ്പൊരിക്കല്‍ ഛിന്നഗ്രഹം പതിച്ചിരുന്നു.

അതിവേഗത്തിലുള്ള സഞ്ചാരം

അതിവേഗത്തിലുള്ള സഞ്ചാരം

ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!

അതിവേഗത്തിലാണ് ഈ കൊച്ചുഭീകരന്‍ ഭൂമിയിലേക്ക് വരുന്നത്. 23760 കിലോമീറ്റര്‍ വേഗമാണ് മണിക്കൂറില്‍ ഈ ഛിന്നഗ്രഹത്തിനുള്ളത്. ഇപ്പോഴുള്ള സഞ്ചാരപഥത്തിലൂടെയാണ് അതിന്റെ സഞ്ചാരമെങ്കില്‍ അത് ഭൂമിയെ ബാധിക്കാതെ മുന്നോട്ട് പോകും. പക്ഷേ ഛിന്നഗ്രഹങ്ങള്‍ അപ്രവചനീയമായി സഞ്ചരിക്കുന്നവരാണ്. ഭൂമിക്ക് നേരെ വരുന്ന എല്ലാ ഛിന്നഗ്രഹങ്ങളുടെ നമ്മുടെ ഗ്രഹത്തിന് ഭീഷണിയല്ല. പക്ഷേ അവയെ കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഒന്നില്‍ മാത്രം ഒതുങ്ങില്ല

ഒന്നില്‍ മാത്രം ഒതുങ്ങില്ല

ഈ ഛിന്നഗ്രഹം മാത്രമല്ല ഭൂമിയിലേക്ക് വരുന്നത്. ഭീഷണിയായി നിരവധി ഛിന്നഗ്രഹങ്ങള്‍ വേറെയുണ്ട്. നാസ ഇവയെ നിരീക്ഷിക്കാന്‍ ടെലസ്‌കോപ്പുകള്‍, സാറ്റലൈറ്റുകള്‍ എന്നിവയെ ഉപയോഗിക്കാറുണ്ട്. ഈ ആഴ്ച്ച തന്നെ നിരവധി ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. അതിലൊന്ന് 44 അടി നീളമുള്ള 2016 ഡബ്യു എച്ച് എന്ന ഛിന്നഗ്രഹവും ഭൂമിയെ കടന്നുപോകുന്നുണ്ട്. ഇന്ന് തന്നെയാവും അതിന്റെ വരവ്. 6.93 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഇത് കടന്നുപോകുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+