Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

ബാബാ വംഗയെ അറിയുമോ? അറിയാതിരിക്കാന്‍ യാതൊരു വഴിയുമില്ല. ജീവിച്ചിരിക്കുന്ന കാലത്തെ ഓരോ വര്‍ഷത്തെയും പ്രവചനം നടത്തിയവരാണ് ബാബ വംഗ. ഓരോ വര്‍ഷത്തെയും കാര്യങ്ങളില്‍ നല്ലൊരു ഭാഗവും ഫലിച്ച് വരികയാണ്. അവര്‍ പ്രവചിച്ച കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വര്‍ഷത്തെ അവരുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ ജ്യോതിഷികളെ പോലും അമ്പരപ്പിച്ചിരിക്കുന്നത്.

ശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെ

ആറ് മാസം പിന്നിട്ടപ്പോള്‍ തന്നെ രണ്ട് പ്രവചനങ്ങള്‍ ശരിയായി കഴിഞ്ഞു. ഇനിയുള്ള ആറ് മാസത്തില്‍ ബാക്കിയുള്ളതും സംഭവിക്കാനാണ് സാധ്യത. ലോകം മുഴുവന്‍ അമ്പരന്ന് നില്‍ക്കുകയാണ്. എന്തായാലും എന്തൊക്കെയാണ് അവര്‍ പറഞ്ഞതെന്ന് വിശദമായി പരിശോധിക്കാം...

1

അന്ധയായ ആത്മജ്ഞാനായിയാണ് ബാബ വംഗ അറിയപ്പെടുന്നത്. ഇവരാണ് സെപ്തറ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണങ്ങളും ബ്രിട്ടനിലെ ബ്രെക്‌സിറ്റുമെല്ലാം പ്രവചിച്ചത്. 2022നെ കുറിച്ച് ആറ് പ്രവചനങ്ങളാണ് ബാബ വംഗ നടത്തിയത്. ഇതില്‍ രണ്ണെം ഇതുവരെ ഫലിച്ചിരിക്കുകയാണ്. ബാല്‍കന്‍സിന്റെ നോസ്ട്രഡാമസ് എ്‌ന പേരിലും ഇവര്‍ അറിയപ്പെട്ടത്. പറയുന്നതില്‍ 85 ശതമാനവും പ്രവചനങ്ങളം സത്യമായിട്ടുണ്ട്. ഓരോ വര്‍ഷവും ഇവരുടെ പ്രവചനങ്ങളിലെ സത്യം അറിയാന്‍ ആളുകള്‍ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

2

ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, 2004ലെ തായലന്‍ഡിലെ സുനാമി ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റാവും തുടങ്ങിയ ബാബ വംഗയുടെ പ്രവചനങ്ങളെ വളരെ പ്രശസ്തമാണ്. വാന്‍ജല ഗുഷ്‌തെരോവ് എന്നിവരാണ് ബാബു വംഗയുടെ യഥാര്‍ത്ഥ പേര്. ദൈവം ഭാവി കാണാനുള്ള അപൂര്‍വായ ഒരു സമ്മാനം തനിക്ക് തന്നതാണെന്ന് ഇവര്‍ പറയുന്നു. പന്ത്രണ്ടാം വയസ്സില്‍ ഒരു വലിയ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ബാബ വംഗയ്ക്ക് കാഴ്ച്ച നഷ്ടമായത്. അതിന് ശേഷം ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് മുന്‍കൂട്ടി കാണാന്‍ ദൈവത്തില്‍ നിന്ന് അപൂര്‍വമായ സമ്മാനം തനിക്ക് ലഭിച്ചതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു.

3

1996ല്‍ ബാബ വംഗ മരിക്കുമ്പോഴേക്ക് 5079 വരെയുള്ള കാര്യങ്ങള്‍ ഇവര്‍ പ്രവചിച്ച് വെച്ചിട്ടുണ്ട്. ആ വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നാണ് അവര്‍ പറയുന്നത്. 2022ല്‍ വലിയ പ്രളയങ്ങള്‍ ഓസ്‌ട്രേലിയയെയും ഏഷ്യന്‍ രാജ്യങ്ങളെയും ബാധിക്കുമെന്നായിരുന്നു ബാബ വംഗയുടെ പ്രവചനം. ഇത് കൃത്യമായിരിക്കുകയാണ്. അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ ശക്തമായി തന്നെ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരിക്കുന്നത്.

4

വന്‍ നഗരങ്ങളില്‍ കടുത്ത ജലക്ഷാമവും വരള്‍ച്ചയും അനുഭവപ്പെടുമെന്നാണ് ബാബു വംഗയുടെ ശരിയായ രണ്ടാമത്തെ പ്രവചനം. യൂറോപ്പ്യന്‍ രാജ്യങ്ങളായ പോര്‍ച്ചുഗലും ഇറ്റലിയും വലിയ വരള്‍ച്ചയിലാണ്. പൗരന്മാരോട് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുരാജ്യങ്ങളും. 1950കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശം വരള്‍ച്ചയാണ് ഇറ്റലി നേരിടുന്നത്. സൈബീരിയയില്‍ മറ്റൊരു മഹാമാരിയുണ്ടാവുമെന്നും, ഇന്ത്യയില്‍ ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും ഛിന്നഗ്രഹത്തിലൂടെ അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുമെന്നും, വിര്‍ച്വല്‍ റിയാലിറ്റിയുടേതാവും ലോകമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.

5

സൈബീരിയയില്‍ ശാസ്ത്രജ്ഞരാണ് പുതിയ കടുത്ത അപകടകാരിയായ വൈറസിനെ കണ്ടെത്തുകയെന്ന് വംഗ പ്രവചിച്ചിരുന്നു. ഇന്ത്യയില്‍ കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത വരള്‍ച്ചയുമുണ്ടാവും. ഇതിലൂടെ വെട്ടുക്കിളി കൂട്ടത്തിന്റെ വലിയ ആക്രമണം ഉണ്ടാവുമെന്നും ബാബ വംഗ പറയുന്നു. 2023ല്‍ ഭൂമിയുടെ ഭ്രമണപഥം മാറുമെന്നും 2028ല്‍ ബഹിരാകാശ ശാസ്ജ്ഞ്രര്‍ ശുക്രനിലെത്തുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു. 2046ല്‍ ആളുകള്‍ നൂറ് വര്‍ഷത്തിലേറെ ജീവിക്കാന്‍ തുടങ്ങും. അവയവ മാറ്റിവെക്കല്‍ സാങ്കേതിവിദ്യയാണ് ഇതിന് കാരണം. 2100ല്‍ രാത്രി എന്നത് ഇല്ലാതാവും. പകരം കൃത്രിമമായി സൂര്യപ്രകാശം ഭൂമിയുടെ ഓരോ ഭാഗത്തായി പതിക്കാന്‍ തുടങ്ങും. 5079ല്‍ ലോകം അവസാനിക്കുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+