ശിവസേനയിലെ പ്രശ്നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെ
മുംബൈ: ശിവസേനയിലെ തകര്‍ച്ചയ്ക്ക് കാരണം എന്താണ്. ഉദ്ധവ് താക്കറെ അല്ലെന്ന് നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു. അത് മറ്റൊരു നേതാവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സഞ്ജയ് റാവത്താണ് ആ വില്ലനെന്ന് നേതാക്കള്‍ പറയുന്നു. മഹാവികാസ് അഗാഡിയുടെ രണ്ടരവര്‍ഷത്തെ ഭരണത്തില്‍ നിറഞ്ഞ് നിന്ന ഏക നേതാവും റാവത്താണ്. ശിവസേനയുമായും സഖ്യവുമായും ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം റാവത്ത് നിറഞ്ഞ് നിന്നു.
കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു.... മഹാരാഷ്ട്രയില്‍ ശിവസേനയെ പൂട്ടാന്‍ കൈകൊടുത്ത് ഫട്നാവിസ്
ബിജെപിയുമായുള്ള ശിവസേനയുടെ സഖ്യം പൊളിയുന്നത് ഉദ്ധവ് തീരുമാനെടുത്തത് തന്നെ റാവത്തിന്റെ നീക്കം കാരണമാണെന്ന് ശിവസേനയിലെ നല്ലൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്. സഞ്ജയ് റാവത്ത് ഇന്നത്തെ ശിവസേനയുടെ അവസ്ഥയില്‍ പ്രതിക്കൂട്ടിലാണ്. വിശദമായ വിവരങ്ങളിലേക്ക്....

ശിവസേനയെ ഇങ്ങനെ തകര്‍ത്ത് ദുര്‍ബലമാക്കിയത് സഞ്ജയ് റാവത്താണെന്ന് നേതാക്കള്‍ പറയുന്നു. എംഎല്‍എമാരെ രണ്ട് തട്ടിലായി വിഭജിച്ചതും റാവത്തിന്റെ തീരുമാനങ്ങളാണെന്ന് ശിവസേന എംഎല്‍എമാര്‍ ആരോപിക്കുന്നു. സഞ്ജയ് റാവത്ത് 2019 വരെ രാഷ്ട്രീയത്തിലെ വലിയ നേതാവായിട്ടല്ല അറിയപ്പെട്ടിരുന്നത്. പ്രധാനമായും ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ലേഖനങ്ങളുടെ പേരിലാണ് റാവത്ത് അറിയപ്പെട്ടിരുന്നത്. പ്രധാനമായും കുറിക്ക് കൊള്ളുന്ന പരാമര്‍ശങ്ങള്‍ ഈ എഡിറ്റോറിയലുകളിലുണ്ടാവുമായിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം റാവത്ത് പാര്‍ട്ടിയിലെ രണ്ടാമനായി.

ശിവസേന മുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിയുമായി ഇടഞ്ഞപ്പോള്‍ സഖ്യം വിടാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ മുന്നില്‍ സഞ്ജയ് റാവത്തുണ്ടായിരുന്നു. 2004ലാണ് റാവത്ത് ആദ്യമായി രാജ്യസഭയിലെത്തുന്നത്. ആ വര്‍ഷം തന്നെ പാര്‍ട്ടിയുടെ ചീഫ് വിപ്പായി അദ്ദേഹം മാറി. രാജ്യസഭയിലെ തീപ്പൊരി പ്രസംഗം റാവത്തിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. എതിരാളികളുടെ ശ്രദ്ധ പോലും റാവത്തിന്റെ പ്രസംഗത്തിലായിരുന്നു. ശിവസേനയിലെ സുപ്രധാനികളെല്ലാം റാവത്തിന്റെ പ്രസംഗത്തിന്റെ ആരാധകരായിരുന്നു. തലസ്ഥാന നഗരിയില്‍ ശിവസേനയുടെ മുഖമായി അദ്ദേഹം മാറുകയും ചെയ്തു.

ബിജെപിയുമായുള്ള പ്രശ്നം തന്റെ രാഷ്ട്രീയ മൈലേജിന് കൂടിയാണ് റാവത്ത് ഉപയോഗപ്പെടുത്തിയത്. എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഇടയില്‍ നിന്ന് എല്ലാം സംസാരിച്ചത് റാവത്താണ്. ഇത് സാധ്യമായതിന് പിന്നില്‍ ചെറിയൊരു രഹസ്യം കൂടിയുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി വളരെ അടുത്ത ബന്ധം റാവത്തിനുണ്ട്. ഇതാണ് ഉദ്ധവും പവാറും കൂടുതല്‍ അടുക്കാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് നടന്ന് ഒരു മാസത്തിനുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൃത്യമായ സന്ദേശം റാവത്തില്‍ നിന്ന് ലഭിച്ചിരുന്നു. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നും റാവത്താണ് പറഞ്ഞത്. സര്ക്കാരുണ്ടാക്കുമെങ്കില് അതിന് തലവന്‍ ശിവസേനയായിരിക്കുമെന്നും റാവത്ത് പറഞ്ഞു.

എന്നാല്‍ ശിവസേനയിലെ പലര്‍ക്കും റാവത്തിന്റെ പരസ്യമായ ഈ പ്രഖ്യാപനത്തോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ റാവത്തിനായിരുന്നു ഈ വിഷയത്തില്‍ വിജയം. അടുത്ത ഏതാനും മാസങ്ങളില്‍ ശിവസേന രണ്ടാമനായി അദ്ദേഹം മാറുകയും ചെയ്തു. ഇതാണ് ഏക്നാഥ് ഷിന്‍ഡെയെ ചൊടിപ്പിച്ചത്. മറ്റ് വിമതരും പാര്‍ട്ടി വിടാന്‍ ഇതാണ് കാരണമായത്. ഉദ്ധവ് ആരെയും കേള്‍ക്കാന്‍ തയ്യാറല്ല, ചുറ്റും നില്ക്കുന്നവരുടെ പിടിയിലാണ് അദ്ദേഹമെന്ന് ഷിന്‍ഡെ ആരോപിച്ചിരുന്നു. ഇത് റാവത്തിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണ്. വിമത എംഎല്‍എമാരില്‍ പന്ത്രണ്ട് പേരെങ്കിലും റാവത്തിനെതിരെയാണ് വിരല്‍ ചൂണ്ടിയത്.

പാര്‍ട്ടിയെ എന്‍സിപിയുമായി ചേര്‍ത്ത് കഥകഴിക്കാനാണ് റാവത്തിന്റെ പ്ലാനെന്ന് വിമതര്‍ പറയുന്നു. വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് ഉദ്ധവിനെ വഴിതെറ്റിക്കുന്നതും റാവത്താണെന്ന് ഇവര്‍ പറയുന്നു. വിമതരെ മോശമായ ഭാഷയിലാണ് റാവത്ത് അധിക്ഷേപിച്ചതെന്നും ആരോപണമുണ്ട്. ശവങ്ങളെന്നും, പോത്തുകളെന്നും വരെ വിളിച്ചെന്നാണ് ആരോപണം. ഞങ്ങളുടെ വോട്ടുകള്‍ കൊണ്ടാണ് എംപിയായത് എന്ന് റാവത്ത് ആലോചിക്കണമെന്ന് ദീപക് കേസര്‍ക്കര്‍ പറയുന്നു. വിമതരുമായി സംസാരിക്കാന്‍ ഉദ്ധവ് തയ്യാറായിരുന്നു. എന്നാല്‍ റാവത്ത് അത് തകര്‍ത്തുവെന്നാണ് വിമത എംഎല്‍എ സഞ്ജയ് റാത്തോഡ് ആരോപിച്ചത്.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications