ബഹിരാകാശത്ത് അദ്ഭുത കാഴ്ച്ച..... തമോഗര്‍ത്തം നക്ഷത്രത്തെ വിഴുങ്ങുന്ന കാഴ്ച്ച, അമ്പരന്ന് ശാസ്ത്രലോകം
ബഹിരാകാശത്ത് പുതിയ കണ്ടൈത്തലുമായി നാസ
ന്യൂയോര്‍ക്ക്: ബഹിരാകാശ ശാസ്ത്രജ്ഞരെ ഒന്നടങ്കം ഞെട്ടിച്ച അദ്ഭുത പ്രതിഭാസമാണ് നാസ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തമോഗര്‍ത്തം നക്ഷത്രത്തെ ആകര്‍ഷിച്ച് വിഴുങ്ങുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ശാസ്ത്രജ്ഞര്‍ നേരിട്ട് കാണുന്നത്. ഇതുവരെ കണ്ടതില്‍ വച്ചുള്ളതിലുള്ള വലിയ തമോഗര്‍ത്തം നക്ഷത്രത്തെ വൈദ്യുത കാന്തിക തരംഗം കൊണ്ട് ആകര്‍ഷിച്ച് കൊണ്ടുവന്ന് തകര്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടെത്തിയിരിക്കുന്നത്.

റേഡിയോയും ഇന്‍ഫ്രാറെഡ് ടെലസ്കോപ്പുകളും കൊണ്ടാണ് ഈ സംഭവം ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തത്. ഇതിനൊപ്പം 150 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള സംഗതികള്‍ പോലും പിടിച്ചെടുക്കുന്ന വിഎല്ബിഎയുടെ സഹായവും ഉണ്ടായിരുന്നു. സൂര്യനേക്കാള്‍ 20 മടങ്ങ് വലിപ്പമുള്ള തമോഗര്‍ത്തമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെ പിണ്ഡത്തേക്കാള്‍ രണ്ട് മടങ്ങ് പിണ്ഡം കൂടുതലുള്ള നക്ഷത്രത്തെയാണ് ഈ തമോഗര്‍ത്തം തകര്‍ത്തത്. വളരെ സൂക്ഷമതയോടെ നിരീക്ഷിക്കേണ്ടതും അപകടം പിടിച്ചതുമായ പ്രക്രിയയാണ് ഇതെന്ന് നാസ പറയുന്നു.
അതേസമം ഇത് ബഹിരാകാശത്ത് സ്വാഭാവികമായി നടക്കുന്ന പ്രക്രിയ ആണെന്ന് നാസ വ്യക്തമാക്കി. അതേസമയം തകര്‍ന്ന നക്ഷത്രത്തില്‍ നിന്ന് ഡിസ്ക് രൂപത്തില്‍ കുറേ പദാര്‍ത്ഥങ്ങള്‍ പിന്നീട് തമോഗര്‍ത്തിന് ചുറ്റും സഞ്ചരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. തമോഗര്‍ത്തത്തെയും നക്ഷത്രത്തെയും ഇത്ര അടുത്ത നിന്ന് നിരീക്ഷിക്കുന്നത് ആദ്യമായിട്ടാണെന്ന് ശാസത്രജ്ഞര്‍ പറഞ്ഞു. നേരത്തെ 2005ല്‍ ഇത്ര വലിയൊരു പ്രക്രിയ നടന്നിരുന്നെങ്കിലും അന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications